Asianet News MalayalamAsianet News Malayalam

ഹിമാലയന്‍റെ വില വീണ്ടും കൂട്ടി റോയല്‍ എന്‍ഫീല്‍ഡ്

 രണ്ട് മാസം തികയും മുമ്പ് ഹിമാലയന്റെ വില വീണ്ടും വർദ്ധിപ്പിച്ചിരിക്കുകയാണ് റോയൽ എൻഫീൽഡ്

Royal Enfield Himalayan Price Hiked Again
Author
Mumbai, First Published Sep 12, 2021, 12:28 PM IST

ഐക്കണിക്ക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡിന്‍റെ ഇന്ത്യയിലെ അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിൾ വിഭാഗത്തിലെ ജനപ്രിയ മോഡലാണ് ഹിമാലയൻ. ബൈക്കിന്‍റെ പരിഷ്‍കരിച്ച വകഭേദം ഈ വർഷം ഫെബ്രുവരിയിലാണ് വിപണിയിലെത്തിയത്. 10,000 രൂപയോളം ഓരോ പതിപ്പുകൾക്കും വില കൂട്ടിയാണ് 2021 ഹിമാലയൻ വിപണിയിലെത്തിയത്. ആറ് മാസങ്ങൾക്ക് ശേഷം ജൂലൈയിൽ ഹിമാലയന്റെ വില 4,600 രൂപയോളം റോയൽ എൻഫീൽഡ് വർദ്ധിപ്പിച്ചിരുന്നു. ഇതിന് രണ്ട് മാസം തികയും മുമ്പ് ഹിമാലയന്റെ വില വീണ്ടും വർദ്ധിപ്പിച്ചിരിക്കുകയാണ് റോയൽ എൻഫീൽഡ് എന്ന് മിന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഇത്തവണ 5000 രൂപയോളമാണ് റോയൽ എൻഫീൽഡ് വർദ്ധിപ്പിച്ചിരിക്കുന്നത്. ഇതോടെ 2.05 ലക്ഷം മുതൽ ആരംഭിച്ചിരിക്കുന്ന ഹിമയന്റെ എക്‌സ്-ഷോറൂം വില 2.10 ലക്ഷമായി ഉയർന്നു.

411 സിസി, സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിനാണ് 2021 ഹിമാലയന്‍റെ ഹൃദയം. ഈ എഞ്ചിന്‍ 6,500 rpm-ൽ പരമാവധി 24.3 bhp കരുത്തും 4,000- 4,500 rpm-ൽ 32 Nm ടോർക്കും ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് ഗിയർബോക്സാണ് ട്രാന്‍സ്‍മിഷന്‍. ലേക് ബ്ലൂ, ഗ്രേവൽ ഗ്രേ, റോക്ക് റെഡ്, ഗ്രാനൈറ്റ് ബ്ലാക്ക്, മിറേജ് സിൽവർ, പൈൻ ഗ്രീൻ എന്നീ ആറ് കളർ ഓപ്ഷനുകളാണ് 2021 ഹിമാലയൻ ലഭിക്കുക.

ഒരു കറുത്ത കേസിംഗ് മുൻവശത്ത് ഹെഡ്‌ ലാമ്പിന് നൽകിയിട്ടുണ്ട്. ഇപ്പോൾ പുതുക്കിയ വിൻഡ്‌ഷീൽഡ് ഉയരമുള്ളതും കൂടുതൽ പ്രായോഗികവുമാണ്. കൂടാതെ, ഫ്യുവൽ ടാങ്കിന് അടുത്തായി സ്ഥിതിചെയ്യുന്ന ഫ്രണ്ട് ഫ്രെയിം ചെറുതായി മുന്നോട്ട് നീക്കിയിട്ടുണ്ട്. ഉയരമുള്ള റൈഡർമാരുടെ കാൽമുട്ടുകൾ ഫ്രണ്ട് ഫ്രെയിമിൽ സ്പർശിക്കുന്ന പ്രശ്നം പരിഹരിക്കാനാണ് ഇത്. ടിയർ‌ഡ്രോപ്പ് ആകൃതിയിലുള്ള ടേൺ ഇൻഡിക്കേറ്ററുകൾ, വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പും റിയർ വ്യൂ മിററുകളും, സ്‌കൾപ്പഡ് ഫ്യുവൽ ടാങ്ക്, അപ്‌‌വെപ്റ്റ് എക്‌സ്‌ഹോസ്റ്റ്, സ്ലിം ടെയിൽ സെക്ഷൻ എന്നീ ഫീച്ചറുകൾ മുമ്പത്തെ മോഡലിന് സമാനമായി തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

നിലവിലെ കണക്കുകളനുസരിച്ച് ഇന്ത്യൻ വിപണിയിലെ ഏറ്റവും താങ്ങാനാവുന്ന അഡ്വഞ്ചർ-ടൂറർ മോട്ടോർസൈക്കിളുകളിൽ ഒന്നാണ് ഹിമാലയൻ. അതുകൊണ്ടു തന്നെയാവണം ഈ ബൈക്കിന്റെ വിൽപ്പനയിൽ വമ്പന്‍ മുന്നേറ്റം തന്നെയാണ് കമ്പനിക്ക്.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios