അഹമ്മദാബാദ്: രണ്ട് കോടി രൂപ വിലവരുന്ന പോര്‍ഷെ 911 സ്‌പോര്‍ട്‌സ് കാറിന് പിഴയിട്ട് ആർടിഒ. 9.8 ലക്ഷം രൂപയാണ് പിഴ. അഹമ്മദാബാദ് ആര്‍ടിഒയാണ് മതിയായ രേഖകളില്ലാത്തതിനെ തുടര്‍ന്ന് വന്‍ തുക പിഴയായി ഇടാക്കിയത്. വാഹനം ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.

കാറിന് നമ്പർ പ്ലേറ്റോ മതിയായ രേഖകളോ ഇല്ലായിരുന്നുവെന്നും അതിനാലാണ് വലിയ തുക പിഴയിട്ടതെന്നും ആർടിഒ ഉദ്യോ​ഗസ്ഥർ പറയുന്നു. അഹമ്മദാബാദിലെ ഹെല്‍മറ്റ് ക്രോസ് റോഡിന് സമീപത്തുവെച്ചാണ് സില്‍വര്‍ നിറത്തിലുള്ള പോര്‍ഷെ കാര്‍ പൊലീസ് പിടികൂടിയത്.

രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവ നല്‍കാന്‍ ഉടമയ്ക്ക് കഴിഞ്ഞില്ല. ഇതോടെയാണ് വാഹനം തടഞ്ഞുവച്ചത്. പിഴയൊടുക്കിയ രേഖകളുമായി വന്നാല്‍ വണ്ടി തിരികെ നല്‍കുമെന്ന്  ഡെപ്യൂട്ടി കമ്മീഷണര്‍ തേജസ് പട്ടേല്‍ പറഞ്ഞു.