Asianet News MalayalamAsianet News Malayalam

വാങ്ങാതെ തന്നെ സ്വന്തമാക്കാം; കിടിലന്‍ പദ്ധതിയുമായി ഈ വണ്ടിക്കമ്പനി!

വാഹനങ്ങള്‍ കുറഞ്ഞ വാടകയ്ക്ക് ലഭ്യമാക്കാനൊരുങ്ങി ഈ വണ്ടിക്കമ്പനിയും 

Skoda India begins monthly rental program named Clever Lease for car leasing
Author
Mumbai, First Published Nov 11, 2020, 9:08 AM IST

പുതിയ വാഹന ലീസിങ്ങ് പദ്ധതിയുമായി സ്‍കോഡ ഇന്ത്യ എത്തുന്നതായി റിപ്പോര്‍ട്ട്. ക്ലെവര്‍ ലീസ് എന്ന പേരിട്ട പദ്ധതിയില്‍ പ്രീമിയം വാഹനങ്ങള്‍ കുറഞ്ഞ വാടകയ്ക്ക് ലഭ്യമാക്കാനൊരുങ്ങുകയാണ് സ്‌കോഡ ഇന്ത്യ എന്ന് ഫിനാന്‍ഷ്യല്‍ എക്സ്‍പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

Skoda India begins monthly rental program named Clever Lease for car leasing

ഒറിക്‌സ് ഓട്ടോ ഇന്‍ഫ്രാസ്‌ടെക്ചറുമായി സഹകരിച്ചാണ് സ്‌കോഡ ഇന്ത്യ ക്ലെവര്‍ ലീസിങ്ങ് പദ്ധതി ഒരുക്കുന്നത്.  ഈ പദ്ധതിയിലൂടെ സ്‌കോഡ റാപ്പിഡ്, സൂപ്പര്‍ബ് തുടങ്ങിയ വാഹനങ്ങള്‍ വാടകയ്ക്ക് ലഭ്യമാക്കുമെന്നാണ് റിപ്പോര്‍ട്ട്. 24 മാസം, 36 മാസം, 48 മാസം, 60 മാസം എന്നിങ്ങനെയുള്ള കാലയളവുകളിലേക്ക് വാഹനം വാടകയ്ക്ക് എടുക്കാം. പ്രതിമാസ വാടകയായി ഏറ്റവും കുറഞ്ഞത് 22,580 രൂപയാണ്  ഈടാക്കുന്നത്. 

Skoda India begins monthly rental program named Clever Lease for car leasing

ദില്ലി, മുംബൈ, പുനെ, അഹമ്മദാബാദ്, കൊല്‍ക്കത്ത, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നീ നഗരങ്ങളിലാണ് ക്ലെവര്‍ ലീസിങ്ങിന്റെ ആദ്യഘട്ടം നടപ്പിലാക്കുക. പിന്നീട് കൂടുതല്‍ നഗരങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കുമെന്നാണ് സ്‌കോഡ ഇന്ത്യ അറിയിച്ചിരിക്കുന്നത്. 

സ്വകാര്യ-പൊതുമേഖല സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെ ലക്ഷ്യമാക്കിയാണ് സ്‌കോഡയുടെ ഈ കാര്‍ ലീസിങ്ങ് പദ്ധതി. ഈ സംവിധാനത്തിലൂടെ റോഡ് ടാക്‌സ്, ഇന്‍ഷുറന്‍സ്, മെയിന്റനന്‍സ് തുടങ്ങിയ ചെലവുകള്‍ ഉപഭോക്താക്കള്‍ക്ക് വഹിക്കേണ്ടതില്ല. വാഹനം ലഭിക്കുന്നതിന് ആദ്യം പണം നല്‍കേണ്ടതില്ലെന്നതും ഈ പദ്ധതിയുടെ മേന്മയാണ്.

Skoda India begins monthly rental program named Clever Lease for car leasing

ലോകമെമ്പാടുമുള്ള വാഹന മേഖലയിലെ മാറ്റം സ്‌കോഡയും ഉള്‍ക്കൊള്ളുകയാണെന്നും ഇതിന്റെ ഭാഗമായി ഇന്ത്യയിലെ ഉപഭോക്താക്കളുടെ മാറി വരുന്ന ആവശ്യങ്ങള്‍ നിറവേറ്റാന്‍ കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും ഇതിന്റെ ഭാഗമായാണ് വാഹനം വാടകയ്ക്ക് നല്‍കുന്ന പദ്ധതി ഒരുക്കുന്നതെന്നും സ്‌കോഡ ഇന്ത്യ ബ്രാന്റ് ഡയറക്ടര്‍ സാക് ഹോളിസ് വ്യക്തമാക്കി.  

Follow Us:
Download App:
  • android
  • ios