സ്‍കൂട്ടറിന്‍റെ പിന്നിലിരിക്കുന്ന സ്ത്രീയുടെ തലയിലേക്കാണ് തേങ്ങ വീണത്. 

നാളികേരവും അതിന്‍റെ ഉപോല്‍പ്പനങ്ങളും മികച്ച ഭക്ഷണത്തിന് ഒഴിച്ചുകൂടാനാവാത്ത വിഭവമാണ്. എന്നാല്‍ ചിലപ്പോൾ അവ കഴുത്തിലോ തലയിലോ വീണാല്‍ ജീവന്‍ തന്നെ അപകടത്തിലാകാം. തെങ്ങ് ചതിക്കില്ലെന്ന് ഒരു പഴമൊഴിയും ഉണ്ട്. എന്നാല്‍ ചിലപ്പോള്‍ ഇതും തെറ്റാം. കാരണം, ഇത്തരമൊരു അപകട സംഭവമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. സ്‍കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ യുവതിയുടെ തലയിൽ തേങ്ങ വീണം ഈ സംഭവം നടന്നിരിക്കുന്നത് മലേഷ്യയിലാണ് എന്ന് ഏഷ്യവണ്‍ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. 

മുഖ്യമന്ത്രിക്ക് പുതിയ വാഹനം, വരുന്നത് ഇന്നോവയെ വിറപ്പിച്ച എതിരാളി!

മലേഷ്യയിലെ ജലാൻ ടെലുക് കുംബാറിലുണ്ടായ സംഭവത്തിന്‍റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 28 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ റെഡിറ്റിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. സ്‍കൂട്ടറിന്‍റെ പിന്നിലിരിക്കുന്ന സ്ത്രീയുടെ തലയിലേക്കാണ് തേങ്ങ വീണത്. എന്നാല്‍ ഹെല്‍മറ്റ് ഇവരുടെ ജീവന്‍ രക്ഷിച്ചു. എങ്കിലും തേങ്ങ വീണതോടെ ഇവർ റോഡിലേക്ക് തെറിച്ചു വീണു. വീഴ്‍ചയിൽ ഹെൽമറ്റ് തെറിച്ചുപോകുന്നതും വിഡിയോയിൽ കാണാം. ഉടൻ ആളുകൾ ഓടിക്കൂടി ഇവരെ സഹായിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നാണ് റിപ്പോർട്ടുകള്‍.

കാറിൽ കുട്ടികളെ തനിച്ചിരുത്തി പോകരുത്; കാരണം..

Scroll to load tweet…

28 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ, റൈഡർ മോട്ടോർ സൈക്കിൾ റോഡരികിൽ നിർത്തി ഇരയെ സഹായിക്കാൻ എഴുന്നേൽക്കുന്നു. മറ്റ് വഴിയാത്രക്കാർ എതിരെ വരുന്ന ഗതാഗതം നിർത്തി യുവതിയെ സഹായിക്കുന്നതും കാണാം. ഞായറാഴ്‌ച രാവിലെ ജലൻ തെലുക്ക് കുമ്പാറിൽ നിന്ന് ജോർജ്ജ് ടൗണിലേക്ക് പോകുന്ന റോഡിലാണ് സംഭവം നടന്നതെന്ന് ദ സ്റ്റാറിനെ ഉദ്ദരിച്ച് ഏഷ്യന്‍ വണ്‍ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു.

ഈ പ്രമുഖരുടെ വീട്ടുമുറ്റങ്ങളിലെ ഇന്നോവകള്‍, ആ രഹസ്യം തേടി വാഹനലോകം!

യുവതിയോട് സഹതാപം പ്രകടിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ബയാൻ ലെപാസ് അസംബ്ലി അംഗം അസ്രുൽ മഹാതിർ അസീസ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞതായും ഏഷ്യന്‍ വണ്‍ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു. “വിവരം ലഭിച്ചയുടൻ ഞാൻ സംഭവസ്ഥലത്തെത്തി ബന്ധപ്പെട്ട ഏജൻസിയോട് ഉടൻ നടപടിയെടുക്കാൻ ആവശ്യപ്പെട്ടു,” അദ്ദേഹം പറഞ്ഞു ആ പ്രദേശത്തെ തെങ്ങുകളിൽ ഭൂരിഭാഗവും സ്വകാര്യ ഭൂമിയിലാണെന്നും വാഹനമോടിക്കുന്നവരെ അപകടത്തിലാക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.

കാറില്‍ നിന്ന് ഇത്തരം അപശബ്‍ദങ്ങള്‍ കേള്‍ക്കുന്നോ? എങ്കില്‍ ക്ലച്ച് പ്ലേറ്റുകളുടെ മരണം അടുത്തു!

2017 ൽ മുംബൈയിൽ ഒരു സ്ത്രീ തെങ്ങ് ഒടിഞ്ഞുവീണ് മരിച്ചതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്‍തിരുന്നു. രാവിലെ നടക്കാൻ ഇറങ്ങിയ അവർ തെങ്ങ് കടപുഴകി വീഴുകയും ആശുപത്രിയിലെത്തിച്ചെങ്കിലും മണിക്കൂറുകൾക്ക് ശേഷം മരിക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. അതിനാൽ വീഴുന്ന തെങ്ങുകൾക്കായി ജാഗ്രത പാലിക്കുക, സുരക്ഷിതരായിരിക്കാൻ എപ്പോഴും ഹെൽമെറ്റ് ധരിക്കുക. 

ദീര്‍ഘദൂര ഡ്രൈവിംഗിന് ഒരുങ്ങുന്നോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക