Asianet News MalayalamAsianet News Malayalam

റോയൽ എൻഫീൽഡ് മീറ്റിയോര്‍ 350 നവംബർ 6ന് എത്തും

ഐക്കണിക്ക് വാഹന നിര്‍മ്മാതാക്കളായ റോയൽ എൻഫീൽഡിന്‍റെ മീറ്റിയോര്‍ 350 നവംബർ ആറിന് വിപണിയിൽ എത്തും

Royal Enfield Meteor 350 launch on November 6
Author
Mumbai, First Published Oct 23, 2020, 3:32 PM IST

ഐക്കണിക്ക് വാഹന നിര്‍മ്മാതാക്കളായ റോയൽ എൻഫീൽഡിന്‍റെ മീറ്റിയോര്‍ 350 നവംബർ ആറിന് വിപണിയിൽ എത്തും. ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‍തത്. 

വലിയ വിൻഡ്‌സ്ക്രീൻ, എഞ്ചിൻ ഗാർഡ്, റിയർ ലഗേജ് സപ്പോർട്ട് ഫ്രെയിമുകൾ എന്നിവയുൾപ്പെടെ നിരവധി ആക്‌സസറികളുമായാണ് ഇത്തവണ നിരത്തിലേക്ക് മോട്ടോർസൈക്കിൾ എത്തിയത്. അതോടൊപ്പം ഫുട്പെഗുകളും സാഡിൽ സ്റ്റേകളും സജ്ജീകരിച്ചിരുന്നു മെറ്റിയറിൽ പരീക്ഷണാടിസ്ഥാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

റോയല്‍ എന്‍ഫീല്‍ഡിന്റെ ജെ10 പ്ലാറ്റ്‌ഫോമിലാണ് ഈ വാഹനം നിര്‍മിക്കുന്നത്. ഈ മോഡല്‍ തണ്ടര്‍ബേഡ് 350യുടെ പകരക്കാരനായിരിക്കുമെന്നാണ് റിപ്പോർട്ട്. റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേഡ് എക്‌സുമായി സാമ്യുള്ള ഡിസൈനാണ് മീറ്റിയോര്‍ 350 ഫയര്‍ബോളിനുള്ളത്. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കും ഡ്യുവല്‍ ചാനല്‍ എബിഎസും ബൈക്കിന്റെ സുരക്ഷയൊരുക്കുന്നുണ്ട്. 

ബിഎസ്6 നിലവാരത്തില്‍ ഫ്യുവല്‍ ഇഞ്ചക്ഷന്‍ സാങ്കേതികവിദ്യയും ഇതില്‍ ലഭ്യമാണ്. മീറ്റിയോര്‍ 350 ഫയര്‍ബോളിലും റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350ന് കരുത്തേകുന്ന 349 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനായിരിക്കും നല്‍കുക. ഈ എന്‍ജിന്‍ 19.8 ബിഎച്ച്പി പവറും 28 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവലാണ് ട്രാ്ന്‍സ്മിഷന്‍.

മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഇരട്ട ഷോക്ക് അബ്‌സോര്‍ബറുകളും സസ്‌പെന്‍ഷന്‍ നിര്‍വഹിച്ചേക്കും. മുന്‍, പിന്‍ ചക്രങ്ങളില്‍ ഡിസ്‌ക് ബ്രേക്ക് നല്‍കും. ഡുവല്‍ ചാനല്‍ എബിഎസ് സ്റ്റാന്‍ഡേഡ് സുരക്ഷാ ഫീച്ചറായിരിക്കും. എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളോടെ വൃത്താകൃതിയുള്ള ഹെഡ്‌ലാംപ് ക്ലസ്റ്റര്‍, ട്വിന്‍ പോഡ് ഇന്‍സ്ട്രുമെന്റ് പാനല്‍, ഉരുണ്ട ടെയ്ല്‍ ലൈറ്റ്, സ്റ്റെപ്പ്ഡ് സീറ്റ് എന്നിവയുണ്ടാകും. വൈ-സ്‌പോക്ക് അലോയി വീലുകളിലും എൽ‌ഇഡി ഡി‌ആർ‌എല്ലിനൊപ്പം റെട്രോ-സ്റ്റൈൽ വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പുകളും മെറ്റിയറിന് റെട്രോ ക്ലാസിക് രൂപം സമ്മാനിക്കും. അതോടൊപ്പം വൃത്താകൃതിയിലുള്ള ടെയിൽ ലാമ്പ്, സ്റ്റെപ്പ്ഡ് സീറ്റ്, ഇരട്ട-പോഡ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയും ഇടംപിടിച്ചേക്കാം.

2020 ഏപ്രിലില്‍ ബൈക്കിനെ വിൽപ്പനക്ക് എത്തിക്കാനായിരുന്നു കമ്പനിയുടെ നേരത്തേയുള്ള പദ്ധതി. എന്നാല്‍ കൊവിഡ്-19 ന്റെ സാഹചര്യത്തിൽ ജൂണിലേക്ക് നീട്ടിയെങ്കിലും അവതരണം വൈകുകയായിരുന്നു. എന്തായാലും ഈ വർഷത്തെ ഉത്സവ സീസണിന് മുമ്പായി മെറ്റിയർ 350 വിപണിയിൽ എത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

1.68 ലക്ഷം രൂപയായിരിക്കും വാഹനത്തിന്‍റെ എക്‌സ് ഷോറൂം വില. ചില ആക്‌സസറികള്‍ കൂടി ഉള്‍പ്പെടുന്നതായിരിക്കും ഈ വില. ഓപ്ഷണല്‍ ആക്‌സസറി എന്ന നിലയില്‍ 1,750 രൂപ വില വരുന്ന ടിന്റഡ് ഫ്‌ളൈസ്‌ക്രീന്‍ നല്‍കിയേക്കും. ബെനെലി ഇംപീരിയാലെ 400, ജാവി ഫോര്‍ട്ടിടൂ ബൈക്കുകളായിരിക്കും മീറ്റിയോറിന്റെ എതിരാളികള്‍.

Follow Us:
Download App:
  • android
  • ios