ഇതിലൂടെ ഇരുചക്ര വാഹനങ്ങള്‍ക്ക് ഓണ്‍ റോഡ് വിലയുടെ 100 ശതമാനം ഉടനടി വായ്‍പ ലഭ്യമാകും എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

കൊച്ചി: ശ്രീറാം ഗ്രൂപ്പിന്റെ ഭാഗവും രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന വായ്‍പാ ദാതാക്കളുമായ ശ്രീറാം സിറ്റി യൂണിയന്‍ ഫിനാന്‍സ് എക്‌സ്പ്രസ് ടൂ വീലര്‍ ലോണ്‍സ് (ഇ2എല്‍) എന്ന പേരില്‍ നിര്‍മ്മിത ബുദ്ധി അധിഷ്‍ഠിത വായ്‍പാ വിതരണ പ്ലാറ്റ്‌ഫോം ആരംഭിച്ചു. ഇതിലൂടെ ഇരുചക്ര വാഹനങ്ങള്‍ക്ക് ഓണ്‍ റോഡ് വിലയുടെ 100 ശതമാനം ഉടനടി വായ്‍പ ലഭ്യമാകും എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

ഉപഭോക്താക്കള്‍ക്ക് ശ്രീറാം സിറ്റി യൂണിയന്‍ ഫിനാന്‍സ് ശാഖയില്‍ പോകാതെ, ദിവസത്തില്‍ 24 മണിക്കൂറും പൂര്‍ണമായും കടലാസ് രഹിതമായി, ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ഇരുചക്ര വാഹന വായ്‍പ ലഭ്യമാക്കുകയാണ് ഈ പ്ലാറ്റ്‌ഫോമിലൂടെ ലക്ഷ്യമിടുന്നതെന്നും കമ്പനി പറയുന്നു. 

ഇരുചക്ര വാഹന വായ്‍പാ രംഗത്തെ മുന്‍നിരക്കാര്‍ എന്ന നിലയില്‍ ബിസിനസ് കൂടുതല്‍ വിപുലമാക്കുന്നതിനാണ് ഇ2എല്‍ പ്ലാറ്റ്‌ഫോം ആരംഭിച്ചത്. ഉപഭോക്താക്കള്‍ക്ക് വീട്ടിലിരുന്നത് അവരുടെ സാമ്പത്തിക ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനുള്ള സൗകര്യമാണ് ഇതിലൂടെ ലഭ്യമാക്കുന്നത്. ശ്രീറാം സിറ്റിയുടെ ഇടപാടുകാരല്ലാത്തവര്‍ക്കും നിലവിലുള്ള ഇടപാടുകാര്‍ക്കും തങ്ങളുടെ ആപ്പിലൂടെയും വെബ്‌സൈറ്റിലൂടെയും പൂര്‍ണ്ണമായും ഡിജിറ്റലായി ഉടനടി ഇരുചക്ര വാഹന വായ്പ ലഭ്യമാകും, ശ്രീറാം സിറ്റി യൂണിയന്‍ ഫിനാന്‍സ് എംഡിയും സിഇഒയുമായ വൈ എസ് ചക്രവര്‍ത്തി പറഞ്ഞു.

ശ്രീറാം സിറ്റി യൂണിയന്‍ ഫിനാന്‍സ് വെബ്‌സൈറ്റില്‍ പ്രവേശിച്ച് ടൂ വീലര്‍ ലോണ്‍ എന്നതില്‍ ക്ലിക് ചെയ്‍തോ അല്ലെങ്കില്‍ മൈശ്രീറാംസിറ്റി ആപ്പ് ഡൗണ്‍ ലോഡ് ചെയ്‍ത് വായ്‍പയ്ക്ക് അപേക്ഷിക്കാം എന്നും കമ്പനി അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona