650 സിസി ഫ്ളാറ്റ് ട്രാക്ക് മോട്ടോര്‍സൈക്കിളുമായി ഐക്കണിക്ക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ്
650 സിസി ഫ്ളാറ്റ് ട്രാക്ക് മോട്ടോര്‍സൈക്കിളുമായി ഐക്കണിക്ക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് . റോയല്‍ എന്‍ഫീല്‍ഡിന്റെ യുകെയിലെ ടെക്‌നിക്കല്‍ സെന്ററിലാണ് ഫ്ളാറ്റ് ട്രാക്കര്‍ പുറത്തിറക്കിയത്. അടുത്തിടെ അവതരിപ്പിച്ച ഇരട്ടകളായ ഇന്‍റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 മോഡലുകളുടെ അതേ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് പുതിയ മോട്ടോര്‍സൈക്കിളും എത്തുക.
റോയല്‍ എന്‍ഫീല്‍ഡിന്റെ ഉടമസ്ഥതയിലുള്ള ഹാരിസ് പെര്‍ഫോമന്‍സ് നിര്‍മിച്ച പുതിയ ഫ്രെയിമാണ് 650 ഫ്ളാറ്റ് ട്രാക്കര്‍ ഉപയോഗിക്കുന്നത്. ബോക്‌സ് സെക്ഷന്‍ സ്വിംഗ്ആം കൂടി പുതിയതാണ്. പ്രൊഡക്ഷന്‍ മോഡലുകളില്‍ ഇരട്ട ഷോക്ക് അബ്‌സോര്‍ബറുകള്‍ക്ക് പകരം ഓഹ്‌ലിന്‍സ് മോണോഷോക്ക് ഉപയോഗിക്കും.
അമേരിക്കന്‍ കമ്പനിയായ എസ്&എസ് സൈക്കിളിന്റെ വലിയ ബോര്‍ കിറ്റ് ഉപയോഗിക്കുന്നതോടെ ഡിസ്‌പ്ലേസ്‌മെന്റ് 750 സിസിയായി വര്‍ധിക്കും. ട്യൂണിംഗ് വ്യത്യസ്തമായിരിക്കും. മികച്ച പെര്‍ഫോമന്‍സിന് പോഡ് എയര്‍ ഫില്‍റ്ററുകള്‍ ഘടിപ്പിക്കും. മറ്റ് ഫ്ലാറ്റ് ട്രാക്ക് ബൈക്കുകളെപ്പോലെ മുകളിലേക്ക് ഉയര്‍ന്നതായിരിക്കും എക്‌സോസ്റ്റ്.
ചക്രങ്ങളുടെ വലുപ്പം കൂട്ടി. ഒരു ഇഞ്ചോളമാണ് വര്‍ധിപ്പിച്ചത്. 19 ഇഞ്ചാണ് ഫ്ലാറ്റ് ട്രാക്ക് വേര്‍ഷന്റെ ചക്രങ്ങളുടെ വ്യാസം. ഫ്ലാറ്റ് ട്രാക്ക് റേസിംഗ് ആവശ്യാര്‍ത്ഥം ഹാന്‍ഡില്‍ബാറുകള്‍, ഫൂട്ട്‌പെഗുകള്‍, യോക്കുകള്‍ എന്നിവ കസ്റ്റം ബില്‍റ്റാണ്. ഹിമാലയന്‍ എഫ്ടി 411, 650 സിസി ട്വിന്‍ ട്രാക്കര്‍ കണ്‍സെപ്റ്റുകള്‍ സമീപ ഭാവിയില്‍ ചെറിയ മാറ്റങ്ങളോടെ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
സ്ലൈഡ് സ്‌കൂള്‍ എന്ന പേരില്‍ ഫ്ളാറ്റ് ട്രാക്ക് റേസിംഗ് സ്‌കൂള്‍ ആരംഭിക്കുകയാണെന്ന് റോയല്‍ എന്‍ഫീല്‍ഡ് ഈയിടെ പ്രഖ്യാപിച്ചിരുന്നു. ബിഗ് റോക്ക് മോട്ടോ പാര്‍ക്കുമായി സഹകരിച്ചാണ് സ്ലൈഡ് സ്‌കൂള്‍ ആരംഭിക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ അടിസ്ഥാനമാക്കിയ എഫ്ടി 411 എന്ന ഫ്ളാറ്റ് ട്രാക്ക് മോട്ടോര്‍സൈക്കിളും അടുത്തിടെ പുറത്തിറക്കിയിരുന്നു.
