Asianet News MalayalamAsianet News Malayalam

ശമ്പളം കൂട്ടിച്ചോദിച്ചു; റോയൽ എൻഫീൽഡ്​ എംഡിയുടെ സ്ഥാനം നഷ്‍ടമായി!

എംഡിയുടെ ശമ്പളത്തെച്ചൊല്ലിയുള്ള തര്‍ക്കം ഒടുവില്‍ വോട്ടെടുപ്പില്‍ കാലാശിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

Siddhartha Lal loses MD post over plan to increase his salary
Author
Chennai, First Published Aug 22, 2021, 7:59 PM IST

ക്കണിക്ക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയൽ എൻഫീൽഡിന്‍റെ ഉടമകളാണ് ​ഐഷർ മോട്ടോഴ്‍സ്.  ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐഷര്‍ മോട്ടോഴ്‍സിന്‍റെ വാർഷിക യോഗത്തിൽ നടന്ന ചില നാടകീയ സംഭവങ്ങളാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. യോഗത്തില്‍ നിർണായക തീരുമാനവുമായി എത്തിയിരിക്കുകയാണ് ഓഹരി ഉടമകൾ എന്നാണ് റിപ്പോര്‍ട്ടുകള്‍. എംഡിയുടെ ശമ്പളത്തെച്ചൊല്ലിയുള്ള തര്‍ക്കം വോട്ടെടുപ്പില്‍ കാലാശിച്ചെന്നാണ് ക്കണോമിക്​ ടൈംസ്​ റിപ്പോർട്ട്​ ചെയ്യുന്നത്. റോയല്‍ എൻഫീൽഡ്​ ഡയക്ടറായ സിദ്ധാർഥ ലാലിനെ മാനേജിങ്​ ഡയറക്​ടറായി വീണ്ടും നിയമിക്കണോ വേണ്ടെയോ എന്ന കാര്യത്തില്‍ വോട്ടെടുപ്പ് നടന്നെന്നും നിയമനം ഓഹരി ഉടമകൾ വോട്ടിനിട്ട്​ തള്ളിയെന്നും​ ഇക്കണോമിക്​ ടൈംസ്​ റിപ്പോർട്ട്​ ചെയ്യുന്നു.

ഈ ഓഗസ്​റ്റ്​ 17ന്​ നടന്ന 39-മത്​ വാര്‍ഷിക യോഗത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്​.  21.2കോടിയാണ്​ സിദ്ധാഥ്​ ലാലിന്‍റെ നിലവിലെ വാർഷിക ശമ്പളം. ഇതിൽ നിന്ന്​ 10 ശതമാനം വർധനവാണ്​ അദ്ദേഹം ആവ​ശ്യപ്പെട്ടത്​. ഇതോടെ വർധനവ് ഉൾപ്പടെ ​ശമ്പളം ഏകദേശം 23.23 കോടിവരും. എന്നാല്‍ ഇത് പറ്റില്ലെന്ന് ഓഹരി ഉടമകള്‍ നിലപാടെടുത്തു. കഴിഞ്ഞ മൂന്ന്​ വർഷങ്ങളിൽ കമ്പനിയുടെ പ്രവർത്തന ലാഭം ആദ്യം 14 ശതമാനമായും തുടർന്ന്​ എട്ട് ശതമാനമായും കുറഞ്ഞിരുന്നു​. ഇതാണ്​ ശമ്പള വർധനവിനെ ഓഹരിയുടമകൾ എതിര്‍ക്കാന്‍​ കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍. കൊവിഡ് പ്രതിസന്ധിക്കിടയിലെ ശമ്പള പരിഷ്‍കരണത്തെയും ചില ഓഹരി ഉടമകള്‍ എതിര്‍ത്തു. ഇതോടെ തീരുമാനം വോട്ടിനിടുകയായിരുന്നു. അതേസമയം ഐഷർ മോട്ടോഴ്​സിന്‍റെ ബോർഡിൽ ഡയറക്​ടറായി സിദ്ധാര്‍ത്ഥ ലാലിനെ വീണ്ടും നിയമിക്കാനുള്ള പ്രമേയം ഓഹരി ഉടമകൾ അംഗീകരിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്​.

ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് റോയൽ എൻഫീൽഡ് ചീഫ് എക്​സിക്യൂട്ടീവ് ഓഫീസർ സ്ഥാനത്ത് നിന്ന് വിനോദ് ദാസരി രാജി വച്ചിറങ്ങിയത്.  ദസാരിയുടെ പകരക്കാരനായി വി ഗോവിന്ദരാജനെ നിയമിച്ചിട്ടുണ്ട്​.  റോയൽ എൻഫീൽഡ്​ എന്ന ബ്രാൻഡിനെ ജനപ്രിയമാക്കുന്നതിൽ മുഖ്യപങ്കുവഹിച്ച് രണ്ടര വർഷം സി.ഇ.ഒ പദവിവഹിച്ച ശേഷമാണ്​ ദസാരിയുടെ മടക്കം.  2019 ഏപ്രിലിലാണ്​ ദാസരി റോയൽ എൻഫീൽഡിന്‍റെ തല​പ്പത്ത്​ എത്തുന്നത്​. 

അതേസമയം ബി ഗോവിന്ദരാജൻ റോയൽ എൻഫീൽഡിന്റെ നേതൃത്വത്തിന്‍റെ ചുമതല ഏറ്റെടുക്കും. ബോർഡ് ഓഫ് ഐഷർ മോട്ടോഴ്‍സ് ലിമിറ്റഡിൽ മുഴുവൻ സമയ ഡയറക്ടറായി അദ്ദേഹം ചുമതലയേൽക്കുകയും റോയൽ എൻഫീൽഡ് എക്സിക്യൂട്ടീവ് ഡയറക്ടറായി ചുമതലയേൽക്കുകയും ചെയ്യും. 2013 മുതൽ റോയൽ എൻഫീൽഡിൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറാണ് ഗോവിന്ദരാജന്‍. അഞ്ച്​ വർഷത്തേക്കായിരിക്കും ഗോവിന്ദരാജന്‍റെ നിയമനം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios