Asianet News MalayalamAsianet News Malayalam

ഇനി ചെറിയ കളികളില്ലെന്ന് റെനോ, കളിക്കളത്തില്‍ അവന്‍ നാളെ ഇറങ്ങും!

ജനപ്രിയ മോഡല്‍ ക്വിഡിനെ അടിസ്ഥാനമാക്കിയുള്ള റെനോ യുടെ ട്രൈബര്‍ സെവന്‍ സീറ്റര്‍ നാളെ അവതരിപ്പിക്കും

Renault Triber To Be Revealed Tomorrow
Author
Delhi, First Published Jun 19, 2019, 3:55 PM IST

ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ തങ്ങളുടെ ജനപ്രിയ മോഡല്‍ ക്വിഡിനെ അടിസ്ഥാനമാക്കി എത്തിക്കുന്ന ട്രൈബര്‍ എന്ന സെവന്‍ സീറ്റര്‍ എംപിവി നാളെ അവതരിപ്പിക്കും. ഇന്ത്യന്‍ വിപണിയിലേക്കായി പ്രത്യേകം ഡിസൈനും നിര്‍മാണവും പൂര്‍ത്തീകരിച്ച ട്രൈബറിന്റെ ഗ്ലോബല്‍ ലോഞ്ച് നാളെ ഉച്ചയ്ക്ക് ദില്ലിയിലാണ് നടക്കുക. 

അവതരണത്തിനു മുന്നോടിയായി വാഹനത്തിന്റെ ടീസര്‍ കമ്പനി പുറത്തുവിട്ടു.  സിഎംഎഫ്–എ പ്ലാറ്റ് ഫോമില്‍ എത്തുന്ന വാഹനത്തിന് 4.5 മുതല്‍ 7 ലക്ഷം രൂപ വരെയായിരിക്കും എക്സ്ഷോറൂം വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍.

റെനോ ക്യാപ്ച്ചറുമായി ചെറിയ സാമ്യമുണ്ട് ടീസറനുസരിച്ച് പുതിയ വാഹനത്തിന്. ത്രീ സ്ലേറ്റ് ഗ്ലില്‍, സ്‌പോര്‍ട്ടി ബംബര്‍, റൂഫ് റെയില്‍സ്, ഹെഡ്‌ലൈറ്റ്, ഡേ ടൈം റണ്ണിങ് ലൈറ്റ് എന്നിവ ടീസറില്‍ കാണാം. 

എംപിവി ശ്രേണിയില്‍ മാരുതി സുസുക്കി എര്‍ട്ടിഗയ്ക്ക് തൊട്ടുതാഴെയുള്ള സെഗ്‌മെന്റിലായിരിക്കും ട്രൈബറിന്റെ സ്ഥാനം. ലോഡ്‍ജിക്ക് ശേഷം റെനോ ഇന്ത്യയിലെത്തിക്കുന്ന രണ്ടാമത്തെ മള്‍ട്ടി പര്‍പ്പസ് വാഹനമാണിത്. വിദേശത്തുള്ള റെനോയുടെ സീനിക്, എസ്പാസ് എംപിവികളുടെ ഡിസൈന്‍ ട്രൈബറിലും പ്രകടമായേക്കും. 

ടച്ച്സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റം, ഡ്യുവൽ ടോൺ ഇന്റീരിയർ, റിയർ പാർക്കിങ് സെൻസറുകൾ, റിവേഴ്സ് ക്യാമറ തുടങ്ങിയവയും സുരക്ഷയ്ക്കായി ഡ്യുവൽ എയർബാഗ് കൂടാതെ സൈഡ് എയർബാഗുകളും സ്പീഡ് വാണിങ് സിസ്റ്റം തുടങ്ങിയവയും വാഹനത്തിലുണ്ടാകും. 

ക്വിഡിൽ ഉപയോഗിക്കുന്ന 1 ലീറ്റർ മൂന്നു സിലിണ്ടർ പെട്രോൾ എൻജിന്റെ കരുത്തുകൂടിയ വകഭേദവും 5 സ്പീഡ് മാനുവൽ, എഎംടി ഗിയർബോക്സുമാവും ട്രൈബറിൽ ഇടംപിടിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.  ഈ വര്‍ഷം രണ്ടാം പകുതിയോടെ ട്രൈബര്‍ വിപണിയിലെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

Follow Us:
Download App:
  • android
  • ios