ബെംഗളൂരു: ജനപ്രിയ മോ‍ഡലായ ക്ലാസിക് 350 മോഡലിനെ അടിമുടി പരിഷ്ക്കരിക്കാനൊരുങ്ങുകയാണ് ഐക്കണിക്ക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ റോയൽ എൻഫീൽഡ് എന്ന് അടുത്തിടെയാണ് വാര്‍ത്തകള്‍ വന്നത്. ഫ്യുവല്‍ ഇഞ്ചക്ഷന്‍ സാങ്കേതികവിദ്യ ഉള്‍പ്പെടുത്തി പുതിയ പതിപ്പിനെ വരും മാസങ്ങളില്‍ വില്‍പ്പനയ്ക്ക് എത്തിക്കും എന്ന് പറഞ്ഞതിന് പിന്നാലെ ഇപ്പോള്‍ ഡീലര്‍ഷിപ്പുകളില്‍ എത്തിയ ബൈക്കിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബൈക്കില്‍ പുതിയ നിറങ്ങളും അതോടൊപ്പം ഫാക്ടറിയില്‍ ഘടിപ്പിച്ച അലോയി വീലുകളും ഇടംപിടിച്ചിരിക്കുന്നതായി ചിത്രത്തില്‍ കാണാം. ക്ലാസിക്ക് 350 ഗണ്‍മെറ്റല്‍ ഗ്രേ പതിപ്പിന് ഫാക്ടറി ഘടിപ്പിച്ച അലോയ് വീലുകള്‍ ലഭിക്കും. അതേസമയം സ്റ്റെല്‍ത്ത് ബ്ലാക്ക് പുതിയ കളര്‍ ഓപ്ഷനായി മോട്ടോര്‍സൈക്കിളില്‍ അവതരിപ്പിക്കും. നേരത്തെ ക്ലാസിക്ക് 500 സീരീസുകളില്‍ മാത്രമേ ഇത് ലഭ്യമായിരുന്നുള്ളൂ. ഫാക്ടറിയില്‍ നിന്നുള്ള അലോയി വീലുകളും ചില സ്റ്റിക്കര്‍ നവീകരണങ്ങളും സ്റ്റെല്‍ത്ത് ബ്ലാക്ക് 350-യില്‍ ഉള്‍പ്പെടുത്തും. ഇതിന് ടാങ്കില്‍ ലൈനുകളും, ഫ്യുവല്‍ ടാങ്കിലെ റോയല്‍ എന്‍ഫീല്‍ഡ് ലോഗോയ്ക്കും സെന്റര്‍ കണ്‍സോളിനും റെഡ് കളര്‍ ലഭിക്കും.

ക്ലാസിക്ക് 350-യിലെ രണ്ടാമത്തെ പുതിയ കളര്‍ ഓപ്ഷന്‍ ക്രോം ആയിരിക്കും. എന്നാല്‍ ഇത് സ്പോക്ക് വീലുകളില്‍ മാത്രമായിരിക്കും വാഗ്ദാനം ചെയ്യുക. അതേസമയം വാഹനത്തിന്റെ വില സംബന്ധിച്ചോ, എഞ്ചിന്‍ സംബന്ധിച്ചോ മറ്റ് വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. കമ്പനിയുടെ പ്രതിമാസ വിൽപ്പനയിൽ മുഖ്യ പങ്ക് വഹിക്കുന്ന മോഡലാണ് ക്ലാസിക് 350. അതുകൊണ്ടു തന്നെ മെച്ചപ്പെട്ട റൈഡിംഗ് ഗുണനിലവാരവും സുഖസൗകര്യവും ഉറപ്പാക്കി ഏറെ പുതുമയോടെയാകും പുതുക്കിയ മോട്ടോർസൈക്കിളിനെ കമ്പനി അവതരിപ്പിക്കുക.

350 സിസി ക്ലാസിക്ക് സീരീസിൽ രണ്ട് പുതിയ നിറങ്ങളും അലോയ് വീലുകളും ഇടംപിടിച്ചേക്കും. ക്ലാസിക്ക് 350 ഗൺമെറ്റൽ ഗ്രേ പതിപ്പിന് ഫാക്ടറി ഘടിപ്പിച്ച അലോയ് വീലുകൾ ലഭിക്കും. സ്റ്റെൽത്ത് ബ്ലാക്ക് പുതിയ കളർ ഓപ്ഷനായി മോട്ടോർസൈക്കിളിൽ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ ക്ലാസിക്ക് 500 സീരീസുകളിൽ മാത്രമേ ഇത് ലഭ്യമായിരുന്നുള്ളൂ. ഫാക്ടറിയിൽ നിന്നുള്ള അലോയ് വീലുകളും ചില സ്റ്റിക്കർ നവീകരണങ്ങളും സ്റ്റെൽത്ത് ബ്ലാക്ക് 350-യിൽ ഉൾപ്പെടുത്തും. ഇതിന് ടാങ്കിൽ ലൈനുകളും, ഫ്യുവൽ ടാങ്കിലെ റോയൽ എൻഫീൽഡ് ലോഗോയ്ക്കും സെന്റർ കൺസോളിനും റെഡ് കളർ ലഭിക്കും.

ക്ലാസിക്ക് 350-യിലെ രണ്ടാമത്തെ പുതിയ കളർ ഓപ്ഷൻ ക്രോം ആയിരിക്കും. എന്നാൽ ഇത് സ്‌പോക്ക് വീലുകളിൽ മാത്രമായിരിക്കും.  നിലവിൽ, റോയൽ എൻഫീൽഡ് ക്ലാസിക്ക് 350 ശ്രേണിക്ക് 1.46 ലക്ഷം രൂപ മുതൽ ഇത് 1.64 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില.

Read More: ജാവ മൂന്നാമന്‍റെ ബുക്കിംഗ് ജനുവരി ഒന്നുമുതല്‍

അതിനിടെ റോയല്‍ എന്‍ഫീല്‍ഡ് ഇന്ത്യന്‍ വിപണിയിലെത്തിക്കുന്ന 500 സിസി ബൈക്കുകളുടെ ഉത്പാദനം അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ബുള്ളറ്റ്, ക്ലാസിക്, തണ്ടര്‍ബേഡ് എന്നീ മൂന്ന് ബൈക്കുകളുടേയും 500 സിസി പതിപ്പ് നിരത്തിലെത്തുന്നുണ്ട്. എന്നാല്‍ പുതിയ മലിനീകരണ നിയന്ത്രണ സംവിധാനമായ ബിഎസ്6ലേക്ക് ഈ ബൈക്കുകളുടെ എഞ്ചിന്‍ ഉയര്‍ത്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. വില്‍പ്പനയിലെ ഇടിവാണ് നീക്കത്തിനു പിന്നില്‍.