Asianet News MalayalamAsianet News Malayalam

സ്‌കോഡ കുഷാഖ് മാര്‍ച്ചിലെത്തും

വാഹനത്തിന്‍റെ ആഗോള അവതരണം മാര്‍ച്ചില്‍ ഇന്ത്യയില്‍ നടക്കും എന്ന് കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.

Skoda Kushaq Launch Follow Up
Author
Mumbai, First Published Feb 1, 2021, 2:35 PM IST
  • Facebook
  • Twitter
  • Whatsapp

ചെക്ക് ആഡംബര വാഹന നിര്‍മ്മാതാക്കളായ സ്‌കോഡയുടെ പുതിയ മിഡ്-സൈസ് എസ്.യു.വി കുഷാഖ് എത്താനൊരുങ്ങുകയാണ്. വാഹനത്തിന്‍റെ ആഗോള അവതരണം മാര്‍ച്ചില്‍ ഇന്ത്യയില്‍ നടക്കും എന്ന് കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. 2020 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് വിഷന്‍-ഇന്‍ എന്ന പേരില്‍ ഈ മിഡ്-സൈസ് എസ്.യു.വിയുടെ കണ്‍സെപ്റ്റ് സ്‌കോഡ അവതരിപ്പിച്ചത്. എന്നാല്‍, അടുത്തിടെയാണ് ഈ എസ്.യു.വിയുടെ പേര് കുഷാക്ക് എന്നായിരിക്കുമെന്ന് സ്‌കോഡ ഓട്ടോ അറിയിച്ചത്. 

ഈ വാഹനത്തിന്റെ പേറ്റന്റ് ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. കണ്‍സെപ്റ്റ് മോഡലില്‍നിന്ന് കാര്യമായ മാറ്റം വരുത്താതെയാണ് പ്രൊഡക്ഷന്‍ റെഡി കണ്‍സെപ്റ്റ് ചിത്രങ്ങള്‍ എത്തിയത്. ഈ വാഹനത്തിന് ക്ലിക്ക് എന്ന പേരിനായി പേറ്റന്റ് അപേക്ഷ സമര്‍പ്പിച്ചതായും മുമ്പ് വാര്‍ത്തകള്‍ വന്നിരുന്നു. സ്‌കോഡയുടെ ഇന്ത്യ 2.0 പദ്ധതിയുടെ കീഴില്‍ ആദ്യമായി ഇന്ത്യയിലെത്തിക്കുന്ന വാഹനമാണ് ഇത്.

ഫോക്സ് വാഗൻ MQB A0 IN പ്ലാറ്റ്ഫോമിലാണ് കുഷാക്ക് അഥവാ വിഷൻ ഐഎൻ എത്തുക. റീസൈക്കിൾഡ് പ്ലാസ്റ്റിക് ഉപയോഗിച്ച് റൂഫ് ലൈൻ തുടങ്ങി പ്രകൃതിയോട് ഇണങ്ങിയ നിർമാണരീതികൾ ഉള്ള വിഷൻ ഐഎൻ നാലുപേർക്കു സഞ്ചരിക്കാവുന്ന ചെറു എസ് യുവിയാണ്. സ്‌കോഡയുടെ MQB AO IN  പ്ലാറ്റ്‌ഫോമില്‍ മിഡ് സൈസ് ഫാമിലി എസ്‌യുവിയായാണ് വിഷന്‍ ഇന്‍ എത്തുന്നത്. 

148 ബിഎച്ച്പി പവര്‍ ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ ടിഎസ്‌ഐ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുക. ആറ് സ്പീഡ് മാനുവല്‍ ഏഴ് സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ഇതില്‍ നല്‍കും. 4256 എംഎം നീളവും 2671 എംഎം വീല്‍ബേസുമാണ് ഈ വാഹനത്തിനുള്ളത്.

സ്‌കോഡ പുറത്തിറക്കിയിട്ടുള്ള കാമിക് എസ്‌യുവിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഡിസൈനാണ് വിഷന്‍ ഇന്നിനുള്ളത്. സ്‌കോഡ സിഗ്നേച്ചര്‍ ഗ്രില്ല്, ട്വിന്‍ പോഡ് എല്‍ഇഡി ഹെഡ്‌ലാമ്പ്, ഇതിന് തൊട്ടുതാഴെയായി ഫോഗ്‌ലാമ്പ്, ഡ്യുവല്‍ ടോണ്‍ ബമ്പര്‍, സ്‌കിഡ് പ്ലേറ്റ് എന്നിവയാണ് മുന്‍വശത്തുള്ളത്. 

വാഹനത്തിന് ചുറ്റിലും നീളുന്ന ക്ലാഡിങ്ങ്, ബ്ലാക്ക് ബി-പില്ലര്‍, വീതി കുറഞ്ഞ റിയര്‍വ്യു മിറര്‍, ക്രോം ഫ്രെയിമുകളുള്ള വിന്‍ഡോ, ക്രോം റൂഫ് റെയില്‍, 19 ഇഞ്ച് അലോയി വീലുകള്‍ എന്നിവയാണ് വശങ്ങളിലെ കാഴ്ച. ഡ്യുവല്‍ ടോണ്‍ ബമ്പറും, എല്‍ഇഡി ലൈറ്റ് സ്ട്രിപ്പ്, നേര്‍ത്ത ടെയ്ല്‍ ലാമ്പ് എന്നിവയാണ് പിന്‍ഭാഗത്തെ അലങ്കരിക്കുന്നത്. 

ആഡംബരം നിറഞ്ഞ ഇന്റീരിയറാണ് ഈ വാഹനത്തില്‍. ഓറഞ്ച് നിറമാണ് അകത്തളത്തെ നിറം. 12.3 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ത്രീ സ്‌പോക്ക് സ്റ്റീയറിങ് വീല്‍, കോക്പിറ്റ് മാതൃകയിലുള്ള സെന്റര്‍ കണ്‍സോള്‍ എന്നിവ ഇന്റീരിയറിന് ആഡംബര ഭാവം നല്‍കും. വാഹനത്തിന്‍റെ വില പത്ത് ലക്ഷം രൂപയിലായിരിക്കും ആരംഭിക്കുക എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, നിസാന്‍ കിക്‌സ് എന്നീ വാഹനങ്ങളാകും കുഷാക്കിന്‍റെ എതിരാളികള്‍.

Follow Us:
Download App:
  • android
  • ios