Asianet News MalayalamAsianet News Malayalam

കിയ മൂന്നാമൻ; സോണറ്റ് കോംപാക്ട് എസ്‌യുവി ഓ​ഗസ്റ്റ് ഏഴിന്

കിയ മോട്ടോഴ്‌സിന്റെ ഏറ്റവും ചെറിയ എസ്‌യുവി ആയിരിക്കും സോണറ്റ്. ബോള്‍ഡ് ആയിട്ടുള്ള ഡിസൈനിങ്ങാണ് ഈ വാഹനത്തിന്. പ്രീമിയം ലുക്കും സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളുടെയും അകമ്പടിയോടെ ആയിരിക്കും ഈ വാഹനം നിരത്തുകളിലെത്തുക.

Sonet compact SUV launches on August 7
Author
Delhi, First Published Jul 28, 2020, 10:38 PM IST

കിയയുടെ ഇന്ത്യയിലെ മൂന്നാമത്തെ വാഹനം സോണറ്റ് കോംപാക്ട് എസ്‌യുവിയുടെ അവതരണം ഓഗസ്റ്റ് ഏഴിനാണ് നടക്കുന്നത്. വാഹനത്തിന്റെ ആഗോള അരങ്ങേറ്റത്തിനാണ് ഇന്ത്യ വേദിയാകുന്നത്. അവതരണത്തിന് വിരലില്‍ എണ്ണാവുന്ന ദിവസങ്ങള്‍ ശേഷിക്കേ കിയയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ സോണറ്റിനെ ഉള്‍പ്പെടുത്തി എന്നാണ് പുതിയ വാര്‍ത്ത.

കിയ മോട്ടോഴ്‌സിന്റെ ഏറ്റവും ചെറിയ എസ്‌യുവി ആയിരിക്കും സോണറ്റ്. ബോള്‍ഡ് ആയിട്ടുള്ള ഡിസൈനിങ്ങാണ് ഈ വാഹനത്തിന്. പ്രീമിയം ലുക്കും സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളുടെയും അകമ്പടിയോടെ ആയിരിക്കും ഈ വാഹനം നിരത്തുകളിലെത്തുക.

ഹ്യുണ്ടായിയുടെ വെന്യുവിന് അടിസ്ഥാനമൊരുക്കുന്ന പ്ലാറ്റ്‌ഫോമില്‍ തന്നെയായിരിക്കും സോണറ്റും എത്തുന്നത്.  കിയയുടെ സിഗ്‌നേച്ചര്‍ ടൈഗര്‍ നോസ് ഗ്രില്ല്, എല്‍ഇഡി ഹെഡ് ലാമ്പ്, ടൈഗര്‍ ഐലൈന്‍ ഡിആര്‍എല്‍, മസ്‌കുലര്‍ ബമ്പര്‍, വിശലായമായ എയര്‍ഡാം,സ്‌കിഡ് പ്ലേറ്റ് എന്നിവ ഉള്‍പ്പെടുന്നതാണ് സോണിറ്റിന്റെ മുന്‍ഭാഗം.

ആഡംബര വാഹനങ്ങളോട് കിടപിടക്കുന്ന പിന്‍ഭാഗമാണ് സോണറ്റിന്. എല്‍ഇഡി ടെയില്‍ലാമ്പ്, ഈ ലൈറ്റുകളെ തമ്മില്‍ ബന്ധിപ്പിച്ചിരിക്കുന്ന എല്‍ഇഡി സ്ട്രിപ്പ്, സില്‍വര്‍ ഫിനീഷിങ്ങിലുള്ള സ്‌കിഡ് പ്ലേറ്റും റിഫല്‍റും നല്‍കിയുള്ള മസ്‌കുലര്‍ ബംമ്പര്‍, റൂഫിനൊപ്പമുള്ള സ്‌പോയിലര്‍ തുടങ്ങിയവയാണ് പിന്‍ഭാഗത്തെ ആകര്‍ഷകമാക്കുന്നത്.

കിയ സെല്‍റ്റോസിന് സമാനമായിരിക്കും ഏറെക്കുറെ സോണറ്റിലെയും അകത്തളം എന്നാണ് റിപ്പോര്‍ട്ടുകള്‍. സെല്‍റ്റോസിന്റെ അതേ സ്റ്റിയറിംഗ് വീലും ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനും സോനെറ്റിന് ലഭിക്കുന്നു. ഓട്ടോമാറ്റിക് ക്ലൈമറ്റ്‌ കണ്‍ട്രോള്‍, ഇലക്ട്രിക് സണ്‍റൂഫ്, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ്, കണക്ടഡ് കാര്‍ ഫീച്ചറുകള്‍, വയര്‍ലെസ് ചാര്‍ജര്‍, റിയര്‍ എസി വെന്റ് തുടങ്ങിയ സംവിധാനങ്ങള്‍ ഉണ്ടാകും.

1.2 ലിറ്റര്‍, 1.0 ലിറ്റര്‍ ടര്‍ബോ എന്നീ പെട്രോള്‍ എന്‍ജിനുകളും 1.4 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമാണ് സോണറ്റ് പുറത്തിറങ്ങുന്നത്. ഹ്യുണ്ടായി വെന്യുവിലേതിന് സമാനമായി അഞ്ച്, ആറ് സ്പീഡുകളിലുള്ള മാനുവല്‍ ഗിയര്‍ബോക്‌സ്, ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച്, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് എന്നിവയാണ് കിയ സോണറ്റില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. വാഹനത്തിന്റെ 1.0 ലിറ്റർ എൻജിൻ പതിപ്പിനൊപ്പം ഇന്റലിജെന്റ് മാനുവൽ ട്രാൻസ്മിഷൻ എന്ന് കിയ വിശേഷിപ്പിക്കുന്ന പുത്തന്‍ ഗിയർബോക്സ് നൽകും എന്നും റിപ്പോര്‍ട്ടുകളുണ്ട്.

നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്ന സോണറ്റിന്റെ ചിത്രങ്ങള്‍ തുടര്‍ച്ചയായി നിരവധി തവണ പുറത്തുവന്നിരുന്നു. പിന്നാലെ ടീസര്‍ ചിത്രങ്ങളും കമ്പനി വെളിപ്പെടുത്തിയിരുന്നു. ഓഗസ്റ്റ് ഏഴിന് അവതരിപ്പിക്കുമെങ്കിലും ഉത്സവ സീസണോടെ മാത്രമേ സോണറ്റ് നിരത്തുകളിലേക്ക് എത്തുകയുള്ളൂ എന്നാണ് റിപ്പോര്‍ട്ടുകള്‍. 

Follow Us:
Download App:
  • android
  • ios