Asianet News MalayalamAsianet News Malayalam

ക്വിഡിന് നിയോടെക് എഡിഷനുമായി റെനോ

ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ ജനപ്രിയ ഹാച്ച് ബാക്ക് ക്വഡിന് പുതിയ എഡിഷന്‍ അവതരിപ്പിച്ചു. 

Renault Kwid Neotech edition launched
Author
Mumbai, First Published Oct 2, 2020, 12:59 PM IST

ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ ജനപ്രിയ ഹാച്ച് ബാക്ക് ക്വഡിന് പുതിയ എഡിഷന്‍ അവതരിപ്പിച്ചു. നിയോടെക് എഡിഷൻ എന്ന മോഡലിന് 4.29 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില.ക്വിഡ് നിയോടെക് എഡിഷൻ നിയോടെക് RXL 0.8 ലിറ്റർ, നിയോടെക് RXL 1.0 മാനുവൽ, നിയോടെക് RXL 1.0 AMT എന്നീ മൂന്ന് വേരിയന്റുകളിൽ എത്തുന്നു. 

സ്റ്റാൻഡേർഡ് മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ കോസ്മെറ്റിക് അപ്‌ഡേറ്റുകൾ അവതരിപ്പിക്കുന്ന ഇത് ഇരട്ട ടോൺ പെയിന്റ് സ്കീമുകളായ സൺസ്‌കർ ബ്ലൂ ബോഡിയും മൂൺലൈറ്റ് സിൽവർ റൂഫുമായും, സൺസ്‌കർ ബ്ലൂ റൂഫുള്ള മൂൺലൈറ്റ് സിൽവർ ബോഡിയുമായും കമ്പനി വാഗ്ദാനം ചെയ്യുന്നു.

പുറത്ത്, വോൾക്കാനോ ഗ്രേ ഫ്ലെക്സ് വീലുകൾ, ഡോറുകളിൽ നിയോടെക് ക്ലാഡിംഗ്, C-പില്ലറിൽ സ്പോർട്ടി 3D ഡെക്കലുകൾ, ബ്ലാക്ക്ഔട്ട് B-പില്ലർ എന്നിവ വാഹനത്തിന്റെ ലുക്ക് വർധിപ്പിക്കുന്നു. മുൻവശത്ത് ഫ്രഞ്ച് നിർമ്മാതാക്കൾ പ്രീമിയം ക്രോം ഉൾപ്പെടുത്തലുകളുള്ള ഗ്രാഫൈറ്റ് ഗ്രില്ല് നൽകിയിരിക്കുന്നു. അകത്ത്, ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുമുള്ള 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം കമ്പനി നൽകുന്നു. മുൻ നിരയ്‌ക്കുള്ള യുഎസ്ബി, ഓക്‌സ് പ്രൊവിഷൻ, സാൻസ്‌കർ ബ്ലൂ ഡെക്കോ, ക്രോം ഇൻസേർട്ടുകൾ എന്നിവയുള്ള മൾട്ടി-ഫംഗ്ഷണൽ സ്റ്റിയറിംഗ് വീലും റെനോ ക്വിഡ് നിയോടെക് എഡിഷനിൽ വരുന്നു. ഫാബ്രിക് സീറ്റ് അപ്ഹോൾസ്റ്ററി, നീല ഇൻസേർട്ടുകൾ, AMT ഗിയർ ലിവറിന് ചുറ്റും ക്രോം ആക്‌സന്റുകൾ എന്നിവയാണ് മറ്റ് ക്യാബിൻ ഹൈലൈറ്റുകൾ. മെക്കാനിക്കലായ മറ്റു മാറ്റങ്ങളൊന്നും വാഹനത്തിനില്ല. 0.8 ലിറ്റർ പെട്രോൾ, 1.0 ലിറ്റർ പെട്രോൾ എഞ്ചിനുകൾ തന്നെയാണ് റെനോ ക്വിഡ് നിയോടെക് എഡിഷനും കരുത്തേകുന്നത്.

ക്വിഡിന്‍റെ ബിഎസ് 6 പാലിക്കുന്ന പതിപ്പ് 2020 ഫെബ്രുവരിയിലാണ് കമ്പനി വിപണിയില്‍ അവതരിപ്പിച്ചത്.  0.8 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 53 ബിഎച്ച്പി കരുത്തും 72 എന്‍എം ടോര്‍ക്കുമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. 1.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 67 ബിഎച്ച്പി കരുത്തും 91 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. ബിഎസ് 4 വേര്‍ഷന്റെ അതേ കണക്കുകള്‍. 5 സ്പീഡ് മാന്വല്‍, എഎംടി എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍.

കൂടുതല്‍ പരിഷ്‍കാരങ്ങളോടെ പുതിയ റെനോ ക്വിഡ് 2019 ഒക്‌ടോബറില്‍ വിപണിയിലെത്തിയിരുന്നു. ചൈനയിൽ പറത്തിറങ്ങിയ റെനൊയുടെ ഇലക്ട്രിക് കാർ കെഇസഡ്–ഇയോട് വളരെ അധികം സാമ്യമുണ്ട് പുതിയ ക്വിഡിന്. 3735 മില്ലിമീറ്റര്‍ നീളവും പുതിയ ക്വിഡിനുണ്ടാവും. പഴയ ക്വിഡിനേക്കാളും നീളമുള്ള മോഡലാണിത്. 

പുനര്‍രൂപകല്‍പ്പന ചെയ്ത ഹെഡ്‌ലാംപുകള്‍, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, നിരവധി പുതിയ ഫീച്ചറുകള്‍ എന്നിവയോടെയാണ് പുതിയ ക്വിഡ് എത്തിയത്. പുതിയ ഫാബ്രിക് സീറ്റുകള്‍, ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റി സഹിതം 8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ ലഭിച്ചു. 

റിവേഴ്‌സ് പാര്‍ക്കിംഗ് കാമറ, റിയര്‍ സീറ്റ് ആം റെസ്റ്റ് എന്നിവയും നല്‍കി. ഡ്രൈവര്‍സൈഡ് എയര്‍ബാഗ്, ഇബിഡി സഹിതം എബിഎസ്, സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡര്‍, സ്പീഡ് അലര്‍ട്ട് സിസ്റ്റം എന്നിവ സ്റ്റാന്‍ഡേഡ് സുരക്ഷാ ഫീച്ചറുകളാണ്. മാരുതി സുസുകി എസ്-പ്രെസോ, ഹ്യുണ്ടായ് സാന്‍ട്രോ, ടാറ്റ ടിയാഗോ എന്നിവയാണ് ക്വിഡിന്‍റെ എതിരാളികള്‍.

Follow Us:
Download App:
  • android
  • ios