Asianet News MalayalamAsianet News Malayalam

സോണറ്റ്, സെല്‍റ്റോസുകളുടെ ചില വേരിയന്റുകള്‍ കിയ നിര്‍ത്തി

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ മോട്ടോഴ്‍സ് ഇന്ത്യ സോണറ്റ്, സെല്‍റ്റോസ് എസ്‌യുവികളുടെ ചില വേരിയന്റുകള്‍ നിര്‍ത്തിയതായി റിപ്പോര്‍ട്ട്

Select Kia Sonet, Seltos SUV variants discontinued
Author
Mumbai, First Published Apr 5, 2021, 2:26 PM IST

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ മോട്ടോഴ്‍സ് ഇന്ത്യ സോണറ്റ്, സെല്‍റ്റോസ് എസ്‌യുവികളുടെ ചില വേരിയന്റുകള്‍ നിര്‍ത്തിയതായി റിപ്പോര്‍ട്ട്. സോണറ്റ് സബ്‌കോംപാക്റ്റ് എസ്‌യുവിയുടെ എച്ച്ടികെ പ്ലസ് ഡിസിടി 1.0 പെട്രോള്‍, എച്ച്ടികെ പ്ലസ് എടി 1.5 ഡീസല്‍ എന്നീ രണ്ട് വേരിയന്റുകളാണ് നിര്‍ത്തിയതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഉപയോക്താക്കളുടെ പ്രതികരണങ്ങളുടെയും ബുക്കിംഗ് പ്രവണതകളുടെയും അടിസ്ഥാനത്തിലാണ് രണ്ട് എസ്‌യുവികളുടെയും വേരിയന്റുകള്‍ നിര്‍ത്താനുള്ള തീരുമാനമെന്ന് കിയ മോട്ടോഴ്‌സ് ഇന്ത്യ വിശദീകരിക്കുന്നു. മെയ് ഒന്ന് മുതല്‍ ഇരു മോഡലുകളുടെയും വേരിയന്റ് ലൈനപ്പ് പുന:ക്രമീകരിക്കാനാണ് കിയ ഒരുങ്ങുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ പിറകേ വരുമെന്ന് പ്രതീക്ഷിക്കുന്നു. ഇനിയും വേരിയന്റുകള്‍ ഒഴിവാക്കാനുള്ള സാധ്യത കാണുന്നു.

സെല്‍റ്റോസ് കോംപാക്റ്റ് എസ്‌യുവിയുടെ എച്ച്ടിഎക്‌സ് പ്ലസ് എടി 1.5 ഡീസല്‍ വേരിയന്റും ഏപ്രില്‍ പകുതിയോടെ വില്‍ക്കില്ല. ഏപ്രില്‍ ഒന്ന് മുതല്‍ ഈ വേരിയന്റുകളുടെ ബുക്കിംഗ് സ്വീകരിക്കരുതെന്ന് ഡീലര്‍ഷിപ്പ് പങ്കാളികള്‍ക്ക് കിയ മോട്ടോഴ്‌സ് ഇന്ത്യ നിര്‍ദേശം നല്‍കി. എന്നാല്‍ മാര്‍ച്ച് 31 നും അതിനുമുമ്പും ബുക്ക് ചെയ്ത ഉപയോക്താക്കള്‍ക്ക് മേല്‍പ്പറഞ്ഞ വേരിയന്റുകള്‍ ഡെലിവറി ചെയ്യും. എന്നാല്‍ രണ്ട് മോഡലുകളുടേതായി മൂന്ന് വേരിയന്റുകള്‍ നിര്‍ത്തിയ കാര്യം കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഇതോടെ കിയ സോണറ്റ് സബ്‌കോംപാക്റ്റ് എസ്‌യുവിയുടെ മിഡ് സ്‌പെക് ഓട്ടോമാറ്റിക് വേരിയന്റ് ആഗ്രഹിക്കുന്ന ഉപയോക്താക്കള്‍ക്ക് ഇനി ഓപ്ഷനില്ല. ജിടിഎക്‌സ് പ്ലസ് എന്ന ടോപ് സ്‌പെക് വേരിയന്റ് തെരഞ്ഞെടുക്കേണ്ടിവരും. ഈ വേരിയന്റിന് രണ്ട് ലക്ഷത്തോളം രൂപ കൂടുതലാണ്.  സെല്‍റ്റോസിന്‍റെ ഒരു ഉയര്‍ന്ന ഡീസല്‍ വേരിയന്റ് മാത്രമാണ് നിര്‍ത്തുന്നത്. 

Follow Us:
Download App:
  • android
  • ios