Asianet News MalayalamAsianet News Malayalam

'ചക്രവര്‍ത്തി'യുടെ നിര്‍മ്മാണം തുടങ്ങി സ്‍കോഡ!

രാജ്യത്തെ വാഹന പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന കുഷാഖിന്റെ ഇന്ത്യയിലെ നിര്‍മ്മാണം കമ്പനി ആരംഭിച്ചതായി ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു

Skoda Kushaq India production begins
Author
Mumbai, First Published Jun 10, 2021, 10:11 AM IST

ചെക്ക് ആഡംബര വാഹന നിര്‍മ്മാതാക്കളായ സ്‌കോഡയുടെ കോംപാക്ട് എസ്‍യുവി കുഷാഖ് ഈ മാര്‍ച്ചിലാണ് അവതരിപ്പിക്കുന്നത്. ഇന്ത്യ 2.0 പ്രോജക്‌ടിന്റെ ഭാഗമായി സ്‌കോഡ ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ആദ്യത്തെ കാറാണ്‌ കുഷാഖ്‌. രാജ്യത്തെ വാഹന പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന കുഷാഖിന്റെ ഇന്ത്യയിലെ നിര്‍മ്മാണം കമ്പനി ആരംഭിച്ചതായി ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ പൂനെയിലെ ചകാന്‍ പ്ലാന്‍റിലാണ് ഈ വാഹനം നിര്‍മിക്കുന്നത്. നിര്‍മാണം പൂര്‍ത്തിയാകുന്നതിന് അനുസരിച്ച് ഈ മാസം അവസാനത്തോടെ കുഷാഖിന്‍റെ അവതരണം ഉണ്ടാകുമെന്നും. ഏകദേശം 10 ലക്ഷം മുതൽ 16 ലക്ഷം വരെയാവും സ്കോഡ കുഷാഖിന്റെ എക്‌സ്-ഷോറൂം വില എന്നാണ് റിപ്പോര്‍ട്ടുകള്‍. ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, എംജി ഹെക്ടർ, ടാറ്റ ഹാരിയർ തുടങ്ങിയ എസ്‌യുവികളായിരിക്കും കുഷാഖിന്‍റെ എതിരാളികള്‍.

ഇന്ത്യ 2.0 പ്രോജക്‌ടിന്റെ ഭാഗമായി സ്‌കോഡ ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ആദ്യത്തെ കാറാണ്‌ കുഷാഖ്‌. സ്‌മാര്‍ട്ട്‌ഫോണ്‍ ഇന്റഗ്രേഷന്‍ സാധ്യമാകുന്ന രണ്ട്‌ ആധുനിക ഇന്‍ഫോടെയ്‌ന്‍മെന്റ്‌ സംവിധാനങ്ങള്‍, രണ്ട്‌ പെട്രോള്‍ എന്‍ജിനുകള്‍, ശ്രദ്ധേയമായ ഡിസൈന്‍, ഉയര്‍ന്ന നിലവാരത്തിലുള്ള സൗകര്യങ്ങള്‍, നിരവധി സുരക്ഷാ സവിശേഷതകള്‍ എന്നിവയാണ്‌ സ്‌കോഡ കുഷാഖിന്റെ പ്രത്യേകതകള്‍. 

ആറ്‌ സ്‌പീഡ്‌ മാനുവല്‍ ഗിയര്‍ബോക്‌സ്, ആറ്‌ സ്‌പീഡ്‌ ഓട്ടോമാറ്റിക്‌ ട്രാന്‍സ്‌മിഷന്‍, ഏഴ്‌ സ്‌പീഡ്‌ ഡി.എസ്‌.ജി ട്രാന്‍സ്‌മിഷന്‍ ഓപ്‌ഷനുകളും കുഷാഖിനുണ്ട്‌. ജൂലൈ മുതലാണ്‌ കുഷാഖ്‌ വിപണിയില്‍ ലഭ്യമാകുക. ജൂണ്‍ മുതല്‍ ബുക്ക്‌ ചെയ്യാം. ഇന്ത്യയിലെ വികസനവും ഉല്‍പാദനവും സംബന്ധിച്ച്‌ 95 ശതമാനം പ്രാദേശികവല്‍ക്കരണ നില കൈവരിക്കാന്‍ സ്‌കോഡ അതിന്റെ പൂനെ പ്ലാന്റില്‍ ഒരു പുതിയ എം.ക്യു.ബി. ഉത്‌പാദന ലൈന്‍ സ്‌ഥാപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

2020 ദില്ലി ഓട്ടോ എക്സ്പോയിലും ഫോക്സ്‌വാഗൺ ഗ്രൂപ്പ് നൈറ്റിലും സ്കോഡ അവതരിപ്പിച്ച വിഷൻ ഇൻ (Vision IN) കൺസെപ്റ്റ് അടിസ്ഥാനപ്പെടുത്തിയ എസ്‌യുവിയാണ് കുഷാഖ്. ആക്റ്റീവ്, അംബീഷൻ, സ്റ്റൈൽ എന്നിങ്ങനെ മൂന്ന് പതിപ്പുകളിൽ ആണ് സ്കോഡ കുഷാഖ് വില്പനക്കെത്തുക. രണ്ട് ടർബോ പെട്രോൾ എൻജിൻ ഓപ്ഷനുകളാണ് കുഷാഖിന്. 113 ബിഎച്ച്പി പവർ നിർമ്മിക്കുന്ന 1.0 ലിറ്റർ, 3 സിലിണ്ടർ ടർബോ-പെട്രോൾ എൻജിൻ 6-സ്പീഡ് മാന്വൽ, ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിങ്ങനെ രണ്ട് ഗിയർബോക്‌സ് ഓപ്ഷനൊപ്പം ലഭിക്കും. 147 ബിഎച്ച്പി പവർ നിർമിക്കുന്ന, 1.5-ലിറ്റർ ടർബോ-പെട്രോൾ നാല് സിലിണ്ടർ എൻജിൻ 6-സ്പീഡ് മാന്വൽ, 7-സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുകളിൽ ലഭിക്കും.

നേർത്ത ക്രോം ബാർ വേർതിരിക്കുന്ന ലേയേർഡ് ഡാഷ്‌ബോർഡ് ആണ് കുഷാഖിന്. ഫ്രീ-സ്റ്റാൻഡിംഗ് 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ആണ് ഡാഷ്ബോർഡിൽ ആകർഷണം. ആപ്പിൾ കാർപ്ലേയ്, ആൻഡ്രോയിഡ് ഓട്ടോ, വയർലെസ്സ് മിറർലിങ്ക് കണക്ടിവിറ്റി എന്നിവ ഈ ഡിസ്‌പ്ലേയ്ക്കുണ്ട്. വെന്റിലേറ്റഡ് മുൻനിര സീറ്റുകൾ, പുറകിലേക്ക് എസി വെന്റുകൾ, എംഐഡി ഇൻസ്ട്രുമെന്റ് കൺസോൾ, ക്രൂയിസ് കൺട്രോൾ, ആംബിയന്റ് ലൈറ്റിംഗ്, സെവൻ സ്പീക്കർ മ്യൂസിക് സിസ്റ്റം എന്നിങ്ങനെ ഫീച്ചറുകളുടെ നീണ്ട നിര തന്നെയുണ്ട് വാഹനത്തില്‍. 

2021 ജനുവരിയിലാണ് സ്കോഡ പുതിയ എസ്‌യുവിയ്ക്ക് കുഷാഖ് എന്ന് പേര് ഉറപ്പിച്ചത്. കോസ്‍മിക്ക്, ക്ലിക്ക് എന്നീ പേരുകളാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ ഇന്ത്യയ്ക്കായുള്ള എസ്‌യുവിയ്ക്ക് ഒരു ഇന്ത്യൻ തനിമയുള്ള പേര് നൽകണമെന്ന് ഒടുവില്‍ സ്‍കോഡ തീരുമാനിക്കുകയായിരുന്നു. സംസ്‍കൃതത്തിലെ കുഷാക് എന്ന വാക്കാണ് ഈ പേരിന് ആധാരം. രാജാവ്, ചക്രവർത്തി എന്നൊക്കെയാണ് ഈ പേരിന്‍റെ അർത്ഥം. കാമിക്ക്, കോഡിയാക്ക്, കാറോക്ക് എന്നിങ്ങനെ സ്കോഡയുടെ എസ്‌യുവി മോഡലുകളുമായി യോജിച്ചു പോകുന്ന വിധമുള്ള പേരാണ് കുഷാഖ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios