നിരത്തിലെത്തുമ്പോള്‍ ഈ വാഹനത്തിന്‍റെ വില ഏകദേശം 90 ലക്ഷത്തോളം വരും

ആഡംബരത്തിനും ആധുനികതയ്ക്കും സുഖസൗകര്യങ്ങള്‍ക്കും ഒരുപോലെ പ്രാധാന്യം നല്‍കി ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ മേഴ്‍സിഡസ് ബെന്‍സ് പുറത്തിറക്കുന്ന വി ക്ലാസ് സ്വന്തമാക്കി ബോളിവുഡ് താരസുന്ദരി ശിൽപ ഷെട്ടി. കറുത്ത നിറമുള്ള വി ക്ലാസാണ് ശില്‍പ്പ സ്വന്തമാക്കിയതെന്ന് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ബെൻസിന്റെ ആഡംബര വാനായ വി–ക്ലാസിന്റെ മൂന്നു വകഭേദങ്ങളാണ് ഇന്ത്യൻ വിപണിയിലുള്ളത്. 2 ലീറ്റർ എൻജിൻ ഉപയോഗിക്കുന്ന കാറിന് 162 ബിഎച്ച്പി കരുത്തും 380 എൻഎം ടോർക്കുമുണ്ട്. നേരത്തെ ഹൃതിക് റോഷൻ, അമിതാഭ് ബച്ചത് തുടങ്ങിയവർ ഈ ആഡംബര വാഹനം നേരത്തെ സ്വന്തമാക്കിയിരുന്നു. 71 ലക്ഷത്തില്‍ അധികം വിലയുള്ള മോഡലാണ് ശില്‍പ്പ സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരത്തിലെത്തുമ്പോള്‍ ഇത് ഏകദേശം 90 ലക്ഷത്തോളം വരും. ബിഎംഡബ്ല്യു ഐ80, റേഞ്ച് റോവർ തുടങ്ങിയ വാഹനങ്ങൾ സ്വന്തമായുള്ള താരമാണ് ശിൽപ ഷെട്ടി.