Asianet News MalayalamAsianet News Malayalam

ഇന്നോവയെ വിറപ്പിച്ച 'പയ്യന്' വന്‍ ഡിമാന്‍ഡ്, വില കൂട്ടി കമ്പനി!

ആവശ്യക്കാര്‍ ഏറിയതോടെ ഈ ജനപ്രിയ എംപിവിയുടെ വില കമ്പനി അല്‍പ്പം വർധിപ്പിച്ചെന്നാണ് റിപ്പോർട്ടുകള്‍

Renault Triber prices hiked
Author
Mumbai, First Published Oct 3, 2020, 8:35 AM IST

ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോ എംപിവി സെഗ്മെന്റിലേക്ക് അടുത്തകാലത്ത് നിരത്തിലെത്തിച്ച ജനപ്രിയ മോഡലാണ് ട്രൈബര്‍. ഏഴു സീറ്റുള്ള ഈ മോഡലിന് മികച്ച വില്‍പ്പനയാണ് വിപണിയില്‍. എംപിവി സെഗ്മെന്‍റില്‍ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 57 ശതമാനം വളർച്ച നേടി മൂന്നാമതെത്തി. 3,906 യൂണിറ്റ്​ ട്രൈബറുകളാണ്​ വിറ്റഴിക്കപ്പെട്ടത്​.​ ഈ സെഗ്മെന്‍റിലെ മുടിചൂടാമന്നനായിരുന്ന ഇന്നോവയെ നാലാംസ്ഥാനത്തേക്ക് പിന്തള്ളിയാണ് ട്രൈബറിന്റെ ഈ കുതിപ്പ്. തൊട്ടുമുന്നില്‍ മഹീന്ദ്രയുടെ ബൊലേറോയും മാരുതി എര്‍ട്ടിഗയും മാത്രമാണ് ഇപ്പോള്‍ ട്രൈബറിന്‍റെ എതിരാളികള്‍.

എന്നാല്‍ ആവശ്യക്കാര്‍ ഏറിയതോടെ ഈ ജനപ്രിയ എംപിവിയുടെ വില കമ്പനി അല്‍പ്പം വർധിപ്പിച്ചെന്നാണ് റിപ്പോർട്ടുകള്‍. വാഹനത്തിന്‍റെ വിവിധ വകഭേദങ്ങളുടെ വിലയിൽ 13,000 രൂപയുടെ വരെ വർധന ആണ് വരുത്തിയിരിക്കുന്നത്. ഇതോടെ 5.12 ലക്ഷം രൂപ മുതൽ 7.34 ലക്ഷം രൂപ വരെയായി ട്രൈബർ ശ്രേണിയുടെ ദില്ലി എക്‌സ്‌ഷോറൂം വില ഉയര്‍ന്നു. 4.99 ലക്ഷം രൂപ മുതലായിരുന്നു നിലവില്‍  വാഹനത്തിന്‍റെ എക്‌സ്‌ഷോറൂം വില. 

Renault Triber prices hiked

ഏറ്റവുമധികം വില കൂടുക ട്രൈബറിന്റെ അടിസ്ഥാന വകഭേദമായ ആർ എക്സ് ഇക്കാണ്. 13,000 രൂപയാണ് വർധിച്ചത്. ഇടത്തരം വകഭേദങ്ങളായ ആർ എക്സ് എൽ, ആർഎക്സ്ടി എന്നിവയ്ക്ക് 11,500 രൂപയും കൂടിയ പതിപ്പായ ആർഎക്സ് സെഡിന് 12,500 രൂപയും വില വർധിച്ചു. എന്നാൽ, കാറിലെ ഫീച്ചറുകൾക്ക് റെനോ പരിഷ്‍കാരം വരുത്തിയിട്ടില്ല. 

2019 ഓഗസ്റ്റിലാണ് ബിഎസ്4 പെട്രോള്‍ എഞ്ചിനില്‍ ട്രൈബറിനെ കമ്പനി അവതരിപ്പിക്കുന്നത്.  2020 ജനുവരിയില്‍ വാഹനത്തിന്റെ ബിഎസ്6 പതിപ്പിനെയും കമ്പനി വിപണിയില്‍ എത്തിച്ചു. അടുത്തിടെ എഎംടി പതിപ്പിനെ അവതരിപ്പിച്ച് കമ്പനി ലൈനപ്പ് വിപുലീകരിച്ചിരുന്നു. RXE, RXL, RXT, RXZ എന്നിങ്ങനെ നാല് വകഭേദങ്ങളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്.

നാല് മീറ്റര്‍ താഴെ വലുപ്പത്തില്‍ ഏഴ് പേര്‍ക്ക് വരെ യാത്ര ചെയ്യാനാകുമെന്നതാണ് ട്രൈബറിന്റെ പ്രധാന സവിശേഷത. മോഡേണ്‍ അള്‍ട്രാ മോഡുലര്‍ രൂപമാണ് ട്രൈബറിനുള്ളത്. എംപിവി ശ്രേണിയില്‍ മാരുതി സുസുക്കി എര്‍ട്ടിഗയ്ക്ക് തൊട്ടുതാഴെയുള്ള സെഗ്‌മെന്റിലാണ് ട്രൈബറിന്റെ സ്ഥാനം. ലോഡ്‍ജിക്ക് ശേഷം റെനോ ഇന്ത്യയിലെത്തിക്കുന്ന രണ്ടാമത്തെ മള്‍ട്ടി പര്‍പ്പസ് വാഹനമാണിത്.

Renault Triber prices hiked

സിഎംഎഫ്–എ പ്ലാറ്റ് ഫോമില്‍ എത്തുന്ന വാഹനത്തിന് റെനോ ക്യാപ്ച്ചറുമായി ചെറിയ സാമ്യമുണ്ട്. ത്രീ സ്ലേറ്റ് ഗ്ലില്‍, സ്‌പോര്‍ട്ടി ബംബര്‍, റൂഫ് റെയില്‍സ്, ഹെഡ്‌ലൈറ്റ്, ഡേ ടൈം റണ്ണിങ് ലൈറ്റ് എന്നിവയും വാഹനത്തെ വേറിട്ടതാക്കുന്നു. ഏഴ് പേര്‍ക്ക് വരെ യാത്ര ചെയ്യാവുന്ന ട്രൈബറില്‍ കുറഞ്ഞ വില തന്നെയായിരുന്നു പ്രധാന പ്രത്യേകത.

Follow Us:
Download App:
  • android
  • ios