Asianet News MalayalamAsianet News Malayalam

ഇരുചക്ര വാഹന വിപണിയില്‍ ഇടിവ്

രാ​ജ്യ​ത്തെ ഇരു​ച​ക്ര​ വാ​ഹ​​ന വി​പ​ണിയില്‍ ഇടിവ്

Slowdown dents two wheeler sales in November 2019
Author
Mumbai, First Published Dec 5, 2019, 4:45 PM IST

ദില്ലി: 2019 നവംബറിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവന്നപ്പോള്‍ രാ​ജ്യ​ത്തെ ഇരു​ച​ക്ര​ വാ​ഹ​​ന വി​പ​ണിയില്‍ ഇടിവ്. പത്തു ശതമാനത്തിലേറെ ഇ​ടി​വാണ് രേഖപ്പെടുത്തിയിരിക്കുന്നത്.  സു​സുക്കി​ മോ​ട്ടോ​ർ സൈ​ക്കി​ൾസ് ഒ​ഴി​ച്ചു​ള്ള ഇരുചക്ര വാഹന കമ്പനികള്‍ക്കാണ് കനത്ത നഷ്‍ടം. 

മിക്ക കമ്പനികള്‍ക്കും വില്‍പ്പന ഇടിഞ്ഞപ്പോള്‍ സു​സു​ക്കി​ക്ക് മാ​ത്രം 15 ശ​ത​മാ​നം വ​ർ​ദ്ധന ഉള്ളതായാണ് റിപ്പോർട്ട്. ഹീ​റോ മോ​ട്ടോ കോ​ർ​പി​നു ​​വിൽപന 16 ശ​ത​മാ​നം ഇടിഞ്ഞു. ഹോ​ണ്ട​യു​ടെ വി​ൽപ​ന 3.94 ല​ക്ഷ​ത്തി​ൽനി​ന്ന് അ​ഞ്ചു​ശ​ത​മാ​നം കു​റ​ഞ്ഞ് 3.73 ല​ക്ഷ​മാ​വുകയും ചെയ്‍തു. 

10 ശ​ത​മാ​നമാണ് റോ​യ​ൽ എ​ൻ​ഫീ​ൽ​ഡി​ന്‍റെ ഇ​ടി​വ്. ടി​വി​എ​സ് മോ​ട്ടോഴ്‍സിന്‍റെ വിൽപന 26.5 ശ​ത​മാ​നം കുറഞ്ഞ് 1.91 ല​ക്ഷ​മായി. ബ​ജാ​ജ് ഓ​ട്ടോയുടേത് 2.05 ല​ക്ഷ​ത്തി​ൽ നി​ന്നും 14 ശ​തമാ​നം കു​റ​ഞ്ഞ് 1.76 ല​ക്ഷ​മായി. 

Follow Us:
Download App:
  • android
  • ios