Asianet News MalayalamAsianet News Malayalam

റിവോള്‍ട്ട് ബൈക്കുകളുടെ ബുക്കിംഗ് വീണ്ടും തുടങ്ങി

ഇപ്പോഴിതാ ദില്ലി, പൂനെ, അഹമ്മദാബാദ്, ചെന്നൈ, ഹൈദരാബാദ്, മുംബൈ തുടങ്ങിയ നഗരങ്ങളിൽ RV300, RV400 ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളുടെ ബുക്കിംഗ് വീണ്ടും പുനരാരംഭിച്ച് റിവോള്‍ട്ട്

Revolt Motorcycles Bookings Reopen
Author
Mumbai, First Published Dec 20, 2020, 3:15 PM IST

ഇന്ത്യന്‍ ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പ് കമ്പനിയായ റിവോള്‍ട്ട് ഇന്റലികോര്‍പ്പ് 2019 ഓഗസ്റ്റ് മാസത്തിലാണ് RV300, RV400 എന്നിങ്ങനെ രണ്ട് മോഡലുകളെ വിപണിയില്‍ അവതരിപ്പിക്കുന്നത്. ഉയര്‍ന്ന മോഡലായ RV400-ന് വിപണിയില്‍ 1,08,999 രൂപയായിരുന്നു എക്സ്ഷോറും വില. 84,999 രൂപ എക്‌സ്‌ഷോറൂം വിലയിലാണ് RV300 അവതരിപ്പിച്ചത്. ആവശ്യക്കാര്‍ കൂടിയതോടെ ഇടക്കാലത്ത് ബൈക്കുകളും വില നിര്‍മ്മാതാക്കള്‍ വര്‍ധിപ്പിക്കുകയും ചെയ്തു. ഇരുമോഡലുകളിലും ഏകദേശം 14,200 രൂപയാണ് വില വര്‍ധിപ്പിച്ചിരിക്കുന്നത്. തുടർന്ന് ബുക്കിംഗ് കമ്പനി നിര്‍ത്തിവെച്ചിരുന്നു.

ഇപ്പോഴിതാ ദില്ലി, പൂനെ, അഹമ്മദാബാദ്, ചെന്നൈ, ഹൈദരാബാദ്, മുംബൈ തുടങ്ങിയ നഗരങ്ങളിൽ RV300, RV400 ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളുടെ ബുക്കിംഗ് വീണ്ടും പുനരാരംഭിച്ച് റിവോള്‍ട്ട് എന്ന് ഡ്രൈവ് സ്‍പാര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. റിവോള്‍ട്ട് രണ്ട് ബൈക്കുകളും മൈ റിവോള്‍ട്ട് പ്ലാന്‍ എന്ന് ഇഎംഐ ഓപ്ഷന്‍ വഴി മാത്രമേ തുടക്കത്തില്‍ ലഭ്യമായിരുന്നുള്ളൂ. പിന്നീട് ഒറ്റത്തവണ പേയ്‌മെന്റ് ഓപ്ഷനും വന്നു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനത്തോടെ ഇന്ത്യയിലെത്തിയ ആദ്യ ബൈക്കുകളാണ് റിവോള്‍ട്ടിന്റേത്. എക്കോ, സിറ്റി, സ്‌പോര്‍ട്ട് എന്നീ മൂന്ന് ഡ്രൈവിങ് മോഡുകള്‍ വാഹനത്തിനുണ്ട്. രൂപത്തിലും ഡിസൈനിലും ഒന്നാണെങ്കിലും ആര്‍ട്ടിഫ്യല്‍ എക്‌സ്‌ഹോസ്റ്റ് സൗണ്ട്, ആപ്പ് വഴിയുള്ള സ്റ്റാര്‍ട്ട്-സ്റ്റോപ്പ് പ്രവര്‍ത്തനം എന്നിവയാണ് RV 400 പ്രീമിയം മോഡലിനെ ബേസ് മോഡലില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്.

രൂപത്തില്‍ സമാനമാണെങ്കിലും ഇതിനെക്കാള്‍ അല്‍പം ചെറിയ മോഡലാണ് RV 300 ഇലക്ട്രിക്. ലൈറ്റ് വെയ്റ്റ് സിംഗിള്‍ ക്രാഡില്‍ ഫ്രെയ്മിലാണ് വാഹനത്തിന്റെ നിര്‍മാണം. മുന്നിലും പിന്നിലും 17 ഇഞ്ച് അലോയി വീലാണ്. 

72 വോള്‍ട്ട് 3.24kWh ലിഥിയം അയേണ്‍ ബാറ്ററിയും 3KW മിഡ്-ഡ്രൈവ് മോട്ടോറുമാണ് RV 400 ഇലക്ട്രിക്കിലുള്ളത്. 170 എന്‍എം ടോര്‍ക്കേകുന്നതാണ് ഇലക്ട്രിക് മോട്ടോര്‍. മൂന്ന് മണിക്കൂറിനുള്ളില്‍ ബാറ്ററി 75 ശതമാനം വരെ ചാര്‍ജ് ചെയ്യാം. നാലര മണിക്കൂറിനുള്ളില്‍ 100 ശതമാനം ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്നും കമ്പനി വാഗ്ദാനം ചെയ്യുന്നു.

ഒറ്റചാര്‍ജില്‍ 156 കിലോമീറ്റര്‍ ദൂരമാണ് RV 400 സഞ്ചരിക്കുക. ആകെ 108 കിലോഗ്രാം മാത്രമാണ് വാഹനത്തിന്റെ ഭാരം. 1.5kW മോട്ടോറും 60 വോള്‍ട്ട് 2.7kW ബാറ്ററിയുമാണ് RV 300 ലുള്ളത്. RV 400 നെക്കാള്‍ ഏഴ് കിലോഗ്രാം ഭാരവും കുറവാണ്. ഒറ്റചാര്‍ജില്‍ 80-150 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ RV 300ന് സാധിക്കും.

മുന്നില്‍ ഇന്‍വേര്‍ട്ടഡ് ഫോര്‍ക്കും പിന്നില്‍ അഡ്ജസ്റ്റബിള്‍ മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍. സുരക്ഷയ്ക്കായി മുന്നിലും പിന്നിലും 240 എംഎം ആണ് ഡിസ്‌ക് ബ്രേക്ക്. അധിക സുരക്ഷയ്ക്കായി കംബൈന്‍ഡ് ബ്രേക്കിങ് സംവിധാനവും (CBS) റീജനറേറ്റീവ് ബ്രേക്കിങ് സംവിധാനവും (RBS) സ്റ്റാന്റേര്‍ഡായുണ്ട്.

Follow Us:
Download App:
  • android
  • ios