റോയൽ എൻഫീൽഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ വിനോദ് കെ ദാസരി കമ്പനിയുടെ പടിയിറങ്ങുന്നു. 

ചെന്നൈ: ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാന്‍ഡായ റോയൽ എൻഫീൽഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ വിനോദ് കെ ദാസരി പടിയിറങ്ങുന്നു. ഓഗസ്റ്റ് 13 മുതൽ അദ്ദേഹം സ്ഥാനം ഒഴിയുമെന്ന് റോയല്‍ എന്‍ഫീല്‍ഡ് ഉടമകളായ ഐഷർ മോട്ടോഴ്‍സ് അറിയിച്ചതായി സിഎന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

"തന്റെ വ്യക്തിപരമായ അഭിനിവേശവും അഭിലാഷവും പിന്തുടരാൻ സമയവും ഊർജ്ജവും നീക്കിവയ്ക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് വിനോദിന്റെ നീക്കം. ചെന്നൈയിൽ നോൺ-പ്രൊഫിറ്റ്​ ആശുപത്രിക്ക്​ അദ്ദേഹം തുടക്കം കുറിക്കും. കുറഞ്ഞ ചെലവിൽ ചികിത്സ എല്ലാവർക്കും ലഭ്യമാക്കുകയായിരിക്കും ആശുപത്രിയുടെ ലക്ഷ്യം.." ഐഷര്‍ മോട്ടോഴ്‍സ് പറയുന്നു. 

"വിനോദ് ഓർഗനൈസേഷനിൽ കാര്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്. ഡിജിറ്റൽ പ്രോപ്പർട്ടികൾ അഭിമുഖീകരിക്കുന്ന ഉപഭോക്തൃ ശ്രദ്ധയിൽ നിന്ന്, നെറ്റ്‌വർക്ക് വിപുലീകരണത്തിലേക്ക്, നിരവധി പുതിയ സേവനങ്ങളും പരിഹാരങ്ങളും നിർമ്മിക്കുന്നതിൽ ഓറിയന്റഡ് സംരംഭങ്ങൾ, അദ്ദേഹം കമ്പനിയെ വലിയ മുന്നേറ്റങ്ങൾ നടത്താൻ സഹായിച്ചു. കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ അദ്ദേഹം കമ്പനിയെ വളരെ കഠിനവും അഭൂതപൂർവവുമായ സമയങ്ങളിലൂടെ നയിച്ചു. അടുത്തുള്ള ഒരു പ്രോജക്റ്റ് പിന്തുടരാൻ വിനോദിന് ആശംസകൾ നേരുന്നു. " വിനോദ് ദാസരിയുടെ രാജിയെക്കുറിച്ച് സംസാരിച്ച ഐഷർ മോട്ടോഴ്സ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ സിദ്ധാർത്ഥ ലാൽ പറഞ്ഞു, 

എക്കാലവും ഓർമിക്കുന്ന യാത്രയാണ്​ റോയൽ എൻഫീൽഡിൽ ഉണ്ടായതെന്ന്​ ദാസരി പറഞ്ഞു. കോവിഡ്​ സമയത്ത്​ കമ്പനിയെ നയിക്കാൻ സാധിച്ചു. കമ്പനിയുടെ വരുമാനം ഉയർത്തുന്നതിനും വിദേശ രാജ്യങ്ങളിലെ സാന്നിധ്യം വർധിപ്പിക്കാനും സാധിച്ചുവെന്നും അദ്ദേഹം വ്യക്​തമാക്കി. 2019 ഏപ്രിലിലാണ്​ ദാസരി റോയൽ എൻഫീൽഡിന്‍റെ തല​പ്പത്ത്​ എത്തുന്നത്​. അതിന്​ മുമ്പ്​ അശോക്​ ലൈലാൻഡിൽ സി.ഇ.ഒയും മാനേജിങ്​ ഡയറക്​ടറുമായിരുന്നു അദ്ദേഹം. 2015 മുതൽ 2017 വരെ സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സിന്റെ (സിയാം) പ്രസിഡന്റായും 2013 മുതൽ 2015 വരെ ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റായും ദാസരി സേവനം അനുഷ്‍ഠിച്ചിട്ടുണ്ട്.

ബി ഗോവിന്ദരാജൻ റോയൽ എൻഫീൽഡിന്റെ നേതൃത്വത്തിന്റെ ചുമതല ഏറ്റെടുക്കും. ബോർഡ് ഓഫ് ഐഷർ മോട്ടോഴ്സ് ലിമിറ്റഡിൽ മുഴുവൻ സമയ ഡയറക്ടറായി അദ്ദേഹം ചുമതലയേൽക്കുകയും റോയൽ എൻഫീൽഡ് എക്സിക്യൂട്ടീവ് ഡയറക്ടറായി ചുമതലയേൽക്കുകയും ചെയ്യും. 2013 മുതൽ റോയൽ എൻഫീൽഡിൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറാണ് ഗോവിന്ദ്. അഞ്ച്​ വർഷത്തേക്കായിരിക്കും ഗോവിന്ദരാജന്‍റെ നിയമനം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona