Asianet News MalayalamAsianet News Malayalam

മോട്ടോ ജിപി 2021 റൗണ്ട് 16; ആദ്യസ്ഥാനങ്ങളുമായി റെപ്സോള്‍ ഹോണ്ട

റെപ്സോള്‍ ഹോണ്ടയുടെ മാര്‍ക്ക് മാര്‍കേസ് തുടര്‍ച്ചയായ രണ്ടാം തവണയും ഒന്നാമനായപ്പോള്‍ സഹതാരം പോള്‍ എസ്‍പാര്‍ഗോ തന്റെ ഏറ്റവും മികച്ച മോട്ടോജിപി ഫിനിഷിങോടെ റെപ്സോള്‍ ഹോണ്ട ടീമിനായി അരങ്ങേറ്റ വിജയവും കുറിച്ചെന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

Repsol Honda Team In Moto GP2021
Author
Kochi, First Published Oct 25, 2021, 7:04 PM IST

കൊച്ചി: 2021 മോട്ടോ ജിപി (Moto GP) ലോക ചാമ്പ്യന്‍ഷിപ്പിന്റെ 16-ാം റൗണ്ടില്‍ ആദ്യ രണ്ട് സ്ഥാനങ്ങള്‍ സ്വന്തമാക്കി റെപ്സോള്‍ ഹോണ്ട ടീം (Team Repsol Honda).  റെപ്സോള്‍ ഹോണ്ടയുടെ മാര്‍ക്ക് മാര്‍കേസ് തുടര്‍ച്ചയായ രണ്ടാം തവണയും ഒന്നാമനായപ്പോള്‍ സഹതാരം പോള്‍ എസ്‍പാര്‍ഗോ തന്റെ ഏറ്റവും മികച്ച മോട്ടോജിപി ഫിനിഷിങോടെ റെപ്സോള്‍ ഹോണ്ട ടീമിനായി അരങ്ങേറ്റ വിജയവും കുറിച്ചെന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

2017 അരഗോണ്‍ ജിപിക്ക് ശേഷം റെപ്സോള്‍ ഹോണ്ട ടീം ആദ്യരണ്ട് സ്ഥാനങ്ങളും നേടുന്നത് ഇതാദ്യമാണ്.  ഈ വര്‍ഷത്തെ അവസാന രണ്ട് റൗണ്ടുകളിലും ഈ ഫോം തുടരാനാണ് ഇരു റൈഡര്‍മാരും ലക്ഷ്യമിടുന്നത്.

റെപ്സോള്‍ ഹോണ്ട ടീമിന്റെ 450-ാമത് ഗ്രാന്‍പ്രീ റേസ് ആയിരുന്നു ഞായറാഴ്‍ച ഇറ്റലിയില്‍ നടന്നത്. കഴിഞ്ഞ മത്സരത്തില്‍ ടീം അവരുടെ 450-ാമത്തെ പ്രീമിയര്‍ ക്ലാസ് പോഡിയം ആഘോഷിച്ചതിന് പിന്നാലെയാണ് ഈ നേട്ടം. തുടര്‍ച്ചയായ വിജയത്തോടെ 142 പോയിന്റുമായി മാര്‍ക്ക് മാര്‍ക്വേസ് മോട്ടോ ജിപി ലോക ചാമ്പ്യന്‍ഷിപ്പില്‍ ആറാം സ്ഥാനത്തെത്തി. അഞ്ചാം സ്ഥാനത്തുള്ള ജാക്ക് മില്ലറേക്കാള്‍ വെറും ഏഴ് പോയിന്റ് വ്യത്യാസം മാത്രമാണുള്ളത്. അതേസമയം 90 പോയിന്റുള്ള പോള്‍ എസ്‍പാര്‍ഗോ 12-ാം സ്ഥാനത്തായി.

2021 മോട്ടോജിപി വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് നേടിയ ഫാബിയോ ക്വാര്‍ട്ടരാരോയെയും യമഹയെയും, ഹോണ്ട എച്ച്ആര്സിയും റെപ്സോള് ഹോണ്ട ടീമും അഭിനന്ദിച്ചു.
 

Follow Us:
Download App:
  • android
  • ios