Asianet News MalayalamAsianet News Malayalam

മാരുതി എർട്ടിഗ വാങ്ങാൻ കൂട്ടയിടി, കഴിഞ്ഞ മാസം വിറ്റത് ഇത്രയും യൂണിറ്റുകൾ

കഴിഞ്ഞ മാസത്തെ കാർ വിൽപ്പനയിൽ മാരുതി ബ്രെസ്സ, സ്വിഫ്റ്റ്, ബലേനോ, വാഗൺആർ തുടങ്ങിയ കാറുകളെയാണ് മാരുതി എർട്ടിഗ മറികടന്നത്. കഴിഞ്ഞ മാസം നടന്ന കാർ വിൽപ്പനയെക്കുറിച്ച് വിശദമായി അറിയാം. 
 

Sales report of Maruti Ertiga in 2023 December
Author
First Published Jan 16, 2024, 2:39 PM IST

ന്ത്യയിലെ ഏറ്റവും വലിയ കാർ വിൽപ്പന കമ്പനിയായ മാരുതി സുസുക്കി കഴിഞ്ഞ മാസത്തെ അതായത് 2023 ഡിസംബറിലെ കാർ വിൽപ്പന കണക്കുകൾ പുറത്തുവിട്ടു. കഴിഞ്ഞ മാസത്തെ വിൽപ്പനയുടെ അടിസ്ഥാനത്തിൽ മാരുതി ഡിസയർ കമ്പനിയുടെ ഏറ്റവും മികച്ച വിൽപ്പനയുള്ള കാറായി മാറി. അതേ സമയം, മാരുതിയുടെ ഏറ്റവും വിലകുറഞ്ഞ 7 സീറ്റർ കാർ എർട്ടിഗ വൻ വളർച്ചയോടെ രണ്ടാം സ്ഥാനത്തായിരുന്നു. കഴിഞ്ഞ മാസത്തെ കാർ വിൽപ്പനയിൽ മാരുതി ബ്രെസ്സ, സ്വിഫ്റ്റ്, ബലേനോ, വാഗൺആർ തുടങ്ങിയ കാറുകളെയാണ് മാരുതി എർട്ടിഗ മറികടന്നത്. കഴിഞ്ഞ മാസം നടന്ന കാർ വിൽപ്പനയെക്കുറിച്ച് വിശദമായി അറിയാം. 

ഏറ്റവും കൂടുതൽ വിൽപ്പനയുള്ള 7 സീറ്റർ എർട്ടിഗയാണ് കമ്പനിയുടെ കാർ വിൽപ്പനയിൽ രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ മാസം മാരുതിയുടെ എർട്ടിഗ 5.72 ശതമാനം വാർഷിക വർധനയോടെ 12,975 യൂണിറ്റ് കാർ വിറ്റു. എർട്ടിഗ ബേസ് മോഡലിന്റെ വില 8.64 ലക്ഷം രൂപ മുതലാണ്. മുൻനിര മോഡലിന്റെ വില 13.08 ലക്ഷം രൂപ വരെ (എക്‌സ് ഷോറൂം) വരെ ഉയരും. അതേസമയം, കാറിന്റെ മൈലേജ് ലിറ്ററിന് 21 മുതൽ 26 കിലോമീറ്റർ വരെയാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. കഴിഞ്ഞ മാസത്തെ വിൽപ്പനയിൽ മൂന്നാം സ്ഥാനത്തായിരുന്നു മാരുതി ബ്രെസ്സ. മാരുതി ബ്രെസ്സ 14.68 ശതമാനം വാർഷിക വർധനയോടെ 12,884 യൂണിറ്റുകൾ വിറ്റു. 

ഈ പട്ടികയിൽ നാലാം സ്ഥാനത്തുള്ള മാരുതി സ്വിഫ്റ്റ് കഴിഞ്ഞ മാസം 1.81 ശതമാനം വാർഷിക ഇടിവോടെ 11,843 യൂണിറ്റ് കാർ വിറ്റു. കഴിഞ്ഞ മാസം, ബലേനോ 10,669 യൂണിറ്റുകൾ വിറ്റു. 36.99 ശതമാനമാണ് , വാർഷിക ഇടിവ്. മാരുതി ഇക്കോ 5.17 ശതമാനം വാർഷിക ഇടിവോടെ 10,034 യൂണിറ്റുകൾ വിറ്റു. ഇതുകൂടാതെ, കഴിഞ്ഞ മാസം മാരുതി വാഗൺആർ 15.75 ശതമാനം വാർഷിക ഇടിവോടെ 8,578 യൂണിറ്റ് കാറുകൾ വിറ്റു. 

Latest Videos
Follow Us:
Download App:
  • android
  • ios