Asianet News MalayalamAsianet News Malayalam

വാക്ക് പാലിച്ച് സ്‍കോഡ, ആ വണ്ടി വീണ്ടും ഇന്ത്യയില്‍!

ഇപ്പോഴിതാ ആ വാക്ക് പാപാലിച്ചിരിക്കുകയാണ് സ്‍കോഡ.  റൈഡര്‍ വേരിയന്റിനെ വീണ്ടും അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി

Skoda Rapid Rider Returned
Author
Mumbai, First Published Jan 22, 2021, 8:49 AM IST

ചെക്ക് ആഡംബര വാഹന നിര്‍മാതാക്കളായ സ്‌കോഡയുടെ വാഹനനിരയിലെ മികച്ച മോഡലുകളില്‍ ഒന്നാണ് റാപ്പിഡ്. ഈ റാപ്പിഡിന്റെ അടിസ്ഥാന വേരിയന്റാണ് റൈഡര്‍. ഇതിന്റെ വകഭേദങ്ങളില്‍ ഏറ്റവുമധികം ഡിമാന്റ് ഉണ്ടായിരുന്നത് റൈഡര്‍ വേരിയന്റിനായിരുന്നു. കാരണം 2020-ലെ മുഴുവന്‍ യൂണിറ്റും വിറ്റുതീര്‍ന്നതിനാല്‍ ഈ പതിപ്പ് കഴിഞ്ഞ വര്‍ഷം വെബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്തിരുന്നു. 

എന്നാല്‍ 2021ല്‍ ആദ്യം തന്നെ വീണ്ടും റൈഡര്‍ വേരിയന്റ് വെബ്‌സൈറ്റില്‍ ലിസ്റ്റ് ചെയ്യുമെന്നും കമ്പനി അന്ന് ഉറപ്പുനല്‍കിയിരുന്നു.  ഇപ്പോഴിതാ ആ വാക്ക് പാലിച്ചിരിക്കുകയാണ് സ്‍കോഡ.  റൈഡര്‍ വേരിയന്റിനെ വീണ്ടും അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി എന്ന് കാര്‍ ദേഖോ റിപ്പോര്‍ട്ട് ചെയ്യുന്നു. 7.79 ലക്ഷം രൂപയാണ് വാഹനത്തിന്‍റെ എക്‌സ്‌ഷോറും വില. 

ഫീച്ചറുകളിലോ, സ്‌റ്റൈലിലോ മാറ്റങ്ങള്‍ വരുത്താതെയാണ് 2021 മോഡല്‍ റൈഡര്‍ വേരിയന്റ് എത്തിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടി.എസ്.ഐ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് റാപ്പിഡിന്‍റെ ഹൃദയം. ഈ എഞ്ചിന്‍ 108 ബിഎച്ച്പി കരുത്തും 175 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കും. ആറ് സ്‍പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമാണ് ട്രാന്‍സ്‍മിഷന്‍. ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഇലക്ട്രിക് ഒആർവിഎം, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, എബിഎസ്, റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവയുള്ള 2-ഡിൻ ഓഡിയോ സിസ്റ്റമാണ് ഇതിലുള്ളത്.  

റൈഡര്‍ കൂടാതെ റൈഡര്‍ പ്ലസ്, അംബീഷന്‍, ഒനിക്‌സ്, സ്റ്റൈല്‍, മോണ്ട് കാര്‍ലോ എന്നീ അഞ്ച് വേരിയന്‍റുകളാണ് റാപ്പിഡിനുള്ളത്. റാപ്പിഡ് മാനുവല്‍ മോഡലിന് 7.99 ലക്ഷം രൂപ മുതല്‍ 11.79 ലക്ഷം രൂപ വരെയും ഓട്ടോമാറ്റിക് പതിപ്പിന് 9.49 ലക്ഷം രൂപ മുതല്‍ 13.29 ലക്ഷം രൂപ വരെയുമാണ് എക്‌സ്‌ഷോറും വില. 

Follow Us:
Download App:
  • android
  • ios