Asianet News MalayalamAsianet News Malayalam

സ്‌കോഡ കോഡിയാക്ക് ഫേസ്‌ലിഫ്റ്റ് ഉടനെത്തും

വിപണിയില്‍ അവതരിപ്പിച്ചശേഷം ഇതാദ്യമായാണ് കോഡിയാക്കിന് ഇത്രയും പ്രധാനപ്പെട്ട പരിഷ്‌കാരങ്ങള്‍ ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍

Skoda Kodiaq Facelift Official sketches released
Author
Mumbai, First Published Apr 6, 2021, 3:36 PM IST

\ചെക്ക് ആഡംബര വാഹന നിര്‍മ്മാതാക്കളായ സ്‍കോഡയുടെ പരിഷ്‍കരിച്ച കോഡിയാക്ക് എസ്‌യുവി വിപണിയിലേക്ക് എത്താനൊരുങ്ങുകയാണ്. അവതരണത്തിനു മുന്നോടിയായി വാഹനത്തിന്‍റെ രൂപകല്‍പ്പന സംബന്ധിച്ച രേഖാചിത്രങ്ങള്‍ കമ്പനി പുറത്തുവിട്ടതായി കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിപണിയില്‍ അവതരിപ്പിച്ചശേഷം ഇതാദ്യമായാണ് കോഡിയാക്കിന് ഇത്രയും പ്രധാനപ്പെട്ട പരിഷ്‌കാരങ്ങള്‍ ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.  വാഹനത്തെ ഈ മാസം 13 ന് ആഗോളതലത്തില്‍ അനാവരണം ചെയ്യും.  

രേഖാചിത്രങ്ങളിള്‍ അനുസരിച്ച് പരിഷ്‌കരിച്ച ബോണറ്റ് ഡിസൈന്‍, കൂടുതല്‍ നിവര്‍ന്ന ഗ്രില്‍, നടുവില്‍ വീതിയേറിയ എയര്‍ ഇന്‍ടേക്ക് സഹിതം റീസ്‌റ്റൈല്‍ ചെയ്ത മുന്നിലെ ബംപര്‍ തുടങ്ങിയവ വ്യക്തമാണ്. ഹെഡ്‌ലൈറ്റുകള്‍ പഴയ മോഡലിനേക്കാള്‍ വണ്ണം കുറഞ്ഞതായിരിക്കും. ഫോഗ് ലൈറ്റുകള്‍ അല്‍പ്പം താഴെയായിരിക്കും. ടെയ്ല്‍ ലൈറ്റുകളുടെ രൂപകല്‍പ്പനയും മെലിഞ്ഞതാണ്. കുശാക്കില്‍ കണ്ടതുപോലെ സ്‌കോഡയുടെ പുതിയ സവിശേഷ ക്രിസ്റ്റലിന്‍ പാറ്റേണ്‍ ലഭിച്ചതാണ് ടെയ്ല്‍ ലൈറ്റുകള്‍. എല്‍ഇഡി ഹെഡ്‌ലാംപുകള്‍, പുതിയ അലോയ് വീലുകള്‍, വ്യത്യസ്ത അപോള്‍സ്റ്ററി എന്നിവ പ്രതീക്ഷിക്കുന്നു.

ഇന്ത്യയില്‍ ബിഎസ് 6 പാലിക്കുന്ന 2.0 ലിറ്റര്‍, 4 സിലിണ്ടര്‍ ടിഎസ്‌ഐ ടര്‍ബോ പെട്രോള്‍ എന്‍ജിനായിരിക്കും പുത്തന്‍ സ്‌കോഡ കോഡിയാക്കിന്‍റെ ഹൃദയം. ഈ എഞ്ചിന്‍ 190 എച്ച്പി കരുത്തും 320 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. ഏഴ് സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സായിരിക്കും ട്രാന്‍സ്‍മിഷന്‍. ഫോര്‍ വീല്‍ ഡ്രൈവ് സംവിധാനം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. 2021 മൂന്നാം പാദത്തില്‍ (ജൂലൈ സെപ്റ്റംബര്‍) സ്‌കോഡ കോഡിയാക്ക് ഫേസ്‌ലിഫ്റ്റ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് സ്‌കോഡ ഓട്ടോ ഇന്ത്യ വില്‍പ്പന, സേവന, വിപണന വിഭാഗം ഡയറക്റ്റര്‍ സാക്ക് ഹോളിസ് പറഞ്ഞു.

ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍ ഓള്‍സ്‌പേസ്, ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോഡ് എന്‍ഡവര്‍, മഹീന്ദ്ര അല്‍ട്ടുറാസ് ജി4, എംജി ഗ്ലോസ്റ്റര്‍ തുടങ്ങിവയായിരിക്കും സ്‌കോഡ കോഡിയാക്കിന്റെ ഇന്ത്യയിലെ എതിരാളികള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.

Follow Us:
Download App:
  • android
  • ios