Asianet News MalayalamAsianet News Malayalam

Sony electric vehicle 2022 : പുതിയൊരു ഇലക്ട്രിക്ക് വണ്ടിയുമായി സോണിയും, വരുന്നത് എസ്‍യുവി എന്ന് സൂചന

ചൊവ്വാഴ്‍ച നടന്ന CES 2022 ഷോയിലെ  മുഖ്യ പ്രഭാഷണത്തിൽ സോണിയുടെ സിഇഒ കെനിചിറോ യോഷിദ വൈദ്യുത വാഹനങ്ങളുടെ ലോകത്തേക്കുള്ള കമ്പനിയുടെ സാധ്യത സ്ഥിരീകരിച്ചു.

Sony Group Corp Plans To Launch Electric Vehicles
Author
Mumbai, First Published Jan 6, 2022, 10:19 AM IST

സോണി ഗ്രൂപ്പ് കോർപ്പറേഷൻ (Sony Group Corp) ഇലക്ട്രിക് വാഹന (Electric Vehicles) ലോകത്തേക്ക് കടക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ലോകമെമ്പാടുമുള്ള നിരവധി ടെക് കമ്പനികളെ ആകർഷിക്കുന്നത് ബാറ്ററി പവറിന്റെ വരവാണെന്നും ലാഭകരമായ ഈ വിപണിയുടെ ഒരു പങ്ക് സോണി സ്വന്തമാക്കാൻ ആഗ്രഹിക്കുന്നു എന്നും ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

കാർ ഉണ്ടാക്കി സോണി, അമ്പരപ്പില്‍ വാഹന ലോകം!

ചൊവ്വാഴ്ച നടന്ന CES 2022 ഷോയിലെ  മുഖ്യ പ്രഭാഷണത്തിൽ സോണിയുടെ സിഇഒ കെനിചിറോ യോഷിദ വൈദ്യുത വാഹനങ്ങളുടെ ലോകത്തേക്കുള്ള കമ്പനിയുടെ സാധ്യത സ്ഥിരീകരിച്ചു. "ഞങ്ങൾ സോണി ഇവിയുടെ വാണിജ്യ ലോഞ്ച് പര്യവേക്ഷണം ചെയ്യുകയാണ്," അദ്ദേഹം ഒരു വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു. മൊബിലിറ്റിയെ പുനർനിർവചിക്കുന്ന ഒരു ക്രിയേറ്റീവ് എന്റർടൈൻമെന്റ് കമ്പനിയായി സോണി മികച്ച സ്ഥാനത്താണെന്നും അദ്ദേഹം പറയുന്നു. 

ഇലക്ട്രിക്ക് വാഹന മേഖലയില്‍ വമ്പന്‍ നിക്ഷേപത്തിന് ടാറ്റ

2020-ൽ സോണി അതിന്റെ വിഷൻ-എസ് കൺസെപ്റ്റ് പ്രദർശിപ്പിച്ചത് ഏറെ ശ്രദ്ധേയമായിരുന്നു. എന്നാൽ മൊബിലിറ്റിയുടെ ലോകത്തേക്ക് പ്രവേശിക്കുന്നതിനുള്ള ഉറച്ച പ്രതിബദ്ധത എന്നതിലുപരി ഓട്ടോമോട്ടീവ് സാങ്കേതികവിദ്യയുടെ കാര്യത്തിൽ സോണിക്ക് പ്രാപ്‍തമായതിന്റെ ഒരു പ്രദർശനം മാത്രമായിരുന്നു വിഷൻ-എസ് എന്ന് നിരവധി റിപ്പോർട്ടുകൾ എടുത്തുകാണിക്കുന്നു.

ഈ വണ്ടികള്‍ വാങ്ങാന്‍ കൂട്ടയടി, വാശിയോടെ കമ്പനികള്‍, എത്തുന്നത് 23 പുതിയ മോഡലുകള്‍!

എന്നാൽ ആഗോള പ്രദർശനത്തിന് തൊട്ടുപിന്നാലെ, സോണി വിഷൻ-എസ് പൊതുനിരത്തുകളിലും പരീക്ഷണ ഓട്ടങ്ങളിൽ കണ്ടെത്തിയിരുന്നു. ഓട്ടോണമസ് ഡ്രൈവിംഗ് കഴിവുകൾ വർദ്ധിപ്പിക്കുന്നതിനായി ഈ ഇലക്ട്രിക് സെഡാനിൽ 40 സെൻസറുകൾ ഉണ്ട്. EV-ക്ക് 360-ഡിഗ്രി ഓഡിയോ ഫീച്ചർ ഉണ്ടെന്നും എയർ ഓവർ (OTA) അപ്‌ഡേറ്റുകൾ സ്വീകരിക്കാൻ പ്രാപ്‍തമാണെന്നും 5G സപ്പോർട്ട് ചെയ്യുമെന്നും ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ ഉണ്ടെന്നും കമ്പനി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

രൂപകൽപ്പനയുടെ കാര്യത്തിൽ, പോർഷെ ഡിസൈൻ ഭാഷയുമായി വിഷൻ-എസിന് സൂക്ഷ്മമായ സാമ്യമുണ്ട്. കൺസെപ്റ്റ് കാറിന് 536 എച്ച്പി ഡ്യുവൽ-മോട്ടോർ ഓൾ വീൽ ഡ്രൈവ് സംവിധാനമുണ്ടെന്നും അഞ്ച് സെക്കൻഡിനുള്ളിൽ 100 ​​കിലോമീറ്റർ വേഗത കൈവരിക്കാനും 240 കിലോമീറ്റർ വേഗത കൈവരിക്കാനും കഴിയുമെന്നും വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

സോണി ഇലക്ട്രിക് എസ്‌യുവി?
അതേസമയം ചൊവ്വാഴ്‍ച നടന്ന CES 2022-ൽ, സോണി ഒരു ഇലക്ട്രിക് എസ്‌യുവിയുടെ പ്രോട്ടോടൈപ്പ് പ്രദർശിപ്പിച്ചു.  ഈ ഇലക്ട്രിക് വാഹനത്തെ കുറിച്ചോ അല്ലെങ്കിൽ കമ്പനി ആസൂത്രണം ചെയ്‍ത ആദ്യത്തെ EV ആണോ എന്നതിനെ കുറിച്ചോ യാതൊരു വിവരവും നൽകാതെയായിരുന്നു പ്രദര്‍ശനം. ആദ്യത്തെ സോണി ഇവിയുടെ ഉൽപ്പാദന, ഡെലിവറി ടൈംലൈനുകളെക്കുറിച്ചും ഇതുവരെ റിപ്പോര്‍ട്ടുകള്‍ ഒന്നും ഇല്ല. എന്നാൽ യോഷിദയിൽ നിന്നുള്ള പ്രഖ്യാപനം ഒരു ദിവസം കഴിഞ്ഞ് ടോക്കിയോയിൽ സോണി ഓഹരികൾ 4.7% ഉയരാൻ സഹായിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒന്നും രണ്ടുമല്ല; മഹീന്ദ്ര ഒരുക്കുന്നത് ഇത്രയും ഇലക്ട്രിക്ക് മോഡലുകള്‍!

വണ്ടിയുണ്ടാക്കാന്‍ ടെക് ഭീമന്മാര്‍
ഇലക്‌ട്രിക് വാഹനരംഗത്തെ മത്സരം ചൂടുപിടിക്കുമ്പോൾ നിരവധി ടെക് കമ്പനികൾ സ്വീകരിച്ച പാതയാണ് സോണിയും പിന്തുടരുന്നത്. പ്രോജക്ട് ടൈറ്റന്റെ കീഴിൽ ഒരു ഇലക്ട്രിക് കാർ വികസിപ്പിക്കുന്ന ആപ്പിളും ഇതിൽ ഉൾപ്പെടുന്നു. ഷവോമി, ഫോക്സ്കോണ്‍ തുടങ്ങിയവയാണ് ഇതേ പാത പിന്തുടരുന്ന മറ്റ് ചില ടെക്ക് ഭീമന്മാര്‍. പരമ്പരാഗത ഓട്ടോ ബ്രാൻഡുകൾ ഇവി ലോകത്ത് ടെസ്‌ലയുടെ ലീഡ് കുറയ്ക്കാനുള്ള ശ്രമത്തിലാണ്. അതുകൊണ്ടുതന്നെ ടെക് കമ്പനികളുടെ കടന്നുവരവ് മത്സരം കൂടുതൽ ശക്തമാക്കും. 

"15 ലക്ഷം മുടക്കാമെങ്കില്‍ സബ്‍സിഡിയും വേണ്ട.." ഈ വണ്ടികള്‍ക്കുള്ള സബ്‌സിഡി പിന്‍വലിച്ച് ദില്ലി!

Follow Us:
Download App:
  • android
  • ios