Asianet News MalayalamAsianet News Malayalam

എഞ്ചിന്‍ മാത്രമല്ല, ഈ ബുള്ളറ്റ് അടിമുടി മാറുന്നു!

മെച്ചപ്പെട്ട റൈഡിംഗ് ഗുണനിലവാരവും സുഖസൗകര്യവും ഉറപ്പാക്കി ഏറെ പുതുമയോടെയാകും പുതുക്കിയ മോട്ടോർസൈക്കിളിനെ കമ്പനി അവതരിപ്പിക്കുക

Royal Enfield Classic 350 Launching Soon With BS6 Engine, New Colours And Alloy Wheels
Author
Mumbai, First Published Dec 10, 2019, 10:51 AM IST

ജനപ്രിയ മോ‍ല്‍ ക്ലാസിക് 350 മോഡലിനെ അടിമുടി പരിഷ്ക്കരിക്കാനൊരുങ്ങി ഐക്കണിക്ക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ റോയൽ എൻഫീൽഡ്. ഫ്യുവൽ ഇഞ്ചക്ഷൻ സാങ്കേതികവിദ്യ ഉൾപ്പെടുത്തി നിലവിലെ മോഡലിന്റെ ബിഎസ്6 പതിപ്പ് 2020 ഏപ്രിലിന് മുമ്പായി വിപണിയിലെത്തിക്കാനാണ് കമ്പനിയുടെ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

കമ്പനിയുടെ പ്രതിമാസ വിൽപ്പനയിൽ മുഖ്യ പങ്ക് വഹിക്കുന്ന മോഡലാണ് ക്ലാസിക് 350. അതുകൊണ്ടു തന്നെ മെച്ചപ്പെട്ട റൈഡിംഗ് ഗുണനിലവാരവും സുഖസൗകര്യവും ഉറപ്പാക്കി ഏറെ പുതുമയോടെയാകും പുതുക്കിയ മോട്ടോർസൈക്കിളിനെ കമ്പനി അവതരിപ്പിക്കുക.

350 സിസി ക്ലാസിക്ക് സീരീസിൽ രണ്ട് പുതിയ നിറങ്ങളും അലോയ് വീലുകളും ഇടംപിടിച്ചേക്കും. ക്ലാസിക്ക് 350 ഗൺമെറ്റൽ ഗ്രേ പതിപ്പിന് ഫാക്ടറി ഘടിപ്പിച്ച അലോയ് വീലുകൾ ലഭിക്കും. സ്റ്റെൽത്ത് ബ്ലാക്ക് പുതിയ കളർ ഓപ്ഷനായി മോട്ടോർസൈക്കിളിൽ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

നേരത്തെ ക്ലാസിക്ക് 500 സീരീസുകളിൽ മാത്രമേ ഇത് ലഭ്യമായിരുന്നുള്ളൂ. ഫാക്ടറിയിൽ നിന്നുള്ള അലോയ് വീലുകളും ചില സ്റ്റിക്കർ നവീകരണങ്ങളും സ്റ്റെൽത്ത് ബ്ലാക്ക് 350-യിൽ ഉൾപ്പെടുത്തും. ഇതിന് ടാങ്കിൽ ലൈനുകളും, ഫ്യുവൽ ടാങ്കിലെ റോയൽ എൻഫീൽഡ് ലോഗോയ്ക്കും സെന്റർ കൺസോളിനും റെഡ് കളർ ലഭിക്കും.

ക്ലാസിക്ക് 350-യിലെ രണ്ടാമത്തെ പുതിയ കളർ ഓപ്ഷൻ ക്രോം ആയിരിക്കും. എന്നാൽ ഇത് സ്‌പോക്ക് വീലുകളിൽ മാത്രമായിരിക്കും.  നിലവിൽ, റോയൽ എൻഫീൽഡ് ക്ലാസിക്ക് 350 ശ്രേണിക്ക് 1.46 ലക്ഷം രൂപ മുതൽ ഇത് 1.64 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില.

അതിനിടെ റോയല്‍ എന്‍ഫീല്‍ഡ് ഇന്ത്യന്‍ വിപണിയിലെത്തിക്കുന്ന 500 സിസി ബൈക്കുകളുടെ ഉത്പാദനം അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ബുള്ളറ്റ്, ക്ലാസിക്, തണ്ടര്‍ബേഡ് എന്നീ മൂന്ന് ബൈക്കുകളുടേയും 500 സിസി പതിപ്പ് നിരത്തിലെത്തുന്നുണ്ട്. എന്നാല്‍ പുതിയ മലിനീകരണ നിയന്ത്രണ സംവിധാനമായ ബിഎസ്6ലേക്ക് ഈ ബൈക്കുകളുടെ എഞ്ചിന്‍ ഉയര്‍ത്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. വില്‍പ്പനയിലെ ഇടിവാണ് നീക്കത്തിനു പിന്നില്‍.

ബിഎസ്-6 എന്‍ജിനിലേക്ക് മാറുന്നതോടെ ഈ ബൈക്കുകളുടെ വില ഉയര്‍ത്തേണ്ടി വരുമെന്നതിനാലാണ് ഉല്‍പ്പാദനം നിര്‍ത്തുന്നൊരുങ്ങുന്നതെന്നാണ് സൂചന.

500 സിസി സെഗ്‌മെന്റില്‍ നിന്നും പിന്‍മാറി പൂര്‍ണമായും പുതിയ പവര്‍ട്രെയ്ന്‍ നല്‍കി 350 സിസി സെഗ്‌മെന്റ് ഇറക്കാനാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ ലക്ഷ്യം.   500 സിസി ബൈക്കുകള്‍ നിര്‍ത്തുന്നതോടെ 650 സിസി ഇരട്ടകളായിരിക്കും ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്നത്. 
 

Follow Us:
Download App:
  • android
  • ios