Asianet News MalayalamAsianet News Malayalam

റാപ്പിഡ് TSI ഓട്ടോമാറ്റിക്ക്, ബുക്കിംഗ് തുടങ്ങി സ്‍കോഡ

ചെക്ക് ആഡംബര വാഹന നിര്‍മ്മാതാക്കളായ സ്കോഡയുടെ റാപ്പിഡ് സെഡാന്‍റെ TSI ഓട്ടോമാറ്റിക് പതിപ്പുകളുടെ ബുക്കിംഗ് തുടങ്ങി. 

Skoda Auto India opens bookings for Rapid TSI
Author
Mumbai, First Published Aug 28, 2020, 4:28 PM IST

ചെക്ക് ആഡംബര വാഹന നിര്‍മ്മാതാക്കളായ സ്കോഡയുടെ റാപ്പിഡ് സെഡാന്‍റെ TSI ഓട്ടോമാറ്റിക് പതിപ്പുകളുടെ ബുക്കിംഗ് തുടങ്ങി. 25,000 രൂപ അടച്ച് രാജ്യത്തെ എല്ലാ അംഗീകൃത ഡീലർഷിപ്പ് സൗകര്യങ്ങളിലും ഔദ്യോഗിക വെബ്‌സൈറ്റിലും ഉപഭോക്താക്കൾക്ക് റാപ്പിഡ് ഓട്ടോമാറ്റിക് ബുക്ക് ചെയ്യാം. മോഡൽ പ്രീ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്കായി സെപ്റ്റംബർ 18 -ന് റാപ്പിഡ് ഓട്ടോമാറ്റിക് വേരിയന്റിന്റെ ഡെലിവറികൾ ആരംഭിക്കുമെന്ന് സ്‌കോഡ വെളിപ്പെടുത്തി.

110 bhp കരുത്തും 175 Nm torque ഉം വികസിപ്പിക്കുന്ന ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ 1.0 ലിറ്റർ TSI പെട്രോൾ എഞ്ചിനാണ് റാപ്പിഡ് ഓട്ടോമാറ്റിക്കിൽ തുടരുന്നത്. ഓട്ടോമാറ്റിക് വേരിയന്റുകൾ ക്വിക്ക് ഷിഫ്റ്റിംഗ് DSG യൂണിറ്റിന് പകരം ഒരു പരമ്പരാഗത ആറ്-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്ക് ഗിയർബോക്സ് ഉപയോഗിക്കും.

വാഹനത്തിന്‍റെ മാനുവൽ വേരിയന്റുകളേക്കാൾ ഓട്ടോമാറ്റിക്ക് പതിപ്പുകൾക്ക് 1.5 ലക്ഷം മുതൽ രണ്ട് ലക്ഷം രൂപ വരെ വില കൂടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. റാപ്പിഡ് TSI മാനുവലിന്റെ എക്സ്-ഷോറൂം വില 7.49 ലക്ഷം മുതൽ 11.79 ലക്ഷം വരെയാണ്.  റാപ്പിഡ് ഓട്ടോമാറ്റിക് ഹ്യുണ്ടായി വെർണ, ഫോക്‌സ്‌വാഗണ്‍ വെന്റോ, ഹോണ്ട സിറ്റി, മാരുതി സുസുക്കി സിയാസ്, ടൊയോട്ട യാരിസ് എന്നിയുമായി വിപണിയിൽ മത്സരിക്കും. 

അതേസമയം റാപ്പിഡിന്റെ പുതിയ പതിപ്പായ റാപിഡ് റൈഡർ പ്ലസിനെ അടുത്തിടെയാണ് കമ്പനി അവതരിപ്പിച്ചത്. 7.99 ലക്ഷം രൂപയാണു ഈ മോഡലിന്‍റെ എക്സ് ഷോറൂം വില. ഒരു ലീറ്റർ ടി എസ് ഐ പെട്രോൾ എൻജിനാണ് ഈ വാഹനത്തിന്‍റെ ഹൃദയം. ഈ എൻജിന് 110 പി എസ് വരെ കരുത്തും 175 എൻ എം ടോർക്കും സൃഷ്ടിക്കാനാവും. ആറു സ്പീഡ് മാനുവൽ ഗീയർബോക്സാണു ട്രാൻസ്മിഷൻ.  ശേഷിയേറിയ 1.6 ലീറ്റർ എം പി ഐ പെട്രോൾ എൻജിനെ അപേക്ഷിച്ച് അഞ്ചു ശതമാനത്തോളം അധിക കരുത്താണ് ഈ ടി എസ് ഐ എൻജിൻ സൃഷ്ടിക്കുക. ടോർക്കിലാവട്ടെ 14% ആണു വർധന. കരുത്തും ടോർക്കും ഉയരുന്നതിനൊപ്പം ഇന്ധനക്ഷമതയും  23% കൂടി. ലീറ്ററിന് 18.97 കിലോമീറ്ററാണു റാപിഡ് റൈഡർ പ്ലസിനു സ്കോഡ ഓട്ടോ വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. 

Follow Us:
Download App:
  • android
  • ios