Asianet News MalayalamAsianet News Malayalam

ശൗര്യം പണ്ടേപോലെ ഫലിക്കുന്നില്ലേ? ചൈനീസ് കമ്പനിക്ക് ഇന്ത്യയിൽ ചെറ്യേ വളർച്ച മാത്രം!

എം‌ജി ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഹെക്ടർ ഒരു നല്ല വിൽപ്പനക്കാരനായി തുടരുന്നു.  എംജി മോട്ടോർ ഇന്ത്യ ഹെക്ടർ, ഹെക്ടർ പ്ലസ് എസ്‌യുവികളുടെ വില അടുത്തിടെ കൂട്ടിയിരുന്നു. 

Sales report of MG Hector India in 2023 November
Author
First Published Dec 3, 2023, 2:30 PM IST

ചൈനീസ് വാഹന ബ്രാൻഡായ എംജി മോട്ടോർ ഇന്ത്യ 2023 നവംബറിൽ 4,154 യൂണിറ്റുകളുടെ റീട്ടെയിൽ വിൽപ്പന രജിസ്റ്റർ ചെയ്‍തതായി പ്രഖ്യാപിച്ചു. 2022 നവംബറിൽ കാർ നിർമ്മാതാവ് 4,079 യൂണിറ്റുകൾ വിറ്റഴിച്ചതിനെ അപേക്ഷിച്ച് 1.8 ശതമാനം വളർച്ച.

എം‌ജി ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഹെക്ടർ ഒരു നല്ല വിൽപ്പനക്കാരനായി തുടരുന്നു.  എംജി മോട്ടോർ ഇന്ത്യ ഹെക്ടർ, ഹെക്ടർ പ്ലസ് എസ്‌യുവികളുടെ വില അടുത്തിടെ കൂട്ടിയിരുന്നു. അതിനുശേഷം 15 ലക്ഷം രൂപ പ്രാരംഭ വിലയിൽ എംജി ഹെക്ടർ വാങ്ങാം. അതേസമയം എംജി ഹെക്ടർ പ്ലസിന്റെ പ്രാരംഭ എക്‌സ്‌ഷോറൂം വില ഇപ്പോൾ 17.80 ലക്ഷം രൂപയാണ്. ആറ് വേരിയന്റുകളിൽ (സ്റ്റൈൽ, ഷൈൻ, സ്മാർട്ട്, സ്മാർട്ട് പ്രോ, ഷാർപ്പ് പ്രോ, സാവി പ്രോ) ലഭ്യമായ ഈ എസ്‌യുവിയുടെ വില 40,000 രൂപ വരെയാണ് വർദ്ധിപ്പിച്ചത്.

എംജി ഹെക്ടറിൽ ലഭ്യമായ എഞ്ചിനെക്കുറിച്ച് പറയുകയാണെങ്കിൽ, അതിൽ രണ്ട് എഞ്ചിൻ ഓപ്ഷനുകൾ ലഭ്യമാണ്. ഇതിൽ ആദ്യത്തേത് 1.5 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ്, ഇത് പരമാവധി 143 എച്ച്പി കരുത്തും 250 എൻഎം പീക്ക് ടോർക്കും സൃഷ്ടിക്കുന്നു. ഇത് 6-സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ അല്ലെങ്കിൽ CVT ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു. രണ്ടാമത്തെ എഞ്ചിൻ 2.0 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ ആണ്. ഇത് പരമാവധി 170 എച്ച്പി കരുത്തും 350 എൻഎം ടോർക്കും സൃഷ്ടിക്കുന്നു. 6-സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായും ഇത് ജോടിയാക്കിയിരിക്കുന്നു. 

വിൽപ്പന കണക്കുകൾ പുറത്തുവിട്ട് ഹീറോയും, വളർച്ച ഇത്ര ശതമാനം

കമ്പനിയിൽ നിന്നുള്ള മറ്റു വാർത്തകളിൽ ചാർജ് സോണുമായുള്ള സമീപകാല സഹകരണം, ഇവി ഇൻഫ്രാസ്ട്രക്ചർ വർധിപ്പിക്കുന്നതിൽ എംജി ഇന്ത്യയുടെ ശ്രദ്ധ വീണ്ടും ഉറപ്പിക്കുന്നു. ഇതുവരെ രാജ്യത്തുടനീളം 12,000ൽ അധികം ചാർജറുകളുടെ ശൃംഖല സ്ഥാപിച്ചിട്ടുണ്ട്. ഈ സഹകരണത്തിന്റെ ഭാഗമായി, എംജിയും ചാർജ് സോണും സംയുക്തമായി ഹൈവേകൾ, നഗരങ്ങൾ, എംജി ഡീലർഷിപ്പുകൾ എന്നിവയുൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങളിൽ അടുത്ത മാസങ്ങളിൽ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും. എംജി ഉപഭോക്താക്കൾക്ക് മാത്രമായി ഒരു മുൻഗണനാ ഓഫർ രൂപപ്പെടുത്തുന്നതിന് രണ്ട് കമ്പനികളും ഒരുമിച്ച് പ്രവർത്തിക്കും.

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios