Asianet News MalayalamAsianet News Malayalam

റേഞ്ച് റോവറില്ല, ഫോര്‍ച്യൂണറും; സോണിയക്കും രാഹുലിനും ഇനി 10 വര്‍ഷം പഴക്കമുള്ള ഈ വാഹനം!

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും സഞ്ചരിക്കാന്‍ ഇനി ബുള്ളറ്റ് പ്രൂഫ് റേഞ്ച് റോവറും ഫോര്‍ച്യുണറുമില്ല

Sonia Gandhi And Rahul Gandhi Gets This 10 Year Old SUV
Author
Delhi, First Published Nov 20, 2019, 3:49 PM IST

സോണിയക്കും രാഹുലിനും റേഞ്ച് റോവറില്ല, ഫോര്‍ച്യുണറും; യാത്രകള്‍ ഇനി 10 വര്‍ഷം പഴക്കമുള്ള ഈ വാഹനത്തില്‍!
ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും സഞ്ചരിക്കാന്‍ ഇനി ബുള്ളറ്റ് പ്രൂഫ് റേഞ്ച് റോവറും ഫോര്‍ച്യുണറുമില്ല. എസ്‍പിജി സുരക്ഷ പിന്‍വലിച്ചതിന് പിന്നാലെ ഇരുവര്‍ക്കും അനുവദിച്ചിരുന്ന ബുള്ളറ്റ് പ്രൂഫ് കാറുകളും പിന്‍വലിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. പകരം 10 വര്‍ഷം പഴക്കമുള്ള ടാറ്റ സഫാരി കാറുകളും പോലീസ് സുരക്ഷയുമാണ് ഇപ്പോള്‍ അനുവദിക്കപ്പെട്ടിട്ടുള്ളത്. 

സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവരെ ഉയര്‍ന്ന സുരക്ഷ നല്‍കുന്ന വിഭാഗത്തില്‍ നിന്ന്‌ മാറ്റിയിരുന്നു. തുടര്‍ന്നാണ് മുമ്പുണ്ടായിരുന്ന പ്രത്യേക ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ക്കു പകരം ഇപ്പോള്‍ 2010 മോഡല്‍ ടാറ്റ സഫാരികള്‍ നല്‍കിയിരിക്കുന്നത്. എസ്‍പിജി സുരക്ഷയുള്ളപ്പോള്‍ സോണിയക്കും പ്രിയങ്കക്കും റേഞ്ച് റോവറുകളും രാഹുലിന് ഫോര്‍ച്യുണറുമായിരുന്നു ഉണ്ടായിരുന്നത്.

Sonia Gandhi And Rahul Gandhi Gets This 10 Year Old SUV

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി 1991 ല്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് രാജ്യത്ത് നിലവിലുള്ള ഏറ്റവും വലിയ സുരക്ഷ നെഹ്‌റു കുടുംബത്തിന് ഏര്‍പ്പെടുത്തി തുടങ്ങിയത്. ഗാന്ധി കുടുംബത്തിലുള്ളവര്‍ക്ക് പുറമെ, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെയും സുരക്ഷ കുറച്ചിട്ടുണ്ട്. എന്നാല്‍, അദ്ദേഹത്തിന് യാത്രയൊരുക്കിയിരുന്ന ബിഎംഡബ്ല്യു എക്‌സ്-7 എസ്‌യുവിയായിരിക്കും തുടര്‍ന്നും ഉപയോഗിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. 

അതേസമയം സോണിയ ഗാന്ധിയുടെ എസ്പിജി സുരക്ഷ പിൻവലിച്ചതിൽ പ്രതിഷേധിച്ച് ഇന്നും പാർലമെൻറിൽ പ്രതിപക്ഷം ബഹളം വച്ചു. എന്നാല്‍ തീരുമാനം രാഷ്ട്രീയ പ്രേരിതമല്ലെന്നാണ് ബിജെപി നിലപാട്. 

Follow Us:
Download App:
  • android
  • ios