Asianet News Malayalam

സ്‌കോഡ കുഷാഖ്‌ എത്തി

ചെക്ക് ആഡംബര വാഹന നിര്‍മ്മാതാക്കളായ സ്‌കോഡയുടെ കോംപാക്ട് എസ്‍യുവി കുഷാഖ് വിപണിയില്‍

Skoda Kushaq Launch
Author
Mumbai, First Published Mar 25, 2021, 3:18 PM IST
  • Facebook
  • Twitter
  • Whatsapp

ചെക്ക് ആഡംബര വാഹന നിര്‍മ്മാതാക്കളായ സ്‌കോഡയുടെ കോംപാക്ട് എസ്‍യുവി കുഷാഖ് വിപണിയില്‍ അവതരിപ്പിച്ചു. ഇന്ത്യ 2.0 പ്രോജക്‌ടിന്റെ ഭാഗമായി സ്‌കോഡ ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ആദ്യത്തെ കാറാണ്‌ കുഷാഖ്‌. സ്‌മാര്‍ട്ട്‌ഫോണ്‍ ഇന്റഗ്രേഷന്‍ സാധ്യമാകുന്ന രണ്ട്‌ ആധുനിക ഇന്‍ഫോടെയ്‌ന്‍മെന്റ്‌ സംവിധാനങ്ങള്‍, രണ്ട്‌ പെട്രോള്‍ എന്‍ജിനുകള്‍, ശ്രദ്ധേയമായ ഡിസൈന്‍, ഉയര്‍ന്ന നിലവാരത്തിലുള്ള സൗകര്യങ്ങള്‍, നിരവധി സുരക്ഷാ സവിശേഷതകള്‍ എന്നിവയാണ്‌ സ്‌കോഡ കുഷാഖിന്റെ പ്രത്യേകതകള്‍. 

ആറ്‌ സ്‌പീഡ്‌ മാനുവല്‍ ഗിയര്‍ബോക്‌സ്, ആറ്‌ സ്‌പീഡ്‌ ഓട്ടോമാറ്റിക്‌ ട്രാന്‍സ്‌മിഷന്‍, ഏഴ്‌ സ്‌പീഡ്‌ ഡി.എസ്‌.ജി ട്രാന്‍സ്‌മിഷന്‍ ഓപ്‌ഷനുകളും കുഷാഖിനുണ്ട്‌. ജൂലൈ മുതലാണ്‌ കുഷാഖ്‌ വിപണിയില്‍ ലഭ്യമാകുക. ജൂണ്‍ മുതല്‍ ബുക്ക്‌ ചെയ്യാം. ഇന്ത്യയിലെ വികസനവും ഉല്‍പാദനവും സംബന്ധിച്ച്‌ 95 ശതമാനം പ്രാദേശികവല്‍ക്കരണ നില കൈവരിക്കാന്‍ സ്‌കോഡ അതിന്റെ പൂനെ പ്ലാന്റില്‍ ഒരു പുതിയ എം.ക്യു.ബി. ഉത്‌പാദന ലൈന്‍ സ്‌ഥാപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

2020 ദില്ലി ഓട്ടോ എക്സ്പോയിലും ഫോക്സ്‌വാഗൺ ഗ്രൂപ്പ് നൈറ്റിലും സ്കോഡ അവതരിപ്പിച്ച വിഷൻ ഇൻ (Vision IN) കൺസെപ്റ്റ് അടിസ്ഥാനപ്പെടുത്തിയ എസ്‌യുവിയാണ് കുഷാഖ്. 2021 ജനുവരിയിലാണ് സ്കോഡ പുതിയ എസ്‌യുവിയ്ക്ക് കുഷാഖ് എന്ന് പേര് ഉറപ്പിച്ചത്. കോസ്‍മിക്ക്, ക്ലിക്ക് എന്നീ പേരുകളാണ് ആദ്യം തീരുമാനിച്ചിരുന്നത്, എന്നാൽ ഇന്ത്യയ്ക്കായുള്ള എസ്‌യുവിയ്ക്ക് ഒരു ഇന്ത്യൻ തനിമയുള്ള പേര് നൽകണമെന്ന് സ്കോഡ തീരുമാനിച്ചു. സംസ്കൃതത്തിലെ കുഷാക് എന്ന വാക്കാണ് ഈ പേരിന് ആധാരം, അർഥം രാജാവ്, ചക്രവർത്തി എന്നൊക്കെ. കാമിക്ക്, കോഡിയാക്ക്, കാറോക്ക് എന്നിങ്ങനെ സ്കോഡയുടെ എസ്‌യുവി മോഡലുകളുമായി യോജിച്ചു പോകുന്ന വിധമുള്ള പേരാണ് കുഷാഖ്.

Follow Us:
Download App:
  • android
  • ios