Asianet News MalayalamAsianet News Malayalam

വിലയും വെയിറ്റിംഗ് ലിസ്റ്റുമൊന്നും പ്രശ്‍നമേയല്ല! ഈ മഹീന്ദ്ര എസ്‌യുവിയുടെ ഡീസൽ മോഡൽ വാങ്ങാൻ കൂട്ടയിടി!

മഹീന്ദ്രയുടെ വിൽപ്പന കണക്കുകൾ അനുസരിച്ച് ഡീസൽ XUV700-നാണ് ഏറ്റവും കൂടുതൽ ഡിമാൻഡുള്ളത് എന്നതാണ് പ്രത്യേകത. 2024 ഏപ്രിൽ-ജൂലൈ കാലയളവിൽ വിറ്റ 24,839 യൂണിറ്റുകളിൽ, ഡീസൽ വേരിയൻ്റുകളുടെ വിഹിതം 18,431 യൂണിറ്റ് അഥവാ 74 ശതമാനം ആയിരുന്നു എന്നാണ് കണക്കുകൾ.

Reports reveals 74 percent of sales of Mahindra XUV700 come from diesel variants
Author
First Published Aug 15, 2024, 2:32 PM IST | Last Updated Aug 15, 2024, 2:32 PM IST

XUV700 മഹീന്ദ്ര ചൂടപ്പം പോലെ വിൽക്കുന്നു. ഈ എസ്‌യുവിക്ക് രാജ്യത്ത് ആവശ്യക്കാർ ഏറെയാണ്. ഈ വാഹനം ബുക്ക് ചെയ്‍ത് ഡെലിവറിക്കായി ആളുകൾക്ക് ഒരു വർഷം പോലും കാത്തിരിക്കേണ്ടി വന്നു. 2021 ഓഗസ്റ്റിലാണ് കമ്പനി XUV700 നെ അവതരിപ്പിച്ചത്. അതായത് മൂന്നുവർഷം യാത്ര ചെയ്‍തിരിക്കുന്നു നിലവിൽ XUV700. ഈ മൂന്നു വർഷത്തിനിടയിൽ, ആഭ്യന്തര വിപണിയിൽ നിരവധി വിൽപ്പന റെക്കോർഡുകളും XUV700 സ്ഥാപിച്ചു. രണ്ട് ലക്ഷം യൂണിറ്റ് വിൽപ്പന എന്ന പുതിയ നാഴികക്കല്ലും സ്വന്തമാക്കി XUV700. 2025 സാമ്പത്തിക വർഷത്തിൻ്റെ ആദ്യത്തെ നാല് മാസങ്ങളിൽ 24,839 യൂണിറ്റുകൾ ഉൾപ്പെടെ 2024 ജൂലൈ അവസാനത്തോടെ XUV700-ൻ്റെ 1,96,971 യൂണിറ്റുകൾ കമ്പനി വിറ്റഴിച്ചു. 13.99 മുതൽ 25.14 ലക്ഷം രൂപ വരെയാണ് XUV700ൻ്റെ എക്‌സ് ഷോറൂം വില.

കമ്പനിയുടെ വിൽപ്പന കണക്കുകൾ അനുസരിച്ച് ഡീസൽ XUV700-നാണ് ഏറ്റവും കൂടുതൽ ഡിമാൻഡുള്ളത് എന്നതാണ് പ്രത്യേകത. 2024 ഏപ്രിൽ-ജൂലൈ കാലയളവിൽ വിറ്റ 24,839 യൂണിറ്റുകളിൽ, ഡീസൽ വേരിയൻ്റുകളുടെ വിഹിതം 18,431 യൂണിറ്റ് അഥവാ 74 ശതമാനം ആയിരുന്നു എന്നാണ് കമ്പനിയുടെ കണക്കുകൾ. പെട്രോൾ വേരിയൻ്റുകളുടെ വിഹിതം 6,408 യൂണിറ്റ് അല്ലെങ്കിൽ 26 ശതമാനമാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഡീസൽ മോഡലുകളുടെ ഡിമാൻഡ് വർധിച്ചു. മൊത്തം വിൽപ്പനയുടെ 70.7 ശതമാനം ഡീസൽ ഇന്ധനമാണ് എന്നാണ് കണക്കുകൾ. 

2024 സാമ്പത്തിക വർഷത്തിൽ XUV700ന്‍റെ  79,398 യൂണിറ്റുകൾ വിറ്റു. ഇതനുസരിച്ച് പ്രതിവർഷം വിൽപ്പന 19 ശതമാനം വർധിച്ചു. ഇതുവരെയുള്ള ഏറ്റവും മികച്ച സാമ്പത്തിക വർഷമായിരുന്നു ഇത്. കഴിഞ്ഞ സാമ്പത്തിക വർഷം 11 എക്‌സിക്യൂട്ടീവ് മിഡ്‌സൈസ് എസ്‌യുവികളിൽ മഹീന്ദ്രയുടെ നേതാവായ സ്‌കോർപിയോയ്‌ക്ക് (1,41,462 യൂണിറ്റുകൾ) പിന്നിൽ രണ്ടാം സ്ഥാനത്താണ് XUV700. 2024 സാമ്പത്തിക വർഷത്തിലെ മഹീന്ദ്രയുടെ മൊത്തം വിൽപ്പനയുടെ 27 ശതമാനവും XUV700 വിൽപ്പനയാണ്.

ഇതുവരെയുള്ള സാമ്പത്തിക വർഷത്തിൽ, XUV700 ൻ്റെ മോഡൽ അടിസ്ഥാനത്തിൽ 24,839 യൂണിറ്റ് വിൽപ്പനയുമായി മഹീന്ദ്ര നാലാം സ്ഥാനത്താണ്. സ്കോർപിയോ ഇരട്ടകൾ 53,068 യൂണിറ്റുകൾ വിറ്റഴിച്ചു. XUV300/3XO എന്നവ 32,501 യൂണിറ്റുകളും ബൊലേറോ 31,858 യൂണിറ്റുകളും വിറ്റഴിച്ചു. ഉത്സവ സീസൺ ഉടൻ ആരംഭിക്കുന്നതിനാൽ, XUV700 വിപണിയിൽ ശക്തമായ സാനധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.

മഹീന്ദ്ര XUV700 അഞ്ച്, ഏഴ് സീറ്റർ കോൺഫിഗറേഷനുകളിൽ വാങ്ങാം. നിരവധി പവർട്രെയിൻ ഓപ്ഷനുകളും ഇതിൽ ലഭ്യമാണ്. ഇത് മൊത്തം 44 വേരിയൻ്റുകളിൽ വരുന്നു. ഇതിൽ 19 പെട്രോളും 25 ഡീസലും ഉൾപ്പെടുന്നു. അതേസമയം, ഡീസലിൽ, 2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിനായി XUV700 രണ്ട് വ്യത്യസ്ത ട്യൂണുകളിൽ ലഭ്യമാണ്. ഗ്ലോബൽ NCAP-ൽ ഇതിന് അഞ്ച് സ്റ്റാർ സുരക്ഷാ റേറ്റിംഗും ലഭിച്ചിട്ടുണ്ട്.

മഹീന്ദ്ര പുതിയ 2024 XUV700നെ ഈ ജനുവരിയിലാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. 2024 മഹീന്ദ്ര XUV700-ന്റെ അഡ്രെനോക്സ് സ്യൂട്ടിന് ഇപ്പോൾ 13 അധിക ഫീച്ചറുകൾ ഉണ്ട്. മൊത്തം 83 കണക്റ്റഡ് കാർ ഫീച്ചറുകളിലേക്ക് എത്തിക്കുന്നു. ഇതിൽ ഫേംവെയർ ഓവർ-ദി-എയർ (FOTA) കഴിവുകൾ ഉൾപ്പെടുന്നു, ഇൻബിൽറ്റ് ഇ-സിം ഉപയോഗിച്ച് സ്മാർട്ട്‌ഫോൺ സാങ്കേതികവിദ്യയ്ക്ക് സമാനമായ തടസ്സമില്ലാത്ത സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ പ്രവർത്തനക്ഷമമാക്കുന്നു. അപകടസാധ്യതകൾ ലഘൂകരിക്കുകയും വാഹന പരിപാലനവും വിശ്വാസ്യതയും വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇതോടൊപ്പം, M ലെൻസ് സവിശേഷത ഡ്രൈവർമാരെ SUV-യിലെ ബട്ടണുകൾ സ്കാൻ ചെയ്യാനും അവരുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള തൽസമയ വിവരങ്ങൾ നൽകാനും അനുവദിക്കുന്നുവെന്നും കമ്പനി പറയുന്നു. 


 

Latest Videos
Follow Us:
Download App:
  • android
  • ios