Asianet News MalayalamAsianet News Malayalam

'ആനക്കും ചേനക്കും എംവിഡിക്കും ചൊറിച്ചിലിനുള്ള മരുന്ന് ആവോളം കയ്യിലുണ്ട്', വെല്ലുവിളിച്ച് റോബിൻ മോട്ടോഴ്സ്

നിങ്ങളെക്കൊണ്ട് ആവുന്ന പോലെ നിങ്ങളങ്ങ് ചൊറിഞ്ഞോളൂവെന്നും കുറിപ്പിൽ വെല്ലുവളിക്കുന്നു.

Robin Motors challenges  MVD and transport minister ppp
Author
First Published Nov 17, 2023, 4:49 PM IST

കോട്ടയം: നിയമപരമായി എല്ലാം കയ്യിലുണ്ടെന്നും നാളെ മുത സർവീസ് തുടങ്ങുമെന്നും പ്രഖ്യാപിച്ചതിന് പിന്നാ ഗതാഗത വകുപ്പിനെ ഒന്നാകെ വെല്ലുവിളിച്ച് റോബിൻ മോട്ടോഴ്സ്. ഫേസ്ബുക്ക് കുറിപ്പിലാണ് റോബിൻ മോട്ടോഴ്സിന്റെ പേജ് റിപ്പോർട്ട് ചെയ്ത് പൂട്ടിക്കാനുള്ള ശ്രമമടക്കം വിശദീകരിച്ച് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. കോടതി വിധി നമുക്ക് അനുകൂലമാണെന്നും ശനിയാഴ്ച ബസ് യാത്ര തുടങ്ങുമെന്നുമാണ് കുറിപ്പിൽ പറയുന്നത്. പേജ് പൂട്ടിയാലും റോബിൻ നാളെ മുതൽ റോഡിൽ ഉണ്ടാകും.ആനക്കും ചേനക്കും എംവിഡിക്കും ചൊറിച്ചിൽ മാറ്റാനുള്ള മരുന്ന് ആവുവോളം നമ്മുടെ കയ്യിലുണ്ടെന്നും ഒരു പടികൂടി കടന്ന്, നിങ്ങളെക്കൊണ്ട് ആവുന്ന പോലെ നിങ്ങളങ്ങ് ചൊറിഞ്ഞോളൂവെന്നും കുറിപ്പിൽ വെല്ലുവളിക്കുന്നു.

റോബിൻ മോട്ടോഴ്സ് കുറിപ്പിങ്ങനെ...

റോബിൻ ഓടിയോ എന്ന് അറിയാൻ രണ്ട് വിഭാഗത്തിലുള്ള ആളുകളാണ് കാത്തിരിക്കുന്നത്. ആദ്യത്തെ വിഭാഗം ഈ യുദ്ധത്തിൽ റോബിന്റെ തോളോടുതോൾ ചേർന്ന് ഇതിനെ ഒരു വിജയമാക്കി കാണാൻ ആഗ്രഹിക്കുന്ന ആളുകളാണ്. അവരോട് നമ്മൾ എന്നും കടപ്പെട്ടിരിക്കും. അവരോടായി പറയുന്നു, നാളെ നമ്മൾ അഞ്ച് മണിക്ക് പത്തനംതിട്ടയിൽ നിന്ന് പുറപ്പെടുന്നതാണ്. നിയമപോരാട്ടങ്ങൾ നമുക്ക് അനുകൂലമാണ് എന്നതാണ് ഏറ്റവുമധികം സന്തോഷത്തോടെ ഈ അവസരത്തിൽ നിങ്ങളോട് പറയുവാനുള്ളത്.

ഇനി രണ്ടത്തെ വിഭാഗത്തിനോട് പറയാനുള്ളത്, നിങ്ങൾ കൂട്ടിയാൽ കൂടുന്നതല്ല റോബിൻ മോട്ടോർസ്. നിങ്ങൾ കുറച്ച് ആളുകൾ ഈ പേജിനെ പൂട്ടിക്കാൻ വേണ്ടി തലകുത്തി നിന്ന് റിപ്പോർട്ട് അടിക്കുന്നുണ്ട്. ഈ പേജ് പോയാൽ ഇവിടെ ഒരു ചുക്കുമില്ല. കഴുത കാമം കരഞ്ഞു തീർക്കും എന്ന് പഴമക്കാർ പറഞ്ഞിട്ടുണ്ട്. ഞങ്ങൾ അതിനെ ആ ലാഘവത്തോടെയാണ് കണ്ടിട്ടുള്ളത്. അധികാരികളുടെ മൂട് താങ്ങി പേജ് നിങ്ങൾ പൂട്ടിയാലും റോബിൻ നാളെ മുതൽ റോഡിൽ ഉണ്ടാകും.

 ആനക്കും  ചേനക്കും എംവിഡിക്കും ചൊറിച്ചിൽ മാറ്റാനുള്ള മരുന്ന് ആവോളം നമ്മുടെ കയ്യിലുണ്ട്.നിങ്ങളെക്കൊണ്ട് ആവുന്ന പോലെ നിങ്ങളങ്ങ് ചൊറിഞ്ഞോളൂ. AITP എന്താണെന്നറിയാത്ത ഒരു വകുപ്പ് മന്ത്രിയെയും മാമനും മച്ചാനും കളിക്കുന്ന ട്രാൻസ്പോർട്ട് സെക്രട്ടറിയേയും AITP എന്താണെന്ന് പറഞ്ഞു മനസ്സിലാക്കി കൊടുക്കേണ്ട ഉത്തരവാദിത്തമുണ്ട്. നിങ്ങൾ കണ്ണടച്ചാൽ നിങ്ങൾക്ക് മാത്രമേ ഇരുട്ട് ഉണ്ടാവുകയുള്ളൂ എന്ന് നിങ്ങൾ മാനസിക്കാതെ പോകുന്നു സാർ. ഒരുങ്ങിക്കോ റോബിനുമായുള്ള അങ്കത്തിന് ഒരുങ്ങിക്കോളൂ.

Read more:  'റോബിൻ' നാളെ രാവിലെ 5മണിക്ക് ഓടിത്തുടങ്ങും, പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക്; കോടതി കൂടെയുണ്ടെന്ന് ഉടമ

നാളെ പുലർച്ചെ അഞ്ചുമണിക്ക് പത്തനംതിട്ടയിൽ നിന്നും കോയമ്പത്തൂരിലേക്ക് പുറപ്പെടുമെന്നാണ് ബസ് ഉടമ അറിയിച്ചിരിക്കുന്നത്. ഹൈക്കോടതിയുടെ സംരക്ഷണം വാങ്ങിയാണ് നിരത്തിലിറങ്ങുന്നതെന്നും ഉടമ വ്യക്തമാക്കി. നിയമ ലംഘനം ചൂണ്ടിക്കാട്ടി മുൻപു രണ്ടുതവണ ബസ് എംവിഡി പിടികൂടിയിരുന്നു. അതേസമയം ടൂറിസ്റ്റ് പെർമിറ്റുള്ള ബസ് സ്റ്റേജ് ക്യാരേജ് ആയി ഓടാൻ അനുവദിക്കില്ല എന്ന നിലപാടിൽ തന്നെയാണ് മോട്ടോർ വാഹന വകുപ്പ് ഇപ്പോഴുമുള്ളത്.

കഴിഞ്ഞ ഒക്ടോബര്‍  16-ാം തിയതിയാണ്  പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പുറപ്പെട്ട ബസ്  റാന്നിയില്‍ വെച്ച് മോട്ടോര്‍വെഹിക്കിൾ ഡിപ്പാർട്ട്മെന്‍റ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് ബസ് കോടതി ഉത്തരവിലൂടെ പുറത്തിറക്കിയത്. റോബിൻ ബസ് കോയമ്പത്തൂർ സർവ്വീസിനായുള്ള സീറ്റ് ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios