Asianet News MalayalamAsianet News Malayalam

ശ്രേഷ്ഠതാ പുരസ്‌കാരം സ്വന്തമാക്കി സ്‌കോഡ

2020 ഓട്ടോ എക്‌സ്‌പോയിലെ ആശയ മികവിനുള്ള ശ്രേഷ്ഠതാ പുരസ്‌കാരം സ്വന്തമാക്കി ചെക്ക് വാഹന നിര്‍മ്മാതാക്കളായ സ്‌കോഡ. 

Skoda get Auto Expo Excellence Awards
Author
Delhi, First Published Feb 18, 2020, 4:01 PM IST

2020 ഓട്ടോ എക്‌സ്‌പോയിലെ ആശയ മികവിനുള്ള ശ്രേഷ്ഠതാ പുരസ്‌കാരം സ്വന്തമാക്കി ചെക്ക് വാഹന നിര്‍മ്മാതാക്കളായ സ്‌കോഡ. സ്കോഡ ഓട്ടോ ഇന്ത്യയുടെ കോംപാക്ട് എസ് യുവി വിഷൻ ഐഎൻ കൺസെപ്റ്റ് മോഡലാണ് പുരസ്‍കാരം സ്വന്തമാക്കിയത്.

വേറിട്ട് മികച്ച ആശയം ഉള്‍ക്കൊണ്ട സ്‌കോഡ വിഷന്‍ ഐഎന്‍ രൂപകല്‍പ്പന, പ്രകടനം, ഭാവിയിലേക്കുള്ള ആപ്ലിക്കേഷനുകള്‍, സമഗ്രത എന്നിവയാണ് കണ്‍സെപ്റ്റിനെ പുരസ്‍കാരത്തിലേക്ക് നയിച്ചത്. മൂന്ന് മികച്ച ആശയങ്ങളാണ് നോമിനി ലിസ്റ്റിലെത്തിയത്. ടാറ്റ എച്ച്ബിഎക്‌സ് മിനി എസ്‌യുവി, ടാറ്റ സിയറ, സ്‌കോഡ വിഷന്‍ ഐഎന്‍ എന്നിവയാണവ. ഇന്ത്യയ്ക്കായി പ്രത്യേകം നിര്‍മിച്ചതായതു കൊണ്ടുതന്നെ ടാറ്റ എച്ച്ബിഎക്‌സ് നിരയില്‍ നിന്നും ആദ്യം പുറത്തായി. ടാറ്റ സിയറയും സ്‌കോഡ വിഷന്‍ ഐഎന്നുമായി മത്സരം കൂടുതല്‍ കടുക്കുകയും ചെയ്തു.

രൂപകല്‍പ്പനയില്‍ ഇരു വാഹനങ്ങളും തമ്മില്‍ കടുത്ത മത്സരമുണ്ടായി. ആഗോള വിപണിയെ ആകര്‍ഷിക്കുന്ന വിവിധ ഘടകങ്ങളില്‍ ടാറ്റ സിയറയും സ്‌കോഡ വിഷന്‍ ഐഎന്നും ഇഞ്ചോടിഞ്ച് പൊരുതിയപ്പോള്‍ ഇന്ത്യന്‍ കണ്‍സെപ്റ്റിലും അവ മികച്ച നിലവാരം പുലര്‍ത്തിയതായി ജൂറി അംഗങ്ങള്‍ വ്യക്തമാക്കി. 

1990കളില്‍ ഏറെ പ്രശസ്തമായ ടാറ്റ സിയറ എസ്‌യുവിയോട് നീതി പുലര്‍ത്താന്‍ ടാറ്റ സിയറ എച്ച്ബിഎക്‌സിന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ സ്‌കോഡ വിഷന്‍ ഐഎന്‍ പ്രായോഗികത കൂടിയതും വൈദഗ്ധ്യം ഒത്തിണങ്ങിയതും സര്‍വോപരി നാഗരികതയ്ക്കു യോജിച്ച രീതിയിലാണ് പുറത്തിറക്കിയിരിക്കുന്നത്. ലൈഫ്‌സ്റ്റൈല്‍ പെര്‍ഫെക്ഷനില്‍ ഏവരുടേയും കണ്ണ് ടാറ്റ സിയറില്‍ ഉടക്കുമ്പോള്‍ യാഥാര്‍ഥ്യം ഉള്‍ക്കൊള്ളുന്ന മികവിലാകും ആളുകള്‍ സ്വന്തം പണം ചെലവാക്കുക, അക്കാര്യത്തില്‍ സ്‌കോഡ വിഷന്‍ ഐന്‍ വിജയിക്കുക തന്നെ ചെയ്തു.

ഫോക്സ് വാഗൻ MQB A0 IN പ്ലാറ്റ്ഫോമിലാണ് വിഷൻ ഐഎൻ എത്തുക. റീസൈക്കിൾഡ് പ്ലാസ്റ്റിക് ഉപയോഗിച്ച് റൂഫ് ലൈൻ തുടങ്ങി പ്രകൃതിയോട് ഇണങ്ങിയ നിർമാണരീതികൾ ഉള്ള വിഷൻ ഐഎൻ നാലുപേർക്കു സഞ്ചരിക്കാവുന്ന ചെറു എസ് യുവിയാണ്.

സ്‌കോഡയുടെ MQB AO IN  പ്ലാറ്റ്‌ഫോമില്‍ മിഡ് സൈസ് ഫാമിലി എസ്‌യുവിയായാണ് വിഷന്‍ ഇന്‍ എത്തുന്നത്. ഈ വാഹനത്തിന്റെ പ്രൊഡക്ഷന്‍ രൂപം 2021-ഓടെ നിരത്തുകളിലെത്തിക്കും. ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, നിസാന്‍ കിക്‌സ് എന്നീ വാഹനങ്ങളാണ് വിഷന്‍ ഇന്നിന്റെ എതിരാളികള്‍.

148 ബിഎച്ച്പി പവര്‍ ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ ടിഎസ്‌ഐ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുക. ആറ് സ്പീഡ് മാനുവല്‍ ഏഴ് സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ഇതില്‍ നല്‍കും. 4256 എംഎം നീളവും 2671 എംഎം വീല്‍ബേസുമാണ് ഈ വാഹനത്തിനുള്ളത്.

സ്‌കോഡ പുറത്തിറക്കിയിട്ടുള്ള കാമിക് എസ്‌യുവിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഡിസൈനാണ് വിഷന്‍ ഇന്നിനുള്ളത്. സ്‌കോഡ സിഗ്നേച്ചര്‍ ഗ്രില്ല്, ട്വിന്‍ പോഡ് എല്‍ഇഡി ഹെഡ്‌ലാമ്പ്, ഇതിന് തൊട്ടുതാഴെയായി ഫോഗ്‌ലാമ്പ്, ഡ്യുവല്‍ ടോണ്‍ ബമ്പര്‍, സ്‌കിഡ് പ്ലേറ്റ് എന്നിവയാണ് മുന്‍വശത്തുള്ളത്. 

വാഹനത്തിന് ചുറ്റിലും നീളുന്ന ക്ലാഡിങ്ങ്, ബ്ലാക്ക് ബി-പില്ലര്‍, വീതി കുറഞ്ഞ റിയര്‍വ്യു മിറര്‍, ക്രോം ഫ്രെയിമുകളുള്ള വിന്‍ഡോ, ക്രോം റൂഫ് റെയില്‍, 19 ഇഞ്ച് അലോയി വീലുകള്‍ എന്നിവയാണ് വശങ്ങളിലെ കാഴ്ച. ഡ്യുവല്‍ ടോണ്‍ ബമ്പറും, എല്‍ഇഡി ലൈറ്റ് സ്ട്രിപ്പ്, നേര്‍ത്ത ടെയ്ല്‍ ലാമ്പ് എന്നിവയാണ് പിന്‍ഭാഗത്തെ അലങ്കരിക്കുന്നത്. 

ആഡംബരം നിഴലിക്കുന്ന ഇന്റീരിയറാണ് ഈ വാഹനത്തിലുള്ളത്. ഓറഞ്ച് നിറമാണ് അകത്തളത്തെ നിറം. 12.3 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ത്രീ സ്‌പോക്ക് സ്റ്റീയറിങ് വീല്‍, കോക്പിറ്റ് മാതൃകയിലുള്ള സെന്റര്‍ കണ്‍സോള്‍ എന്നിവയാണ് ഇന്റീരിയറിന് ആഡംബര ഭാവം നല്‍കുന്നത്.

കാര്‍ആന്‍ഡ് ബൈക്ക് എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വിനായക്, ഓട്ടോ ടുഡേ എഡിറ്റര്‍ യോഗേന്ദ്ര പ്രതാപ്, ടോപ് ഗിയര്‍ ഇന്ത്യ മുന്‍ എഡിറ്റര്‍ ഗിരീഷ് കര്‍ക്കെറ, കാര്‍ആന്‍ഡ് ബൈക്കിലെ അമേയ നായിക്, കിംഗ്ഷുക് ദത്ത എന്നിവരുള്‍പ്പെട്ട സംഘമായിരുന്നു ജൂറിയില്‍. 

Follow Us:
Download App:
  • android
  • ios