Asianet News MalayalamAsianet News Malayalam

ഒളിമ്പിക്സിൽ മെഡൽ നേടിയ ഗുസ്‍തി താരങ്ങള്‍ക്ക് കിഗര്‍ സമ്മാനിച്ച് റെനോ

2021 ഫെബ്രുവരി അവസാനവാരമാണ് കിഗര്‍ ഇന്ത്യന്‍ വിപണിയിൽ അവതരിപ്പിച്ചത്. RXE, RXL, RXT, RXZ എന്നീ നാല് വേരിയന്റുകളില്‍ ഇന്ത്യയില്‍ എത്തിയിട്ടുള്ള കിഗറിന് 5.64 ലക്ഷം രൂപ മുതല്‍ 10.09 ലക്ഷം രൂപ വരെയാണ് എക്സ്ഷോറും വില. 

Renault presents Kiger SUV to Olympic medalist wrestlers
Author
Mumbai, First Published Aug 28, 2021, 1:06 PM IST
  • Facebook
  • Twitter
  • Whatsapp

ടോക്കിയോ ഒളിംപിസിക്സിൽ ഇന്ത്യയ്ക്കായി മെഡൽ നേടിയ ഗുസ്‍തി താരങ്ങളായ രവി കുമാർ ദഹിയയ്ക്കും ബജ്രംഗ് പുനിയയ്ക്കും  ഫ്രഞ്ച് നിർമാതാക്കളായ റെനോ തങ്ങളുടെ ജനപ്രിയ സബ് കോംപാക്ട് എസ്‍യുവിയായ കിഗർ സമ്മാനിച്ച്  ആദരിച്ചതായി ഹിന്ദുസ്ഥാന്‍ ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒളിംപിക്സിലെ  57 കിലോഗ്രാം വിഭാഗത്തിൽ വെള്ളി മെഡായിരുന്നു ദഹിയ സ്വന്തമാക്കിയത്. 65 കിലോഗ്രാം വിഭാഗത്തിൽ വെങ്കല മെഡലാണ് പുനിയ നേടിയത്. ഇതോടെ ടോക്കിയോ ഒളിംപിക്സിൽ ഇന്ത്യയ്ക്കായി മെഡൽ നേടിയ നാലു കായിക താരങ്ങളെ കിഗർ സമ്മാനിച്ച് റെനോ ആദരിച്ചു. ഭാരോദ്വഹനത്തിൽ വനിതകളുടെ 49 കിലോഗ്രാം വിഭാഗത്തിൽ വെള്ളി നേടിയ മീരാബായ് ചാനുവിനും ബോക്സിങ്ങിൽ വനിതകളുടെ വെൽറ്റർ വെയ്റ്റ് വിഭാഗത്തിൽ വെങ്കലം നേടിയ ലവ്ലീന ബൊർഗൊയനുമാണ് റെനോ ആദ്യ രണ്ടു കിഗറുകള്‍ സമ്മാനിച്ചത്.

2021 ഫെബ്രുവരി അവസാനവാരമാണ് കിഗര്‍ ഇന്ത്യന്‍ വിപണിയിൽ അവതരിപ്പിച്ചത്. RXE, RXL, RXT, RXZ എന്നീ നാല് വേരിയന്റുകളില്‍ ഇന്ത്യയില്‍ എത്തിയിട്ടുള്ള കിഗറിന് 5.64 ലക്ഷം രൂപ മുതല്‍ 10.09 ലക്ഷം രൂപ വരെയാണ് എക്സ്ഷോറും വില. പങ്കാളികളായ നിസാനും റെനോയും ഒന്നിച്ചു തയ്യാറാക്കിയ CMF-A പ്ലാറ്റ്ഫോമിൽ തന്നെയാണ് കിഗർ തയ്യാറാക്കുന്നത്. ഇരട്ട സ്ലാറ്റ് ക്രോം ഗ്രിൽ, മൂന്ന് എൽ ഇ ഡികളുള്ള ഹെഡ്‌ലാംപ്, എൽഇഡി ഡേടൈം റണ്ണിങ് ലാംപ്, സി ആകൃതിയിലുള്ള എൽഇഡി ടെയിൽ ലൈറ്റ്, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീൽ, ഫംക്ഷനൽ റൂഫ് റയിൽ എന്നിവയൊക്കെ കൈഗറിലുണ്ട്.

അമേരിക്കൻ ഉപഭൂഖണ്ഡത്തിൽ കാണപ്പെടുന്ന ഒരു തരം കുതിരയാണ് കിഗർ. പ്ലാനറ്റ് ഗ്രേ, ഐസ് കൂൾ വൈറ്റ്, മൂൺലൈറ്റ് ഗ്രേ, മഹാഗണി ബ്രൗൺ, കാസ്പിയൻ ബ്ലൂ, റേഡിയൻറ് റെഡ് വിത്ത് മിസ്റ്ററി ബ്ലാക്ക് റൂഫ് എന്നിങ്ങനെ 6 നിറങ്ങളിലാണ് റെനോ കിഗെർ എത്തുന്നത്. റെനോയുടെ സ്വന്തം വിങ് ഗ്രിൽ, രണ്ടായി ഭാഗിച്ച ഹെഡ്‍ലാംപ് ക്ലസ്റ്റർ, C ഷെയ്പ്പിലുള്ള ടെയിൽ ലാംപ് എന്നിവ ലഭിക്കുന്നു. കിഗെറിന് ഒരു കൂപെ എസ്‌യുവി ഡിസൈൻ ഭാഷ്യം ആണ് ഉള്ളത്. ഹെക്‌സഗോണൽ എസി വെന്റുകൾക്ക് ഇളം ചാരനിറത്തിലുള്ള ഫിനിഷ്, ചാരനിറത്തിലുള്ള ലേയേർഡ് ഡാഷ്‌ബോർഡ്, സെന്റർ കൺസോളിലും പവർ വിൻഡോ സ്വിച്ചുകളിലും കറുത്ത പ്ലാസ്റ്റിക് ഹൈലൈറ്റുകൾ എന്നിവയാണ് റെനോ കിഗെറിന്റെ ഇന്റീരിയറിൽ.

പുഷ്-ബട്ടൺ സ്റ്റാർട്ട്, കീലെസ് എൻട്രി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ആംബിയന്റ് ലൈറ്റിംഗ്, പിഎം 2.5 എയർ ഫിൽട്ടർ എന്നിവയാണ് കിഗെറിന്റെ ഉയർന്ന ട്രിമ്മുകളിൽ നൽകിയിരിക്കുന്നു. ട്രൈബറിലെ 1.0 ലിറ്റർ 3 സിലിണ്ടർ നാച്ചുറലി അസ്പിറേറ്റഡ് പെട്രോൾ എൻജിൻ ആണ് ഒന്ന്. 72 പിഎസ് പവറും 96 എൻഎം ടോർക്കും ഇത് നിർമ്മിക്കുന്നു. ഈ എൻജിൻ 5-സ്പീഡ് മാന്വൽ, എഎംടി ഗിയർബോക്‌സുകളോടൊപ്പം ലഭിക്കും. 98 ബിഎച്പി പവറും 160 എൻഎം ടോർക്കും നിർമ്മിക്കുന്ന നിസ്സാൻ മാഗ്‌നൈറ്റിലെ 1.0-ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എൻജിനിലും കിഗെർ എത്തുന്നു. 5-സ്പീഡ് മാന്വൽ, സിവിടി ഓട്ടോമാറ്റിക് എന്നിവയാണ് ഈ എൻജിനോടൊപ്പമുള്ള ഗിയർബോക്‌സുകൾ.

അതേസമയം ഏഴ് ലക്ഷം ഉപയോക്താക്കളുടെ നിറവിലാണ് കമ്പനി 10 വര്‍ഷം പൂര്‍ത്തിയാക്കിയിട്ടുള്ളതെന്നാണ് റെനോ ഇന്ത്യ അറിയിച്ചിരിക്കുന്നത്. ആഘോഷത്തിന്റെ ഭാഗമായി റെനോ കിഗറിന്റെ പുതിയ ഒരു പതിപ്പ് കൂടി ഇന്ത്യന്‍ നിരത്തുകളിൽ എത്തിച്ചിരിക്കുകയാണ് കമ്പനി. ആഘോഷങ്ങളുടെ ഭാഗമായി കിഗറിന്റെ RXT(O) എന്ന പുതിയ വേരിന്റാണ് റെനോ അവതരിപ്പിച്ചത്. 1.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ കരുത്തേകുന്ന ഈ മോഡലിന്റെ ഓട്ടോമാറ്റിക്-മാനുവല്‍ പതിപ്പാണ് റെനോ എത്തിച്ചിട്ടുള്ളത്. 

Follow Us:
Download App:
  • android
  • ios