ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം സൂപ്പർ മെറ്റിയോറിന്‍റെ പരീക്ഷണം വീണ്ടും നടത്തിയതായി റിപ്പോര്‍ട്ട്. ഇത്തവണ ഹിമാലയൻ 450-നൊപ്പം ആണ് വാഹനം പരീക്ഷിക്കുന്നത്. 

ക്കണിക്ക് ഇരുചക്ര വാഹന ബ്രാന്‍ഡായ റോയൽ എൻഫീൽഡ് ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം സൂപ്പർ മെറ്റിയോറിന്‍റെ പരീക്ഷണം വീണ്ടും നടത്തിയതായി റിപ്പോര്‍ട്ട്. ഇത്തവണ ഹിമാലയൻ 450-നൊപ്പം ആണ് വാഹനം പരീക്ഷിക്കുന്നത്. രണ്ട് മോട്ടോർസൈക്കിളുകളും ഏതാണ്ട് ഉൽപ്പാദനം തയ്യാറായിക്കഴിഞ്ഞു. എപ്പോൾ വേണമെങ്കിലും വിപണിയില്‍ പുറത്തിറക്കിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

റോയൽ എൻഫീൽഡ് നിലവിൽ ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ GT 650 എന്നിവയുടെ പ്ലാറ്റ്‌ഫോമിലും പവർട്രെയിനിലും നാല് പുതിയ ക്രൂയിസറുകൾ വികസിപ്പിക്കുന്നു. അവയിൽ സൂപ്പർ മെറ്റിയർ, തണ്ടർബേർഡ് X 650, ഷോട്ട്ഗൺ, ക്ലാസിക് 650 എന്നിവ ഉൾപ്പെടുന്നു. ഈ നാലെണ്ണവും റിലാക്‌സ്ഡ് റൈഡിങ്ങിന് വേണ്ടിയുള്ളതാണെങ്കിലും, അവയ്ക്ക് വ്യത്യസ്തമായ ഡിസൈനുകളാണ് ലഭിക്കുന്നത്. ഷോട്ട്ഗണിന്റെ രൂപകൽപ്പന കഴിഞ്ഞ വർഷം EICMA ഷോയിൽ പ്രദർശിപ്പിച്ച SG650 ആശയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. സ്‌ക്രാം 411 പോലെയുള്ള ഫ്രണ്ട് ഹെഡ്‌ലൈറ്റ് വിസറാണ് ഇതിന്റെ സവിശേഷത.

പെട്രോള്‍ പമ്പില്‍ ക്യാമറയില്‍ കുടുങ്ങി ആ ബുള്ളറ്റ്, അമ്പരന്ന് എൻഫീല്‍ഡ് ഫാന്‍സ്!

സൂപ്പർ മെറ്റിയോറിന്റെ രൂപകല്പന നിലവിലുള്ള മെറ്റിയോർ 350-ന് സമാനമാണ്. വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റ്, റൗണ്ട് ഇൻഡിക്കേറ്ററുകൾ, മിററുകൾ, വീതിയേറിയ ഹാൻഡിൽബാർ, ടിയർഡ്രോപ്പ് പെട്രോൾ ടാങ്ക്, ബ്ലാക്ക് എഞ്ചിൻ കേസിംഗ്, സ്പ്ലിറ്റ് സീറ്റുകൾ, വീതിയേറിയ പിൻ ഫെൻഡർ, ഇരട്ട എക്‌സ്‌ഹോസ്റ്റ് പൈപ്പുകൾ, വൃത്താകൃതിയിലുള്ള ടെയിൽ ലൈറ്റ് എന്നിവയുമുണ്ട്. .

മുൻവശത്ത് യുഎസ്ഡി ഫോർക്കുകൾ, പിന്നിൽ ഇരട്ട ഷോക്കുകൾ, അലോയി വീൽ സജ്ജീകരണം, മുന്നിലും പിന്നിലും ഓരോ ഡിസ്‌ക് വീതവും ക്രൂയിസറിന്റെ സവിശേഷതകളാണ്. ലളിതമായി പറഞ്ഞാൽ, ബൈക്കിന് ആധുനിക മെക്കാനിക്കലുകളുള്ള ക്ലാസിക് ഡിസൈൻ ഉണ്ട്.

അസിസ്റ്റ്, സ്ലിപ്പർ ക്ലച്ച്, ഡിജിറ്റൽ, അനലോഗ് സെറ്റപ്പ് ക്ലസ്റ്റർ, ഡ്യുവൽ-ചാനൽ എബിഎസ് തുടങ്ങിയ ഫീച്ചറുകൾ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ബ്രാൻഡിന്റെ നിലവിലുള്ള 650 ഇരട്ടകൾക്ക് ഡ്യൂട്ടി ചെയ്യുന്ന അതേ 648 സിസി പാരലൽ ട്വിൻ എഞ്ചിൻ തന്നെയായിരിക്കും ബൈക്കിന് പവർ നൽകുന്നത്. ഇത് പരമാവധി 47 എച്ച്പിയും 52 എൻഎം 6-സ്പീഡ് ട്രാൻസ്‍മിഷനും നൽകുന്നു.

എന്‍ഫീല്‍ഡിന്‍റെ പുതിയ വേട്ടക്കാരനെക്കുറിച്ച് ഇതാ അറിയാവുന്നതെല്ലാം!

അതേസമയം ഹിമാലയൻ 450നെ ലോഞ്ചിന് മുന്നോടിയായി ഇത് ഇതിനകം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഹിമാലയൻ 450 ന് 40 എച്ച്പിയും 45 എൻഎമ്മും നൽകാൻ സാധ്യതയുള്ള ലിക്വിഡ് കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിൻ ലഭിക്കും. മോട്ടോർ ആറ് സ്‍പീഡ് ട്രാൻസ്‍മിഷനുമായി ജോടിയാക്കിയേക്കാം.