ദില്ലി: ഡീസല്‍, പെട്രോള്‍, സിഎന്‍ജി വാഹനങ്ങളെ തിരിച്ചറിയാനായി ഹോളോഗ്രാം അടിസ്ഥാനമാക്കിയുള്ള കളര്‍ കോഡഡ് സ്റ്റിക്കറുകള്‍ നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. ഈ സ്റ്റിക്കറുകള്‍ ഘടിപ്പിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചു. വിവിധ സംസ്ഥാനങ്ങളിലെ ഗതാഗത അതോറിറ്റികള്‍ക്കാണ് ഇതുസംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്. 

പെട്രോള്‍, സിഎന്‍ജി വാഹനങ്ങളില്‍ ഇളം നീല നിറത്തിലുള്ള സ്റ്റിക്കറുകളും ഡീസല്‍ വാഹനങ്ങളില്‍ ഓറഞ്ച് നിറത്തിലുള്ള സ്റ്റിക്കറുകളുമാണ് പതിക്കേണ്ടത്. വാഹനത്തിന്റെ എഞ്ചിന്‍ പതിപ്പ് പെട്ടെന്ന് തിരിച്ചറിയാന്‍ വേണ്ടിയാണ് സ്റ്റിക്കറുകള്‍ പതിക്കുന്നത്. വാഹനങ്ങള്‍ പുതിയ ചട്ടങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കേണ്ട ചുമതല അതാത് സംസ്ഥാനങ്ങളിലെ ഗതാഗത അതോറിറ്റികള്‍ക്കാണ്.

കേന്ദ്രത്തിന്‍റെ ഉത്തരവ് സുപ്രീംകോടതി ശരിവച്ചതിനു പിന്നാലെയാണ് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം വിവിധ സംസ്ഥാനങ്ങളിലെ ഗതാഗത അതോറിറ്റികള്‍ക്ക് ഇതുസംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്.