അതുല്യവും ആഡംബരപൂർണ്ണവുമായ ബൈക്കുകൾക്ക് പേരുകേട്ട ബിഎംഡബ്ല്യുവിനനും ഈ സെഗ്‌മെന്റിൽ ഒരു ബൈക്കുണ്ട്.  അതാണ് ബിഎംഡബ്ല്യു എസ് 1000 ആർആർ. കൂടുതൽ ആകർഷണീയത തോന്നുന്ന ഈ ബൈക്കിന്‍റെ  എഞ്ചിൻ കൂടുതൽ ശക്തമാണ്. അതുകൊണ്ടുതന്നെ യുവാക്കള്‍ക്കിടിയില്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ് ഈ മോഡല്‍.

ന്ത്യൻ വിപണിയിൽ സ്‌പോർട്‌സ് ബൈക്കിന്‍റെ ഒരു പ്രത്യേക സെഗ്‌മെന്‍റ് ഉണ്ട്. മിക്കവാറും എല്ലാ കമ്പനികൾക്കും ഈ വിഭാഗത്തിൽ സാനിധ്യവും ഉണ്ട്. അതുല്യവും ആഡംബരപൂർണ്ണവുമായ ബൈക്കുകൾക്ക് പേരുകേട്ട ബിഎംഡബ്ല്യുവിനും ഈ സെഗ്‌മെന്റിൽ ഒരു ബൈക്കുണ്ട്. അതാണ് ബിഎംഡബ്ല്യു എസ് 1000 ആർആർ. കൂടുതൽ ആകർഷണീയത തോന്നുന്ന ഈ ബൈക്കിന്‍റെ എഞ്ചിൻ കൂടുതൽ ശക്തമാണ്. അതുകൊണ്ടുതന്നെ യുവാക്കള്‍ക്കിടിയില്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ് ഈ മോഡല്‍.

ബിഎംഡബ്ല്യു എസ് 1000 ആർആറിന് ശക്തമായ 999 സിസി എഞ്ചിനാണ് ലഭിക്കുന്നത്. ഇത് 212.91 പിഎസ് പവർ ഉൽപ്പാദിപ്പിക്കുകയും ഏകദേശം 113 എൻഎം പരമാവധി ടോർക്ക് നൽകുകയും ചെയ്യുന്നു. ശക്തമായ ഈ എഞ്ചിൻ റോഡിൽ പുള്ളിപ്പുലിയെ പോലെ വേഗത നൽകുന്നതിന് ബൈക്കിനെ സഹായിക്കുന്നു. 

ഈ ഹൈ പവർ ബൈക്കിന്റെ മൈലേജ് 15.62 Kmpl ആണ്. സുരക്ഷയ്ക്കായി ഇരട്ട ഡിസ്‌ക് ബ്രേക്കുകളും ട്യൂബ്‌ലെസ് ടയറുകളും ബൈക്കിന് ലഭിക്കുന്നു. എയറോഡൈനാമിക് ഡിസൈനിൽ നിർമിച്ച കമ്പനിയുടെ സൂപ്പർ സ്‌പോർട്‌സ് ബൈക്കാണിത്. 20.25 മുതൽ 24.45 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിൽ ഈ ബൈക്ക് വിപണിയിൽ ലഭ്യമാണ്.

വളരെ മെലിഞ്ഞതും മൂർച്ചയുള്ളതുമായ ബോഡി ഷെയിപ്പാണ് ഈ ബൈക്കിനുള്ളത്. ഇതിന് ഇരട്ട-എൽഇഡി ഹെഡ്‌ലാമ്പുകൾ ലഭിക്കുന്നു. ഇതിന് പിന്നിൽ ടേൺ ഇൻഡിക്കേറ്ററുകൾ ഉണ്ട്. ഇതുകൂടാതെ ബ്ലൂടൂത്ത്, 6.5 ഇഞ്ച് കളർ ടിഎഫ്ടി ഇൻസ്ട്രുമെന്റ് കൺസോൾ ബൈക്കിൽ നൽകിയിട്ടുണ്ട്. അതുകൊണ്ടാണ് ഇതിന് സ്റ്റൈലിഷ് ലുക്ക് ലഭിക്കുന്നത്.

ബൈക്കിന്‍റെ 2023 പതിപ്പിന് നിരവധി സ്റ്റൈലിംഗും മെക്കാനിക്കൽ അപ്‌ഡേറ്റുകളും ലഭിക്കുന്നു. ഫെയറിംഗിന് സ്‌പോർട്‌സ് എയ്‌റോ വിംഗ്‌ലെറ്റുകൾ സ്റ്റാൻഡേർഡ് ഫിറ്റ്‌മെന്റായി ലഭിക്കുന്നു, ഇവ 10 കിലോ ഡൗൺഫോഴ്‌സ് ചേർക്കുമെന്ന് അവകാശപ്പെടുന്നു. കൂടാതെ, കാറ്റ് വ്യതിചലനം മെച്ചപ്പെടുത്തുന്നതിനായി വിൻഡ്‌സ്‌ക്രീൻ നീളം കൂട്ടി. അതേസമയം, മുമ്പത്തെ പതിപ്പിൽ നിന്ന് മികച്ച എൽഇഡി ഹെഡ്‌ലൈറ്റ് അസംബ്ലി ഇത് നിലനിർത്തുന്നു. ഈ മോഡലിന് പുതിയ റിയർ എൻഡ്, കൂടുതൽ പവർ ഔട്ട്പുട്ട്, നൂതന സഹായ സംവിധാനങ്ങൾ എന്നിവയും ലഭിക്കുന്നു.

ഇരട്ട-സ്പാർ അലുമിനിയം ഫ്രെയിം, സബ്ഫ്രെയിം, ഡബ്ല്യുഎസ്ബികെ സ്വിംഗാര്‍ എന്നിവ ഈ ബൈക്കിൽ ഉൾപ്പെടുന്നു. ഇതിന് സ്ലൈഡ് കൺട്രോൾ ഫംഗ്ഷനും ബ്രേക്ക് സ്ലൈഡ് അസിസ്റ്റും ഉണ്ട്. ബൈക്കില്‍ 45 എംഎം യുഎസ്‍ഡി ഫോർക്കും മോണോഷോക്ക് സസ്‌പെൻഷനും നൽകിയിട്ടുണ്ട്. ഇത് മോശം റോഡുകളിലെ വഴുക്കല്‍ തടയുന്നു. വിപണിയിൽ കവാസാക്കി നിഞ്ച ZX-10R, ഹോണ്ട CBR1000RR-R, ഡ്യുക്കാറ്റി പനിഗാലെ V4 തുടങ്ങിയവരോടാണ് ബിഎംഡബ്ല്യു എസ് 1000 ആർആർ ബൈക്ക് മത്സരിക്കുന്നത്.