ഇപ്പോഴിതാ റോയൽ എൻഫീൽഡ് ഒരു പുതിയ സ്ക്രാമ്പ്ളർ 650, ഒരു പുതിയ ഹിമാലയൻ 650 എന്നിവയും വികസിപ്പിക്കുന്നു എന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.
പുതിയ ഇനം ബൈക്കുകൾക്ക് മികച്ച പ്രതികരണം ലഭിച്ചതോടെ ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാൻഡായ റോയൽ എൻഫീൽഡ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുതിയ മോട്ടോർസൈക്കിളുകളുടെ വിപുലമായ ശ്രേണി അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. കമ്പനി ഒരു പുതിയ 450 സിസി പ്ലാറ്റ്‌ഫോം വികസിപ്പിക്കുന്നുണ്ട്. ഇത് പുതിയ ഹിമാലയൻ 450, ഒരു പുതിയ നേക്കഡ് ബൈക്ക് എന്നിവ ഉൾപ്പെടെ അഞ്ച് മോട്ടോർസൈക്കിളുകൾ വികസിപ്പിക്കാൻ ഉപയോഗിക്കും. മാത്രമല്ല, ആഗോളതലത്തിൽ 650 സിസി മോട്ടോർസൈക്കിൾ ശ്രേണി വിപുലീകരിക്കാനും റോയൽ എൻഫീൽഡ് പദ്ധതിയിടുന്നു .
റോയൽ എൻഫീൽഡ് സൂപ്പർ മെറ്റിയർ 650; അറിയേണ്ട 10 കാര്യങ്ങള്‍
2023 ജനുവരിയിൽ പുതിയ സൂപ്പർ മെറ്റിയർ 650 രാജ്യത്ത് അവതരിപ്പിക്കുമെന്ന് റോയൽ എൻഫീൽഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു . മാത്രമല്ല, എസ്‌ജി 650 കൺസെപ്റ്റ് അടിസ്ഥാനമാക്കി പുതിയ ക്ലാസിക് 650, ഷോട്ട്ഗൺ 650 എന്നിവയും കമ്പനി പരീക്ഷിച്ചുവരികയാണ്. അതിനോട് ചേർത്ത്, റോയൽ എൻഫീൽഡ് ഒരു പുതിയ ബുള്ളറ്റ് 650, ഒപ്പം ഒരു ഫെയർഡ് കോണ്ടിനെന്റൽ GT 650 എന്നിവ വികസിപ്പിക്കുന്നു. ഇപ്പോഴിതാ റോയൽ എൻഫീൽഡ് ഒരു പുതിയ സ്ക്രാമ്പ്ളർ 650, ഒരു പുതിയ ഹിമാലയൻ 650 എന്നിവയും വികസിപ്പിക്കുന്നു എന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.
പുതിയ റോയൽ എൻഫീൽഡ് 650 സിസി സ്‌ക്രാംബ്ലർ 2024-ൽ പുറത്തിറക്കുമെന്ന് ചോർന്ന രേഖകൾ വെളിപ്പെടുത്തുന്നു. അതേസമയം ഹിമാലയൻ 650 2025 ന്റെ തുടക്കത്തിൽ എത്തും. ഈ രണ്ട് മോട്ടോർസൈക്കിളുകൾക്ക് മുമ്പ് റോയൽ എൻഫീൽഡ് ഷോട്ട്ഗൺ 650, ക്ലാസിക് 650, കോണ്ടിനെന്റൽ ജിടി 650 എന്നിവ പുറത്തിറക്കും.
റോയൽ എൻഫീൽഡ് സ്‌ക്രാം അല്ലെങ്കിൽ സ്‌ക്രാംബ്ലർ 650 ഇന്ത്യയിൽ ഇതിനകം തന്നെ പരീക്ഷണം നടത്തിയിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം. 2023-ൽ മോട്ടോർസൈക്കിൾ പുറത്തിറക്കാൻ കഴിയുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. സ്‌പോക്ക്ഡ് വീലുകൾ, യുഎസ്‌ഡി ഫ്രണ്ട് ഫോർക്കുകൾ, ഇന്റർസെപ്റ്റർ പോലുള്ള ഇന്ധന ടാങ്ക്, സിംഗിൾ പീസ് സീറ്റ്, റൗണ്ട് ഹാലൊജൻ ടേൺ ഇൻഡിക്കേറ്ററുകൾ, റൗണ്ട് എൽഇഡി ടെയിൽ-ലൈറ്റ് ആൻഡ് ഹെഡ്‌ലാമ്പ് എന്നിവ സ്‌പോട്ട് മോഡലിൽ സജ്ജീകരിച്ചിരിക്കുന്നു.
വരുന്നൂ അഞ്ച് പുതിയ റോയൽ എൻഫീൽഡ് 450 സിസി ബൈക്കുകൾ
റോയൽ എൻഫീൽഡിന്റെ 650 സിസി പ്ലാറ്റ്‌ഫോം ഭാരവും വീതിയും ഉള്ളതിനാൽ ഓഫ് റോഡിംഗിന്റെ ആവശ്യങ്ങൾക്ക് അനുയോജ്യമല്ല. കാരണം ഓഫ് റോഡിംഗിന്, ബൈക്ക് ഭാരം കുറഞ്ഞതും ചടുലവുമായിരിക്കണം. മോട്ടോർസൈക്കിളിന്റെ മൊത്തത്തിലുള്ള ഭാരം കുറയ്ക്കാൻ റോയൽ എൻഫീൽഡിന് ചില മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. ബ്രാൻഡിന്റെ ഏറ്റവും പുതിയ ക്രൂയിസർ, സൂപ്പർ മെറ്റിയർ 650 ന് 241 കിലോഗ്രാം ഭാരമുണ്ട്. അത് ഇന്റർസെപ്റ്റർ 650 നേക്കാൾ 39 കിലോഗ്രാം ഭാരമുള്ളതാണ്. പുതിയ മോട്ടോർസൈക്കിളുകൾക്ക് 648 സിസി, എയർ കൂൾഡ്, പാരലൽ ട്വിൻ SOHC എഞ്ചിൻ കരുത്ത് പകരും. ഇത് ഹിമാലയൻ & സ്ക്രാം എന്നിവയ്ക്കായി മാറ്റാൻ സാധ്യതയുണ്ട്. സൂപ്പർ മെറ്റിയർ 650 ന് കരുത്ത് പകരുമ്പോൾ, 648 സിസി എൻജിൻ 47 ബിഎച്ച്പിയും 52 എൻഎം ടോർക്കും ഉത്പാദിപ്പിക്കും.
