ലോക്ക് ഡൌണ്‍ പ്രതിസന്ധിക്ക് ഇടയിലും 2020 മെയ് മാസത്തില്‍ 18,429 യൂണിറ്റുകളുടെ വില്‍പ്പന നേടി ഐക്കണിക്ക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ്.  

മെയ് മാസം റോയല്‍ എന്‍ഫീല്‍ഡ് വിറ്റത് 18,400 യൂണിറ്റുകള്‍ Royal Enfield domestic sales at 18,429 units in May 2020

ലോക്ക് ഡൌണ്‍ പ്രതിസന്ധിക്ക് ഇടയിലും 2020 മെയ് മാസത്തില്‍ 18,429 യൂണിറ്റുകളുടെ വില്‍പ്പന നേടി ഐക്കണിക്ക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ്.

69 ശതമാനത്തിന്റെ ഇടിവാണ് പോയ വര്‍ഷത്തെ വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോൾ ഉണ്ടായിരിക്കുന്നതെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. 60,211 യൂണിറ്റുകള്‍ 2019 മെയ് മാസത്തില്‍ കമ്പനി രാജ്യത്ത് വിറ്റഴിച്ചു. വിദേശ വിപണിയില്‍ 2,160 യൂണിറ്റുകളാണ് വിറ്റഴിച്ചത്.

മെറ്റിയര്‍ 350 ആണ് കമ്പനിയുടെ പുതുതായി വരാനിരിക്കുന്ന ബൈക്ക്. ഈ മോഡൽ റോയല്‍ എന്‍ഫീല്‍ഡ് ഉടൻ എത്തിച്ചേക്കും. ഇതിനോടകം തന്നെ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 

തണ്ടര്‍ബേര്‍ഡിന്റെ പകരക്കാരനായിട്ടാണ് മെറ്റിയര്‍ 350 എത്തുന്നത്. ബൈക്ക് നിര്‍മ്മിച്ചിരിക്കുന്നത് ഡബിള്‍ ക്രാഡിള്‍ ചാസി ഉപയോഗിക്കുന്ന പുതിയ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ്. ഹാലൊജെന്‍ ഹെഡ്‌ലാമ്പ്, സ്പ്ലിറ്റ് സീറ്റ്, സ്പ്ലിറ്റ് ഗ്രാബ് റെയിലുകള്‍, ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, ഡിജിറ്റല്‍ ഇന്‍സെറ്റ് ഉള്ള ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ തുടങ്ങിയവ മെറ്റിയര്‍ 350യിൽ ഒരുങ്ങും. ഈ ബൈക്ക് ഈ മാസം തന്നെ വിപണിയില്‍ എത്തിയേക്കുമെന്നാണ് സൂചനകള്‍.