വണ്ടിക്ക് ഫാന്‍സി നമ്പര്‍ സ്വന്തമാക്കാനായി ആ വാഹനത്തിന്റെ വിലയുടെ ഇരട്ടിയോളം തുക ചെലവാക്കി ഒരു വണ്ടി മുതലാളി.  എംഒ വ്‌ളോഗ് എന്ന യുട്യൂബ് ചാനലും ഓണ്‍വൈന്‍ മാധ്യമമായ കാര്‍ ടോര്‍ഖും ആണ് ഇത്തരമൊരു വണ്ടി നമ്പര്‍ പ്രാന്തന്റെ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. 

ദുബായിയിലാണ് ഈ സംഭവം.   ഫ്രഞ്ച് ഹൈ പെര്‍ണോന്‍സ് വാഹന നിര്‍മ്മാതാക്കളായ ബുഗാട്ടി ഷിറോണിനു വേണ്ടിയാണ് 51 കോടിയോളം മുടക്കി ഇഷ്‍ട നമ്പര്‍ സ്വന്തമാക്കിയത്.  ലോകത്തില്‍ തന്നെ ഏറ്റവും വിലയേറിയ കാറുകളിലൊന്നായ ഷിറോണിന് 25 കോടി രൂപയാണ് വില.  

ഒമ്പത് എന്ന നമ്പര്‍ സ്വന്തമാക്കുന്നതിനായിട്ടാണ് 70 ലക്ഷം ഡോളര്‍ അഥവാ ഏകദേശം 51 കോടി രൂപയോളം ഉടമ ചെലവാക്കിയത്. നമ്പറുകളുടെ എണ്ണത്തിനനുസരിച്ചാണ് വില നിശ്ചയിക്കുന്നതെന്നാണ് വീഡിയോയില്‍ പറയുന്നത്. 

വേഗരാജാവാണ് ബുഗാട്ടി ഷിറോണ്‍ സ്‌പോട്ട്. ഈ വാഹനത്തിന് 8.0 ലിറ്റര്‍ W12 ക്വാഡ് ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന്‍റെ ഹൃദയം. ഇത് 1479 ബിഎച്ച്പി പവറാണ് ഉത്പാദിപ്പിക്കുന്നത്. 2.4 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഷിറോണിന് സാധിക്കും.