Asianet News MalayalamAsianet News Malayalam

വളര്‍ച്ച 145 ശതമാനം, ചൂടപ്പം പോലെ വണ്ടി വിറ്റ് റോയല്‍ എൻഫീല്‍ഡ്!

സെപ്റ്റംബര്‍ മാസത്തിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവരുമ്പോള്‍ മികച്ച പ്രകടനവുമായി ഐക്കണിക്ക് ഇരുചക്ര വാഹന നിർമാതാക്കളായ റോയൽ എൻഫീൽഡ് 

Royal Enfield Registers 145 Per Cent Sales Growth
Author
First Published Oct 3, 2022, 8:18 AM IST

2022 സെപ്റ്റംബര്‍ മാസത്തിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവരുമ്പോള്‍ മികച്ച പ്രകടനവുമായി ഐക്കണിക്ക് ഇരുചക്ര വാഹന നിർമാതാക്കളായ റോയൽ എൻഫീൽഡ് . കമ്പനിയുടെ മൊത്തം വിൽപ്പനയിൽ ഇരട്ടി വർധന രേഖപ്പെടുത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സെപ്റ്റംബറില്‍ കമ്പനി 82,097 യൂണിറ്റുകള്‍ വിറ്റു. ഇതനുസസരിച്ച് കഴിഞ്ഞ വർഷം ഇതേ മാസത്തിൽ വിറ്റ 33,529 യൂണിറ്റുകളെ അപേക്ഷിച്ച് 145 ശതമാനം വാര്‍ഷിക വളർച്ച രേഖപ്പെടുത്തി എന്നാണ് കണക്കുകള്‍. 

അതേസമയം 2021 സെപ്റ്റംബറിൽ വിറ്റ 27,233 യൂണിറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ ആഭ്യന്തര വിൽപ്പന കഴിഞ്ഞ മാസം 73,646 യൂണിറ്റായി ഉയർന്നു. കയറ്റുമതിയും മുൻ വർഷത്തെ 6,296 യൂണിറ്റുകളെ അപേക്ഷിച്ച് 8,451 യൂണിറ്റുകളായി ഉയർന്നു. കയറ്റുമതിയില്‍ 34 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.

'വേട്ടയ്ക്കിറങ്ങാൻ' റോയൽ എൻഫീൽഡ്; പുത്തൻ ഹിമാലയൻ മുതൽ 'ഷോട്ട് ഗൺ 650 വരെ, ആറ് മോട്ടോർസൈക്കിളുകൾ

ഈ വർഷത്തെ ഉത്സവ സീസണിൽ മികച്ച തുടക്കവും ഹണ്ടർ 350-ന്റെ ലോഞ്ചിൽ ലഭിച്ച ശക്തമായ പ്രതികരണവുമാണ് വിൽപ്പനയിലെ വളർച്ചയ്ക്ക് കാരണമായി കമ്പനി പറയുന്നത്. ഈ മാസത്തെ വില്‍പ്പനയില്‍ 145 ശതമാനത്തില്‍ അധികം വളർച്ച കാണുന്നതിൽ സന്തോഷമുണ്ട് എന്നും വരും ദിവസങ്ങളില്‍ ഹണ്ടർ 350 കമ്പനിക്ക് പുതിയ വിപണികൾ തുറക്കുമെന്ന് ഉറപ്പുണ്ട് എന്നും റോയൽ എൻഫീൽഡ് സിഇഒ ബി ഗോവിന്ദരാജൻ പറഞ്ഞു.

അതേസമയം കമ്പനിയില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുമ്പോള്‍, അടുത്ത തലമുറ റോയൽ എൻഫീൽഡ് ബുള്ളറ്റ് 350 ലോഞ്ച് ചെയ്യാൻ ഒരുങ്ങുകയാണ് കമ്പനി. ഇതിന്റെ പരീക്ഷണ പതിപ്പ് അടുത്തിടെ ഇന്ത്യയിൽ വീണ്ടും കണ്ടെത്തിയിരുന്നു. ഒപ്പം  650 സിസി ബൈക്ക് പോർട്ട്‌ഫോളിയോ ഉടൻ വിപുലീകരിക്കാനും റോയല്‍ എൻഫീല്‍ഡ് തയ്യാറെടുക്കുന്നുണ്ട്. സൂപ്പർ മെറ്റിയർ 650 , ഷോട്ട്ഗൺ 650 , ക്ലാസിക് 650 എന്നിവ ഇതിനകം തന്നെ പരീക്ഷണം നടത്തിയിട്ടുണ്ട്. ഒരു ഇന്റർസെപ്റ്റർ അധിഷ്‌ഠിത സ്‌ക്രാംബ്ലർ ടെസ്റ്റ് പതിപ്പ് വിദേശത്തും കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടു. 

വരുന്നൂ ആ ഇരട്ടയെ അടിസ്ഥാനമാക്കി ഒരു 'ചിമിട്ടൻ' ബുള്ളറ്റ്!

കമ്പനിയുടെ ഇരട്ടകളില്‍ ഒന്നായ ഇന്റർസെപ്റ്റര്‍ 650നെ അടിസ്ഥാനമാക്കിയാണ് ഈ സ്‍ക്രാംബ്ലര്‍ എത്തുന്നത്.  സ്‌ക്രാംബ്ലർ മോഡലിൽ നമ്മൾ സാധാരണയായി കാണുന്ന കുറച്ച് ഘടകങ്ങൾ പുതുതായി കണ്ടെത്തിയ ടെസ്റ്റ് പതിപ്പില്‍ ഉണ്ട്. ഇത് സ്‌പോക്ക്ഡ് വീലുകളിൽ ഓടുന്നു. ടു-ഇൻ-വൺ എക്‌സ്‌ഹോസ്റ്റ് സിസ്റ്റം കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു. വലതുവശത്തുള്ള പാനലിൽ ഫ്ലാറ്റ് ട്രാക്കർ ശൈലിയിലുള്ള റേസ് പ്ലേറ്റ് ഉണ്ട്, കൂടാതെ ഒരു ബെഞ്ച് സീറ്റും ഉണ്ട്.  648 സിസി പാരലൽ ട്വിൻ മോട്ടോറാണ് റോയൽ എൻഫീൽഡ് സ്‌ക്രാംബ്ലർ 650 ന് കരുത്തേകുക. നിലവിലെ ഇന്റർസെപ്റ്ററും കോണ്ടിനെന്റൽ GT 650 -ലും 47bhp-ഉം 52Nm-ഉം റേറ്റുചെയ്‍ത ഔട്ട്‌പുട്ട് ഉപയോഗിക്കുന്ന അതേ മിൽ തന്നെയാണ് ഇത് . ആറ് സ്പീഡ് ഗിയർബോക്സാണ് എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നത്. 

Follow Us:
Download App:
  • android
  • ios