രാജ്യത്തെ എം‌പി‌വി സെഗ്‌മെന്റിലേക്ക് 2015ലാണ് ഫ്രഞ്ച് വാഹനനിര്‍മ്മാതാക്കളായ റെനോ ലോഡ്‍ജിയെ അവതരിപ്പിക്കുന്നത്

രാജ്യത്തെ എം‌പി‌വി സെഗ്‌മെന്റിലേക്ക് 2015ലാണ് ഫ്രഞ്ച് വാഹനനിര്‍മ്മാതാക്കളായ റെനോ ലോഡ്‍ജിയെ അവതരിപ്പിക്കുന്നത്. എന്നാല്‍ വാഹനം വിപണിയില്‍ പരാജയപ്പെടുകയും ഒടുവിൽ 2019 അവസാനത്തോടെ നിർത്തലാക്കുകയും ചെയ്‍തു. എന്നാല്‍ ഇപ്പോഴിതാ ലോഡ്‍ജിയെ തിരികെയെത്തിക്കാനുള്ള നീക്കത്തിലാണ് കമ്പനി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഏഴ് സീറ്റുകളുള്ള ഹൈബ്രിഡ് എസ്‌യുവി ആയാണ് ലോഡ്‍ജി മടങ്ങിയെത്തുക എന്ന് ഹിന്ദുസ്ഥാന്‍ ടൈസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

റൊമാനിയന്‍ പങ്കാളിയായ ഡാസിയക്കൊപ്പം ചേര്‍ന്നാണ് പുതിയ ലോഡ്‍ജിയെ വിപണിയിലെത്തിക്കാന്‍ റെനോ ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫ്രഞ്ച് ഓട്ടോ വെബ്‌സൈറ്റായ എൽ ആർഗസിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച് ലോഡ്‍ജിയെ മാറ്റിസ്ഥാപിക്കുന്ന പുതിയ ഉൽപ്പന്നം ക്രോസ്ഓവർ എസ്‌യുവി സാൻഡെറോയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും എന്നാ