Asianet News MalayalamAsianet News Malayalam

പുതിയ സർവ്വീസ്​ പാക്കേജുമായി റോയല്‍ എന്‍ഫീല്‍ഡ്

ഇന്ത്യയിലെ ഉപഭോക്താക്കൾ‌ക്കായി പുതിയ സർവ്വീസ്​ പാക്കേജ് പ്രഖ്യാപിച്ച് ഐക്കണിക്ക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയൽ‌ എൻ‌ഫീൽ‌ഡ്

Royal Enfield announces new service package for customers in India
Author
Mumbai, First Published Jun 28, 2021, 11:41 AM IST

ഇന്ത്യയിലെ ഉപഭോക്താക്കൾ‌ക്കായി പുതിയ സർവ്വീസ്​ പാക്കേജ് പ്രഖ്യാപിച്ച് ഐക്കണിക്ക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയൽ‌ എൻ‌ഫീൽ‌ഡ്.  'സർവീസ് കെയർ‌ 24' എന്ന പാക്കേജ് ​പ്രകാരം ആദ്യത്തെ സർവ്വീസ്​ സൗജന്യമായിരിക്കും എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. തുടർന്ന്​ നാല്​ ജനറൽ സർവ്വീസുകളും രണ്ട് എഞ്ചിൻ ഓയിൽ മാറ്റങ്ങളും വാഗ്​ദാനം ചെയ്യുന്നു.

ഈ പാക്കേജിനായി 2,499 രൂപയാണ്​ ഉടമ മുടക്കേണ്ടത്​. എല്ലാ നികുതികളും ഉൾപ്പെടെയാണ് ഈ തുക. സർവ്വീസിനിടയിൽ കൂടുതൽ തകരാറുകൾ കണ്ടുപിടിച്ചാലും പുതിയ പദ്ധതി പ്രകാരം ഇളവുകളും ലഭിക്കും. അധിക അറ്റകുറ്റപ്പണികൾ വേണ്ടിവന്നാൽ വാഹനഭാഗങ്ങൾക്കും ലൂബ്രിക്കൻറുകൾക്കും​ അഞ്ച്​ ശതമാനം കിഴിവാണ്​ നൽകുക. ഇതോടൊപ്പം 20 ശതമാനം ലേബർ കോസ്​റ്റും ലാഭിക്കാം.  സേവനം ലഭിക്കുന്നതിനായി ഉപഭോക്താക്കൾക്ക് ഓൺലൈനിൽ രജിസ്റ്റർ ചെയ്യാം. 

കോവിഡ്​ ലോക്​ഡൗണിനുശേഷം സാധാരണ നിലയിലേക്ക്​ മടങ്ങിവരുന്ന വാഹന വിപണിക്ക്​ ഉണർവ്വ്​ പകരാനാണ്​ റോയൽ പുതിയ പദ്ധതി പ്രഖ്യാപിച്ചത്​. പുതിയ സാമ്പത്തിക പദ്ധതികളിലൂടെ വാഹനം വാങ്ങുന്നവരെ ആകർഷിക്കാനും നിലവിലുള്ളവരെ നിലനിർത്താനുമാണ് മറ്റ് പല നിര്‍മ്മാതാക്കളെയും പോലെ റോയല്‍ എന്‍ഫീല്‍ഡിന്‍റെയും ശ്രമം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios