ജാപ്പനീസ് വാഹനനിര്‍മ്മാതാക്കളായ ടൊയോട്ടയുടെ ആഢംബര ബ്രാന്‍റായ ലക്സസ് സ്വന്തമാക്കി മലയാളത്തിന്‍റെ പ്രിയനടനും സംവിധായകനുമായ സൗബിന്‍ ഷാഹിര്‍. ഏകദേശം 60 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയുള്ള ലെക്‌സസ് ഇഎസ് 300 എച്ച് എന്ന  ഹൈബ്രിഡ് സെഡാനാണ് സൗബിന്‍ തന്‍റെ ഗാരേജിലെത്തിച്ചത്. 

ലക്സസ് വാഹനനിരയിലെ ഏറ്റവും മികച്ച കാറുകളിലൊന്നാണ് ഇഎസ്300എച്ച്.  കരുത്തും ആഡംബരവും ഒരുപോലെ ഒത്തിണങ്ങും ഈ വാഹനത്തില്‍. 

2.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും ഇലക്ട്രിക് മോട്ടോറുമാണ് ഈ വാഹനത്തിന്‍റെ ഹൃദയം. 215 ബിഎച്ച്പി പവറും 220 എന്‍എം ടോര്‍ക്കും ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കും.  പരമാവധി 180 കിലോമീറ്റർ വേഗമുള്ള കാറിന്  പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വെറും 8.9 സെക്കന്‍ഡ് മാത്രം മതി. 

നേരത്തെ നടൻ ജയസൂര്യയും ലക്സസ് കാർ സ്വന്തമാക്കിയിരുന്നു.