ഉടമകൾക്ക് 'മന:ശാന്തി' നേർന്ന് ഈ വണ്ടിക്കമ്പനി, കാരണം!
ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ പുതിയൊരു ക്യാംപെയിനിന് തുടക്കം കുറിച്ചിരിക്കുകയാണ് ഇപ്പോള്‍ കമ്പനി
അടുത്തിടെയാണ് ചെക്ക് ആഡംബര വാഹന നിര്‍മ്മാതാക്കളായ സ്കോഡ ഓട്ടോ ഇന്ത്യ 2021 ഒക്ടാവിയയും പുതിയ കുഷാക് എസ്‌യുവിയെയും ഇന്ത്യന്‍ വാഹന വിപണിയിൽ പുറത്തിറക്കിയത്. കമ്പനിയില്‍ നിന്ന് രണ്ട് മോഡലുകൾ കൂടി ഈ വർഷം വിപണിയിലെത്താൻ സാധ്യതയുണ്ട്. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ പുതിയൊരു ക്യാംപിയിനിന് തുടക്കം കുറിച്ചിരിക്കുകയാണ് ഇപ്പോള്‍ ചെക്ക് കാർ നിർമ്മാതാവ്. ‘പീസ് ഓഫ് മൈൻഡ്’ എന്ന ക്യാംപെയിനാണ് സ്‍കോഡ അവതരിപ്പിച്ചിരിക്കുന്നതെന്ന് കാര്‍ വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഉടമയാകുന്നതിന്റെ ചെലവ്, ഉപഭോക്താക്കളിലേക്ക് കൂടുതൽ എത്തിച്ചേരൽ, അനായാസത, സുതാര്യത എന്നീ നാലു കാര്യങ്ങളില്‍ ഊന്നിയാണ് ഉപഭോക്തൃ കേന്ദ്രീകൃതമായാണ് 'മനശാന്തി' പ്രചാരണ പരിപാടി തയാറാക്കിയിരിക്കുന്നതെന്ന് സ്കോഡ അധികൃതർ പറയുന്നു. സ്പെയർ പാർട്‍സുകളുടെ വില, സര്‍വ്വീസ് ഇടവേളകൾ, എഞ്ചിൻ ഓയിൽ വില കുറയ്ക്കുക തുടങ്ങിയവയിലൂടെ ഉടമസ്ഥാവകാശ ചെലവ് കുറയ്ക്കുകയാണ് സ്കോഡ ലക്ഷ്യമിടുന്നത്. ഇത് അഞ്ച് വർഷത്തെ അല്ലെങ്കില്‍ 75,000 കിലോമീറ്റർ കാലയളവിൽ അറ്റകുറ്റപ്പണികളുടെ മൊത്തം ചെലവ് 21 ശതമാനം വരെ കുറയ്ക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. മോഡലിനെ ആശ്രയിച്ച് നിരവധി സേവന പദ്ധതികൾക്കൊപ്പം അഞ്ച്, ആറ് വർഷത്തേക്കുള്ള വിപുലീകൃത വാറന്‍റിയും ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാം.
വിൽപനാനന്തര സേവനത്തിൽ കൂടുതൽ മികവോടെ ഉപഭോക്താക്കൾക്ക് 'മനശാന്തി' നൽകുകയാണ് ലക്ഷ്യമെന്ന് സ്കോഡ ബ്രാൻഡ് ഡയറക്ടർ സാക് ഹോളിസ്
പറഞ്ഞു. അറ്റകുറ്റപ്പണികളുടെ ചെലവ് കുറക്കുന്നതിന്റെ ഭാഗമായി എൻജിൻ ഓയിൽ വിലയിൽ 32 ശതമാനം കുറവ് വരുത്തും. അഞ്ച് വർഷം അല്ലെങ്കിൽ 75000 കിലോമീറ്റർ കാലയളവിൽ അറ്റകുറ്റപ്പണിയുടെ മെത്തം ചെലവ് 21 ശതമാനം കുറക്കാനാകും. വിവിധ നഗരങ്ങളിലായി 185 സ്കോഡ മൊബികെയർ വിൽപനാനന്തര കേന്ദ്രങ്ങൾ ആരംഭിക്കും.
പരിപാലനച്ചെലവ് കുറയ്ക്കുന്നതിനും ശ്രേണിയിലുടനീളം ക്ലാസ്-ലീഡിംഗ് വാറന്റി വാഗ്ദാനം ചെയ്യുന്നതുമായ നടപടികൾ സ്വീകരിച്ചെന്നും ഇത് കമ്പനിയുടെ ഉൽപ്പന്നങ്ങളിലും സേവന ഓഫറുകളിലും ഉള്ള ആത്മവിശ്വാസം എടുത്തുകാണിക്കുന്നുവെന്നും സാക് ഹോളിസ് വ്യക്തമാക്കി. പുതിയ കുഷാക്കിനൊപ്പം ഇന്ത്യാ യാത്രയിൽ കമ്പനി വളർച്ചയുടെ ഒരു പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
അറ്റകുറ്റപ്പണികളുടെ ചെലവ് കണക്കുകൂട്ടുന്ന സംവിധാനവും 'മൈ സ്കോഡ' ആപ്പും വഴി അനായാസം ഉപഭോക്താക്കൾക്ക് വിവരങ്ങളെത്തും. ജീവനക്കാർക്ക് ഉപഭോക്താക്കളുമായി മികച്ച ആശയ വിനിമയത്തിനും സൗീകര്യം 'മനശാന്തി' പ്രചാരണത്തിന്റെ ഭാഗമായി ഒരുക്കിയതായി സ്കോഡ അധികൃതർ അറിയിച്ചു. ഈ ആപ്ലിക്കേഷനിലൂടെ, സ്കോഡ വാഹന ഉടമകൾക്ക് ഒരു സേവന ചെലവ് കാൽക്കുലേറ്റർ, ആക്സസറികൾ, ഉടമയുടെ മാനുവൽ, സേവന കൂടിക്കാഴ്‌ചകളുടെ ബുക്കിംഗ്, ടെസ്റ്റ് ഡ്രൈവുകൾ എന്നിവ പോലുള്ള നിരവധി സവിശേഷതകളിലേക്ക് പ്രവേശിക്കാൻ കഴിയും. കൂടാതെ, റോഡ് സൈഡ് അസിസ്റ്റ് ഇപ്പോൾ ഒമ്പത് വർഷം വരെ നീട്ടാനും കഴിയും.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona