Asianet News MalayalamAsianet News Malayalam

പുത്തന്‍ ട്രൈബറിന്‍റെ ബുക്കിംഗ് തുടങ്ങി

ജനപ്രിയ എംപിവി ട്രൈബറിന്‍റെ എഎംടി പതിപ്പ് ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ അവതരിപ്പിച്ചു. 

Renault Triber AMT launched
Author
Mumbai, First Published May 20, 2020, 1:57 PM IST

ജനപ്രിയ എംപിവി ട്രൈബറിന്‍റെ എഎംടി പതിപ്പ് ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ അവതരിപ്പിച്ചു. ട്രൈബർ ഈസി-ആർ എ‌എം‌ടി എന്ന ഈ വാഹനത്തിന്‍റെ ബുക്കിംഗ്  റെനോ ഇന്ത്യ ആരംഭിച്ചു.  മൂന്ന് വേരിയന്റുകളിൽ ഈ വാഹനം ലഭ്യമാണ് - ആർ‌എക്സ്എൽ, ആർ‌എക്സ് ടി, ആർ‌എക്സ്ഇഡ്. ഇരുപത്തിയഞ്ചിലധികം പ്രധാന സവിശേഷതകൾ സ്റ്റാൻഡേർഡായി ഈ വാഹനത്തിൽ നൽകിയിട്ടുണ്ട്. 6.18 ലക്ഷം രൂപയുടെ എക്‌സ്‌ഷോറൂം വിലയിൽ ട്രൈബർ എഎംടി ലഭ്യമാണ്.  ഉപഭോക്താക്കൾക്ക് ട്രൈബറിന്റെ ഓട്ടോമാറ്റിക് പതിപ്പ് ഓൺലൈനിലോ അല്ലെങ്കിൽ റെനോ ഡീലർഷിപ്പിലോ ബുക്ക് ചെയ്യാം.

നിലവിലുള്ള ബിഎസ് 6 നിലവാരത്തിലുള്ള 1.0 ലിറ്റർ, ത്രീ സിലിണ്ടർ 'എനെർജി' പെട്രോൾ എഞ്ചിൻ  72 ബിഎച്ച്പി കരുത്തും 96 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നതാണ്.  30-ലധികം പ്രമുഖ സവിശേഷതകളായ ഈസിഫിക്സ് സീറ്റുകൾ, എസ്‌യുവി സ്‌കിഡ് പ്ലേറ്റുകൾ, എൽഇഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, രണ്ടാമത്തെയും മൂന്നാമത്തെയും നിരയിലുള്ള  ഇരട്ട എസി വെന്റുകൾ , 182 എംഎം ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, എട്ട് ഇഞ്ച് ടച്ച്‌സ്‌ക്രീൻ മീഡിയസിസ്റ്റം  തുടങ്ങിയ ഒട്ടനവധി ഫീച്ചേഴ്സ് ഈ വാഹനത്തിൽ നൽകിയിട്ടുണ്ട്.

RXL EASY-R - 6.18 ലക്ഷം രൂപ

RXT EASY-R - 6.68 ലക്ഷം രൂപ

RXZ EASY-R - 7.22 ലക്ഷം രൂപ

എംപിവി സെഗ്മെന്‍റിലേക്ക് റെനോ ഇന്ത്യ 2019 ഓഗസ്റ്റിലാണ് ട്രൈബറിനെ റെനോ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. മികച്ച പ്രതികരണമാണ് വിപണിയില്‍ ഈ വാഹനത്തിന്. കുറഞ്ഞ വിലയിൽ കൂടുതൽ സൗകര്യങ്ങളുമായി എത്തുന്ന ഈ വാഹനത്തിന് വിപണിയിൽ മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. വിവിധതരത്തിൽ ക്രമീകരിക്കാവുന്ന സീറ്റുകളാണ് ട്രൈബറിന്റെ മുഖ്യ ആകർഷണം. ഒരു ഹാച്ച്ബാക്ക്    വാങ്ങുന്ന വിലയിൽ 7 സീറ്റർ വാഹനം ലഭിക്കുന്നു എന്നുള്ളതും ട്രൈബറിന് വിപണിയിൽ മുൻതൂക്കം നൽകുന്നു. 

നാല് മീറ്റര്‍ താഴെ വലുപ്പത്തില്‍ ഏഴ് പേര്‍ക്ക് വരെ യാത്ര ചെയ്യാനാകുമെന്നതാണ് ട്രൈബറിന്റെ പ്രധാന സവിശേഷത. മോഡേണ്‍ അള്‍ട്രാ മോഡുലര്‍ രൂപമാണ് ട്രൈബറിനുള്ളത്. എംപിവി ശ്രേണിയില്‍ മാരുതി സുസുക്കി എര്‍ട്ടിഗയ്ക്ക് തൊട്ടുതാഴെയുള്ള സെഗ്‌മെന്റിലാണ് ട്രൈബറിന്റെ സ്ഥാനം. ലോഡ്‍ജിക്ക് ശേഷം റെനോ ഇന്ത്യയിലെത്തിക്കുന്ന രണ്ടാമത്തെ മള്‍ട്ടി പര്‍പ്പസ് വാഹനമാണിത്. സിഎംഎഫ്–എ പ്ലാറ്റ് ഫോമില്‍ എത്തുന്ന വാഹനത്തിന് റെനോ ക്യാപ്ച്ചറുമായി ചെറിയ സാമ്യമുണ്ട്. ത്രീ സ്ലേറ്റ് ഗ്ലില്‍, സ്‌പോര്‍ട്ടി ബംബര്‍, റൂഫ് റെയില്‍സ്, ഹെഡ്‌ലൈറ്റ്, ഡേ ടൈം റണ്ണിങ് ലൈറ്റ് എന്നിവയും വാഹനത്തെ വേറിട്ടതാക്കുന്നു. ഏഴ് പേര്‍ക്ക് വരെ യാത്ര ചെയ്യാവുന്ന ട്രൈബറില്‍ കുറഞ്ഞ വിലയാണ് പ്രധാന പ്രത്യേകത. 

നിലവില്‍ പെട്രോള്‍ എന്‍ജിന്‍ മാത്രമാണ് ട്രൈബറിലുള്ളത്‌. 72 ബിഎച്ച്പി പവറും 96 എന്‍എം ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണിത്. 5 സ്പീഡ് മാനുവല്‍, 5 സ്പീഡ് എഎംടിയാണ് ട്രാന്‍സ്‍മിഷന്‍.  ടച്ച്സ്ക്രീൻ ഇൻഫോടൈൻമെന്‍റ് സിസ്റ്റം, ഡ്യുവൽ ടോൺ ഇന്റീരിയർ, റിയർ പാർക്കിങ് സെൻസറുകൾ, റിവേഴ്‍സ് ക്യാമറ തുടങ്ങിയവയും സുരക്ഷയ്ക്കായി ഡ്യുവൽ എയർബാഗ് കൂടാതെ സൈഡ് എയർബാഗുകളും സ്പീഡ് വാണിങ് സിസ്റ്റം തുടങ്ങിയവയും വാഹനത്തിലുണ്ട്.

മൂന്നാം നിരയിലെ നീക്കം ചെയ്യാവുന്ന സീറ്റുകൾ, മടക്കാവുന്ന മധ്യനിര സീറ്റുകൾ, മൂന്നാമത്തെ വരികൾക്കുള്ള പ്രത്യേക എസി വെന്റുകൾ, ആൻഡ്രോയിഡ് ഓട്ടോ ആപ്പിൾ കാർപ്ലേയ്ക്കൊപ്പം ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, GPS നാവിഗേഷൻ, പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, പവർഡ് വിംഗ് മിററുകൾ എന്നിവയാണ് വാഹനത്തിന്റെ മറ്റ് പ്രധാന സവിശേഷതകൾ.

Follow Us:
Download App:
  • android
  • ios