വരാനിരിക്കുന്ന 2022 റോയൽ എൻഫീൽഡ് ബുള്ളറ്റിനെക്കുറിച്ച് ഇതുവരെ അറിയാവുന്ന പ്രധാന വസ്‍തുതകൾ ഇതാ.

റോയൽ എൻഫീൽഡ് അതിന്റെ ഏറ്റവും ജനപ്രിയമായ ബുള്ളറ്റ് 350 മോട്ടോർസൈക്കിളിന് ഒരു തലമുറ മാറ്റം നൽകാൻ തയ്യാറാണ്. മോഡൽ വളരെക്കാലമായി പരീക്ഷണത്തിലാണ്. വാഹനം നിരവധി വിശദാംശങ്ങൾ വെളിപ്പെടുത്തിക്കൊണ്ട് ഒന്നിലധികം തവണ ക്യാമറയിൽ കുടുങ്ങി. ഇതിന്‍റെ ഡിസൈൻ, എഞ്ചിൻ, പ്ലാറ്റ്ഫോം എന്നിവയിൽ വലിയ മാറ്റങ്ങൾ വരുത്തും. വരാനിരിക്കുന്ന 2022 റോയൽ എൻഫീൽഡ് ബുള്ളറ്റിനെക്കുറിച്ച് ഇതുവരെ അറിയാവുന്ന പ്രധാന വസ്‍തുതകൾ ഇതാ.

ഇതാ റോയൽ എൻഫീൽഡ് ഹണ്ടർ 350 വകഭേദങ്ങളും സവിശേഷതകളും നിറങ്ങളും

ഇറക്കുന്ന ദിവസം
ബൈക്ക് നിർമ്മാതാവ് അതിന്റെ ലോഞ്ച് തീയതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും അടുത്തിടെ ഒരു ടീസർ കമ്പനി അതിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പുറത്തിറക്കിയിരുന്നു . ഇന്ന് പുതിയ തലമുറ ബുള്ളറ്റ് അനാച്ഛാദനം ചെയ്തേക്കുമെന്ന ഊഹാപോഹങ്ങൾ ശക്തമാണ്. 2022 ഓഗസ്റ്റ് 7-ന് റോയൽ എൻഫീൽഡ് ഹണ്ടർ 350 പുറത്തിറക്കാനും കമ്പനി നീക്കം നടത്തുന്നുണ്ട്. 

എഞ്ചിൻ
അതിന്റെ പവർട്രെയിനിൽ കാര്യമായ മാറ്റങ്ങളിൽ ഒന്ന് വരുത്തും എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പുതിയ 2022 റോയൽ എൻഫീൽഡ് ബുള്ളറ്റ് 20.2 ബിഎച്ച്പി കരുത്തും 27 എൻഎം ടോർക്കും നൽകുന്ന 346 സിസി, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ് എഞ്ചിനിലാണ് വരുന്നത്. മോട്ടോർ അഞ്ച് സ്‍പീഡ് ഗിയർബോക്സുമായി ജോടിയാക്കും.

ഹെല്‍മറ്റില്ലാതെ ബുള്ളറ്റുമായി നടുറോഡില്‍, യുവതാരത്തെ പൊലീസ് കുടുക്കിയത് ഇങ്ങനെ!

ഇതുകൂടാതെ, പുതിയ റോയല്‍ എൻഫീല്‍ഡ് ബുള്ളറ്റ് അതിന്റെ സസ്‌പെൻഷനും ബ്രേക്കിംഗ് സിസ്റ്റവും മെറ്റിയർ 350-മായി പങ്കിടും. അതായത്, പരമ്പരാഗത ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ ഇരട്ട ഷോക്ക് അബ്‌സോർബറുകളുമായാണ് ഇത് വരുന്നത്. മുന്നിലും പിന്നിലും യഥാക്രമം ഡിസ്‌കും ഡ്രം ബ്രേക്കും ലഭിക്കും. സിംഗിൾ ചാനൽ എബിഎസും ഉണ്ടാകും.

ഡിസൈൻ അപ്ഡേറ്റുകൾ
പുതിയ 2022 റോയൽ എൻഫീൽഡ് ബുള്ളറ്റ് യഥാർത്ഥ സിലൗറ്റും ഡിസൈൻ ഘടകങ്ങളും നിലനിർത്തും. റെട്രോ ശൈലിയിലുള്ള വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, വളഞ്ഞ ഇന്ധന ടാങ്ക്, വയർ-സ്‌പോക്ക് വീലുകൾ, പരന്ന ഹാൻഡിൽബാർ, ഒറ്റ-വശങ്ങളുള്ള എക്‌സ്‌ഹോസ്റ്റ് കാനിസ്റ്റർ എന്നിവ ഇതിൽ തുടർന്നും അവതരിപ്പിക്കും. ഇതിന്റെ വീലുകളിലും ടയറുകളിലും മാറ്റങ്ങളൊന്നും വരുത്താൻ സാധ്യതയില്ല.

ഹെഡ്‌ലാമ്പിന് ചുറ്റുമുള്ള ക്രോം ട്രീറ്റ്‌മെന്റ്, റിയർ വ്യൂ മിററുകൾ, ടെയിൽലാമ്പ് എന്നിവ ഇതിന് നവോന്മേഷദായകമായ രൂപം നൽകുന്നു. ഇതിന്റെ പുതിയ സിംഗിൾ പീസ് സീറ്റ് മികച്ച ലംബർ സപ്പോർട്ട് നൽകാൻ സാധ്യതയുണ്ട്.

എന്‍ഫീല്‍ഡിന്‍റെ പുതിയ വേട്ടക്കാരനെക്കുറിച്ച് ഇതാ അറിയാവുന്നതെല്ലാം!

വിലനിർണ്ണയം
മേൽപ്പറഞ്ഞ പുതിയ എഞ്ചിൻ, പുതിയ പ്ലാറ്റ്‌ഫോം, ചെറിയ ഡിസൈൻ അപ്‌ഡേറ്റുകൾ എന്നിവയ്‌ക്കൊപ്പം, 2022 റോയൽ എൻഫീൽഡ് ബുള്ളറ്റിന് ഏകദേശം 1.70 ലക്ഷം രൂപ (എക്‌സ് ഷോറൂം) വില വരാൻ സാധ്യതയുണ്ട്.