കാറില്‍ ലിഫ്റ്റ് നല്‍കിയ ശേഷം 16കാരനായ വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ഹൈസ്‍കൂള്‍ അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്‍തു. അമേരിക്കയിലെ ഒക്ലഹോമയിലാണ് സംഭവമെന്ന് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രാദേശിക ഹൈസ്‍കൂളിലെ അധ്യാപികയായ ആൻ‌ഡി ലാന്‍റ്‍സ് എന്ന 26 കാരിയാണ് പൊലീസ് പിടിയിലായത്.

16 വയസുള്ള വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിനും നഗ്ന സെൽഫി അയച്ചതിനുമാണ് ഇവര്‍ക്കെതിരെ കേസെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. ടീച്ചറുടെ നഗ്ന ഫോട്ടോ വിദ്യാർത്ഥി പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറത്തായത്.  ചിത്രത്തെക്കുറിച്ച് സ്‍കൂള്‍ അധികൃതര്‍ ചോദ്യം ചെയ്‍തപ്പോൾ, ആൺകുട്ടിയും ടീച്ചറും ആദ്യം നിഷേധിച്ചു. എന്നാൽ പിന്നീട്  അധ്യാപിക കൌമാരക്കാരനുമായി താന്‍ അനുചിതമായ ബന്ധത്തിൽ ഏർപ്പെട്ടതായി സമ്മതിച്ചു. സംഭവം പുറത്തായതിനെ തുടര്‍ന്ന് അടുത്തിടെ ഇവര്‍ സ്‍കൂളില്‍ നിന്നും രാജിവച്ചിരുന്നു. തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്‍ത അധ്യാപികയെ കഴിഞ്ഞ ദിവസം കോടതയില്‍ ഹാജരാക്കി. 

ആൺകുട്ടിയുമായി രണ്ടോ മൂന്നോ തവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായി അധ്യാപിക സമ്മതിച്ചെന്ന് കോടതി രേഖകളിൽ പറയുന്നതായി പ്രാദേശിക പത്രങ്ങളെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. തന്റെ കാറിൽ കയറ്റിയ ശേഷമായിരുന്നു അധ്യാപിക വിദ്യാര്‍ത്ഥിയെ ആദ്യമായി ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുന്നത്. 

താൻ ഈ വിദ്യാർത്ഥിയുമായി കാറില്‍ ചുറ്റി സഞ്ചരിക്കുമായിരുന്നുവെന്ന് അധ്യാപിക സമ്മതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് രണ്ടോ മൂന്നോ തവണ വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായി ഇവര്‍ സമ്മതിച്ചതായി കോടതി രേഖകളിൽ പറയുന്നു. ഇതില്‍ ഒരു തവണ കുട്ടിയെ അധ്യാപികയുടെ വീട്ടിലെത്തിച്ച ശേഷമായിരുന്നു പീഡനം എന്നാണ് റിപ്പോര്‍ട്ടുകള്‍.