Asianet News MalayalamAsianet News Malayalam

റാപ്പിഡ് സിഎന്‍ജി പതിപ്പ് എത്തില്ലെന്ന് സ്‌കോഡ ഇന്ത്യ

റാപ്പിഡിന്റെ സി.എന്‍.ജി പതിപ്പ് ഇന്ത്യയിലേക്ക് എത്തുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സി.എന്‍.ജി. റാപ്പിഡിന്റെ പരീക്ഷണയോട്ടം സ്‌കോഡ ആരംഭിച്ചതായും വാര്‍ത്തകള്‍ വന്നിരുന്നു

Skoda Rapid CNG Plans Cancelled
Author
Mumbai, First Published Jul 31, 2021, 8:34 PM IST

ചെക്ക് ആഡംബര വാഹന നിര്‍മാതാക്കളായ സ്‌കോഡയുടെ റാപ്പിഡ് സെഡാന്‍ ഇന്ത്യയില്‍ മികച്ച സ്വീകാര്യത ലഭിച്ച മോഡലാണ്.  നിലവില്‍ പെട്രോള്‍ എന്‍ജിനിൽ മാത്രമായിരുന്നു സ്‌കോഡ റാപ്പിഡ് വിപണിയിൽ ഉള്ളത്. റാപ്പിഡിന്റെ സി.എന്‍.ജി പതിപ്പ് ഇന്ത്യയിലേക്ക് എത്തുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സി.എന്‍.ജി. റാപ്പിഡിന്റെ പരീക്ഷണയോട്ടം സ്‌കോഡ ആരംഭിച്ചതായും വാര്‍ത്തകള്‍ വന്നിരുന്നു. 

എന്നാൽ സ്കോഡ റാപ്പിഡ് സി.എന്‍.ജി. പതിപ്പ് പുറത്തിറക്കുമെന്നുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സ്‌കോഡ മേധാവി തന്നെ ഇക്കാര്യം സ്ഥിരീകരിച്ചതായി റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്‌കോഡ ഇന്ത്യയുടെ മേധാവിയായ സാക് ഹോളിസ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. റാപ്പിഡിന്റെ സിഎന്‍ജി പതിപ്പ് ഇന്തയയില്‍ എത്തിക്കാനുള്ള പദ്ധതി ഇല്ലെന്നാണ് അദ്ദേഹം പറയുന്നത്. മാത്രമല്ല, സ്‌കോഡയില്‍ നിന്ന് ഒരു സി.എന്‍.ജി. മോഡലും പുറത്തിറക്കുന്ന പദ്ധതി ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. 

2021 മാര്‍ച്ചില്‍ ഇന്ത്യയില്‍ റാപ്പിഡ് സിഎന്‍ജി മോഡലിന്റെ പ്രോട്ടോടൈപ്പ് പരീക്ഷണത്തിന് എത്തിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാൽ, ഈ പദ്ധതി ഉപേക്ഷിക്കാനുള്ള കാരണങ്ങള്‍ കമ്പനി വ്യക്തമാക്കിയിട്ടില്ല.

1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടി.എസ്.ഐ ടര്‍ബോചാര്‍ജ്‍ഡ് പെട്രോള്‍ എന്‍ജിനാണ് റഗുലര്‍ റാപ്പിഡിന്‍റെ ഹൃദയം. ഈ എഞ്ചിന്‍ 108 ബിഎച്ച്പി കരുത്തും 175 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കും. ആറ് സ്‍പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമാണ് ട്രാന്‍സ്‍മിഷന്‍. ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഇലക്ട്രിക് ഒആർവിഎം, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, എബിഎസ്, റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവയുള്ള 2-ഡിൻ ഓഡിയോ സിസ്റ്റമാണ് ഇതിലുള്ളത്.  റൈഡര്‍ കൂടാതെ റൈഡര്‍ പ്ലസ്, അംബീഷന്‍, ഒനിക്‌സ്, സ്റ്റൈല്‍, മോണ്ട് കാര്‍ലോ എന്നീ അഞ്ച് വേരിയന്‍റുകളാണ് റാപ്പിഡിനുള്ളത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona  

Follow Us:
Download App:
  • android
  • ios