Asianet News MalayalamAsianet News Malayalam

കുഷാഖിനെ പരിഷ്‍കരിച്ച് സ്‍കോഡ

കുഷാഖ് എസ്‌യുവിയുടെ ടോപ്പ്-എൻഡ് സ്റ്റൈൽ ഓട്ടോമാറ്റിക് വേരിയന്റുകൾ അപ്‌ഡേറ്റുചെയ്‌തി സ്കോഡ ഇന്ത്യ

Skoda Kushaq Updated
Author
Mumbai, First Published Sep 21, 2021, 11:43 PM IST

കുഷാഖ് എസ്‌യുവിയുടെ ടോപ്പ്-എൻഡ് സ്റ്റൈൽ ഓട്ടോമാറ്റിക് വേരിയന്റുകൾ അപ്‌ഡേറ്റുചെയ്‌തി സ്കോഡ ഇന്ത്യ. പുതിയ പരിഷ്‍കരണങ്ങൾക്കൊപ്പം മുമ്പ് വാഗ്‍ദാനം ചെയ്‍തിരുന്ന രണ്ട് എണ്ണത്തിൽ നിന്ന് വ്യത്യസ്‍തമായി ഇപ്പോൾ ആറ് എയർബാഗുകളും, അതോടൊപ്പം ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റവും (TPMS) ഉൾപ്പെടെയുള്ള ചില അധിക സുരക്ഷാ സാങ്കേതികവിദ്യകൾ അവതരിപ്പിക്കുന്നു. 1.0 ലിറ്റർ TSI, 1.5-ലിറ്റർ TSI ഓട്ടോമാറ്റിക് സ്റ്റൈൽ വേരിയന്റുകൾക്ക് ഈ പുതിയ സുരക്ഷാ സവിശേഷതകൾ ലഭിക്കും. 

ഈ അപ്പ്ഡേറ്റുകൾ മോഡലുകളുടെ വില വർധനവിനും കാരണമായി. സ്കോഡ ഈ രണ്ട് വേരിയന്റുകളുടെയും വില 40,000 രൂപയോളം വർധിപ്പിച്ചു. ഇതിനർത്ഥം സ്റ്റൈൽ 1.0 ലിറ്റർ TSI ഓട്ടോമാറ്റിക് വേരിയന്റ് ഇപ്പോൾ 16.20 ലക്ഷം രൂപയ്ക്കാണ് വൽപ്പനയ്ക്കെത്തുന്നത് എന്നാണ്. അതേസമയം റേഞ്ച്-ടോപ്പിംഗ് സ്റ്റൈൽ 1.5 ലിറ്റർ TSI DSG -ക്ക് 18 ലക്ഷം രൂപയാണ് എക്സ് ഷോറൂംവില. 

കുഷാഖിന്റെ മുൻനിര ഓട്ടോമാറ്റിക് വേരിയന്റുകൾ പോലും മുമ്പ് രണ്ട് എയർബാഗുകൾ മാത്രമേ വാഗ്ദാനം ചെയ്തിരുന്നുള്ളൂ, അതോടൊപ്പം TPMS -ഉം ലഭ്യമായിരുന്നില്ല. എന്നാൽ മാനുവൽ വേരിയന്റുകൾക്ക് ഈ രണ്ട് സുരക്ഷാ സവിശേഷതകൾ ലഭിച്ചിരുന്നതിനാൽ ഉപഭോക്തൃ ഫീഡ്‌ബാക്ക് ലഭിച്ചതിന് പിന്നാലെ തന്നെ സ്കോഡ ഈ മാറ്റങ്ങൾ വരുത്തി.

ABS വിത്ത് EBD, TCS, റിയർ പാർക്കിംഗ് ക്യാമറ, മൾട്ടി-കോളീഷൻ ബ്രേക്കിംഗ് സിസ്റ്റം, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഹിൽ ഹോൾഡ് കൺട്രോൾ, ആന്റി-സ്ലിപ്പ് റെഗുലേഷൻ, മോട്ടോർ സ്ലിപ്പ് റെഗുലേഷൻ, ബ്രേക്ക് ഡിസ്ക് വൈപ്പിംഗ്, റോൾ ഓവർ പ്രൊട്ടക്ഷൻ, ഇലക്ട്രോണിക് ഡിഫറൻഷ്യൽ ലോക്കിംഗ് സിസ്റ്റം, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ എന്നിവയാണ് എസ്‌യുവിയിൽ നിർമ്മാതാക്കൾ ഓഫർ ചെയ്യുന്ന മറ്റ് സേഫ്റ്റി ഫീച്ചറുകൾ.

ചെക്ക് ആഡംബര വാഹന നിര്‍മ്മാതാക്കളായ സ്‌കോഡയുടെ കോംപാക്ട് എസ്‍യുവി ആയ കുഷാഖ് 2021 ജൂലൈയിലാണ് ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. ഏറെക്കാലത്തെ കാത്തിരിപ്പുകള്‍ക്കൊടുവിലാണ് കൊറിയൻ ആധിപത്യമുള്ള മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലേക്ക് യൂറോപ്പിന്റെ കരുത്ത് കാട്ടാൻ കുഷാഖ് എത്തിയത്. 

രണ്ട് എന്‍ജിന്‍ ഓപ്ഷനൊപ്പം ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷനില്‍ ആക്ടീവ്, അംബീഷന്‍, സ്റ്റൈല്‍ എന്നീ മൂന്ന് വേരിയന്റുകളില്‍ എത്തുന്ന കുഷാഖിന് 10.49 ലക്ഷം രൂപ മുതല്‍ 17.59 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറും വില. 95 ശതമാനവും പ്രാദേശികമായി നിര്‍മിച്ചതിനാലാണ് കുഷാക്കിനെ ഈ ശ്രേണിയില്‍ തന്നെ ഇത്രയും കുറഞ്ഞ വിലയ്ക്ക് വിപണിയില്‍ എത്തിക്കാന്‍ സാധിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഇന്ത്യ 2.0 പ്രോജക്‌ടിന്റെ ഭാഗമായി സ്‌കോഡ ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ആദ്യത്തെ കാറാണ്‌ കുഷാഖ്‌.  സംസ്‍കൃതത്തിലെ കുഷാക് എന്ന വാക്കാണ് ഈ പേരിന് ആധാരം. രാജാവ്, ചക്രവർത്തി എന്നൊക്കെയാണ് ഈ പേരിന്‍റെ അർത്ഥം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios